കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

190 സ്കൂളുകളില്‍ പുതിയ പ്ളസ്ടു ബാച്ച്

  • By Meera Balan
Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാനത്തെ 190 സ്‌കൂളികളില്‍ ഓരോ പുതിയ പ്ളസ്ടു ബാച്ചുകള്‍ അനുവദിയ്ക്കാന്‍ മന്ത്രി സഭായോഗത്തില്‍ തീരുമാനമായി. എന്നാല്‍ പുതിയ പ്ളസ്ടു സ്‌കൂളുകള്‍ അടുത്ത അധ്യയന വര്‍ഷത്തില്‍ മാത്രമേ അനിവദിയ്ക്കൂ എന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഈ വര്‍ഷം നിലവില്‍ പഌസ്ടു ഉള്ള സ്‌കൂളുകളില്‍ അധിക ബാച്ച് അനുവദിയ്ക്കാനാണ് മന്ത്രിസഭാ തീരുമാനം.

അധിക ബാച്ചുകള്‍ അനുവദിയ്ക്കുന്നത് സംബന്ധിച്ച് അന്തിമ തീരുമാനം എടുക്കാന്‍ മുഖ്യമന്ത്രിയെ ചുമതലപ്പെടുത്തിയിരുന്നു. നിലവിലുള്ള അപേ7കളില്‍ മുഖ്യമന്ത്രി തീരുമാനം എടുക്കും. കോട്ടയം മുതല്‍ തെക്കോട്ടുള്ള ജില്ലകളില്‍ പുതിയ അപേക്ഷകള്‍ ക്ഷണിയ്ക്കാനും മന്ത്രിസഭായോഗത്തില്‍ തീരുമാനമായി.

Plus Two

എറണാകുളം മുതല്‍ കാസര്‍ഗോസ് വരെയുള്ള 190 സ്‌കൂളുകളിലാണ് പുതിയ ബാച്ചുകള്‍ അനുവദിയ്ക്കുന്നത്. പുതിയ പ്ളസ്ടു സ്‌കൂളുകള്‍ അനുവദിയ്ക്കണമെന്നായിരുന്നു മുസ്ലീം ലീഗ് ആവശ്യപ്പെട്ടത്. എന്നാല്‍ മെയ് 20 ന് ചേര്‍ന്ന യുഡിഎഫ് യോഗം ആവശ്യം തള്ളിയിരുന്നു.

190 സ്‌കൂളുകളിലാണ് പുതിയ ബാച്ചുകള്‍ അനുവദിയ്ക്കുന്നത്. മന്ത്രിമാരായ പികെ അബ്ദുറബ്ബ്, കെ ബാബു, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എന്നിവരടങ്ങിയ ഉപസമിതിയാണ് സ്‌കൂളുകളുടെ പട്ടിക തയ്യാറാക്കിയത്.

English summary
New Plus Two batches allowed in 190 Schools
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X