കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുഹമ്മദ് റിയാസ്: സമര പോരാട്ടങ്ങളിൽ നിന്ന് മന്ത്രിപദത്തിലേക്ക്, പിണറായി മന്ത്രിസഭയിലെ യുവരക്തം

പിണറായി മന്ത്രിസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ മന്ത്രിയായിരിക്കും മുഹമ്മദ് റിയാസ്

Google Oneindia Malayalam News

തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിൽ ആരൊക്കെ മന്ത്രിയാകും എന്ന ചർച്ചകളിൽ അവസാനം ഉയർന്നുകേട്ട പേരുകളിൽ ഒന്നായിരുന്നു മുഹമ്മദ് റിയാസിന്റേത്. ഇന്ന് സിപിഎമ്മിന്റെ ഔദ്യോഗിക പ്രഖ്യാപനം വന്നപ്പോൾ പന്ത്രണ്ട് പേരിൽ ഒരാളായി മുഹമ്മദ് റിയാസും മന്ത്രിസഭയിലേക്ക്. പിണറായി മന്ത്രിസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ മന്ത്രിയായിരിക്കും മുഹമ്മദ് റിയാസ്.

Recommended Video

cmsvideo
'P A Muhammad Riyas' youngest minister in second Pinarayi cabinet | Oneindia Malayalam

മുംബൈയില്‍ കനത്ത മഴ- ചിത്രങ്ങള്‍

PA 1

ഡിവൈഎഫ്ഐ അഖിലേന്ത്യ പ്രസിഡന്റും സിപിഎം സംസ്ഥാന കമ്മിറ്റി അംഗവുമാണ് മുഹമ്മദ് റിയാസ്. ബേപ്പൂരിൽ നിന്നുമാണ് മുഹമ്മദ് റിയാസ് കേരള നിയമസഭയിലേക്ക് എത്തുന്നത്. കന്നി അംഗത്തിൽ തന്നെ വമ്പിച്ച ഭൂരിപക്ഷത്തിൽ ജയിച്ച റിയാസ് ഇനി മന്ത്രിപദത്തിലേക്കും. ഡിവൈഎഫ്‌ഐ അഖിലേന്ത്യ പ്രസിഡന്റ് എന്ന നിലയില്‍ യുവജനപ്രാതിനിധ്യം കൂടി കണക്കിലെടുത്താണ് റിയാസിന് മന്ത്രിസഭയിൽ ഇടം ലഭിച്ചത്‌.

PA 2

സ്കൂൾ പഠനകാലത്ത് തന്നെ എസ്എഫ്ഐയിലൂടെ രാഷ്ട്രീയ രംഗത്തേക്ക് എത്തിയ വ്യക്തിയാണ് മുഹമ്മദ് റിയാസ്. സെന്റ് ജോസഫ്സ് ഹൈസ്കൂളിൽ പഠിക്കുന്ന കാലത്താണ് ഇത്. ഫാറൂഖ് കോളേജിൽ യൂണിവേഴ്‌സിറ്റി യൂണിയൻ കൗൺസിലറായിരുന്നു. 1997 ലെ കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ ഫാറൂഖ് കോളേജിലെ എംഎസ്എഫിന്റെ കുത്തക തകർക്കുന്നതിൽ നേതൃപരമായ പങ്കുവഹിച്ചു.

PA 3

1998ൽ കലിക്കറ്റ് യൂണിവേഴ്‌സിറ്റി യൂണിയൻ ഭാരവാഹിയുമായി. 2014-ലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ കോഴിക്കോട് ലോക്സഭാ മണ്ഡലത്തില്‍ എം.കെ.രാഘവനെതിരെ മത്സരിച്ചു പരാജയപ്പെട്ടിരുന്നു റിയാസ്. 2017 ലാണ് ഡി.വൈ.എഫ്.ഐ. ദേശീയ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്.സി.ഐ.ടി.യു രംഗത്തും ജില്ലയില്‍ സജീവമായിരുന്നു.

PA 4

പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടന്ന സമരത്തിലൂടെ ദേശീയ ശ്രദ്ധേ നേടിയ മുഹമ്മദ് റിയാസ് ഡൽഹിയിലും മുംബൈയിലും അറസ്റ്റിലായിരുന്നു. ഹരിയാനയിൽ സംഘപരിവാർ ക്രിമിനലുകൾ കൊലപ്പെടുത്തിയ ജുനൈദിന്റെ കുടുംബത്തിന് കേരള സർക്കാരിന്റെ സഹായം ലഭ്യമാക്കാൻ മുൻകൈയെടുത്തതും റിയാസാണ്‌‌. തമിഴ്നാട്ടിൽ ജാതിവെറിയന്മാർ വധിച്ച അശോകിന് നീതി ലഭ്യമാക്കാനുള്ള പോരാട്ടത്തിന് നേതൃത്വം നൽകി.

PA 5

എസ്‌എഫ്‌ഐ ജില്ലാ സെക്രട്ടറിയറ്റ് അംഗം, ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ്, സെക്രട്ടറി, സംസ്ഥാന ജോയിന്റ് സെക്രട്ടറി, വൈസ് പ്രസിഡന്റ്, അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി എന്നീ നിലകളിലും പ്രവർത്തിച്ചു. ഫാറൂഖ് കോളേജിൽ നിന്ന്‌ ബികോം ബിരുദവും കോഴിക്കോട് ലോ കോളജിൽ നിന്ന്‌ നിയമ ബിരുദവും നേടി. പൊലീസ്‌ കമീഷണറായി വിരമിച്ച പി എം അബ്ദുൾ ഖാദറിന്റെയും ആയിഷാബിയുടെയും മകനാണ്‌‌. മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ ടി വീണയാണ്‌ ഭാര്യ.

അതീവ ഗ്രാമറസായി അതിദി പൊഹാങ്കർ; പുതിയ ചിത്രങ്ങൾ കാണാം

English summary
മുഹമ്മദ് റിയാസ്: സമര പോരാട്ടങ്ങളിൽ നിന്ന് മന്ത്രിപദത്തിലേക്ക്, പിണറായി മന്ത്രിസഭയിലെ യുവരക്തം
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X