വീടുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഭീഷണി ജനവാസ കേന്ദ്രത്തിലൂടെ പുതിയ റോഡ് വേണ്ടെന്ന് നാട്ടുകാര്‍
വടകര: നഗരസഭയിലെ ജനസാന്ദ്രത കൂടിയ പത്താം വാര്‍ഡില്‍ പെടുന്ന കാവില്‍ റോഡ് ചീരാംവീട് പീടികയുടെ മുന്‍വശത്തു നിന്നും വില്യാപ്പള്ളി റോഡിലേക്ക് പുതിയ റോഡ് നിര്‍മ്മിക്കാനുള്ള നീക്കത്തില്‍ നിന്നും നഗരസഭ പിന്മാറണമെന്ന് പത്താം വാര്‍ഡ് കര്‍മ്മ സമിതിയും ആശുപത്രി ഏരിയാ റസിഡന്റ്‌സ് അസോസിയേഷനും സംയുക്തമായി സംഘടിപ്പിച്ച പ്രതിഷേധ സംഗമം ആവശ്യപ്പെട്ടു.
എസ് ദുർഗക്കെതിരെ മോദി സർക്കാരിന്റെ പ്രതികാര നടപടി; സെൻസർഷിപ്പ് റദ്ദാക്കി, എല്ലാത്തിനും പിന്നിൽ ജൂറി
നഗരചീരാംവീട് പീടികയില്‍ നിന്നും ഒരു കിലോ മീറ്ററോളം ദൈര്‍ഘ്യത്തില്‍ നഗരസഭ കരട് മാസ്റ്റര്‍ പ്ലാനില്‍ വിഭാവനം ചെയ്തിരിക്കുന്ന നിര്‍ദ്ദിഷ്ട റോഡ് പ്രദേശത്തെ ജനങ്ങള്‍ക്ക് അറുതിയില്ലാത്ത ദുരിതമാണ് സമ്മാനിക്കുക. മൂന്ന് മീറ്റര്‍ വീതിയുള്ള ചെറിയ റോഡ് 12 മീറ്ററായി വീതി കൂട്ടാനാണ് കരട് മാസ്റ്റര്‍ പ്ലാനില്‍ നിര്‍ദേശിച്ചിരിക്കുന്നത്. ഇങ്ങനെ റോഡ് നിര്‍മ്മിച്ചാല്‍ 32 ഓളം വീടുകള്‍ ഭീഷണിയിലാകും. പ്രദേശത്തെ അംഗന്‍വാടി, വര്‍ക്കിംഗ് വുമണ്‍ ഹോസ്റ്റല്‍, മദ്രസ തുടങ്ങിയ സ്ഥാപനങ്ങള്‍ക്കും പദ്ധതി ഭീഷണിയാകും. അഞ്ച് സെന്റ് മുതല്‍ പത്ത് സെന്റ് വരെ മാത്രം ഭൂമിയുള്ളവരാണ് നിര്‍ദിഷ്ട റോഡ് കടന്നു പോകുന്ന പ്രദേശത്തുകാര്‍.

കാവില്‍ റോഡില്‍ സ്ഥിതി ചെയ്യുന്ന നിര്‍ദ്ദിഷ്ട റോഡിന്റെ തുടക്കത്തില്‍ നിന്ന് വില്യാപ്പള്ളി റോഡിലേക്ക് എത്തിച്ചേരുവാന്‍ പത്തും പതിനഞ്ചും മീറ്റര്‍ വീതിയുള്ള റോഡുകള്‍ നിലവിലുണ്ട്. ഇതിനാല്‍ തന്നെ നിരവധി വീടുകളും സ്ഥാപനങ്ങളും പൊളിച്ചു നീക്കി പുതിയ റോഡ് നിര്‍മ്മിക്കുന്നത് ജനങ്ങള്‍ക്ക് വലിയ ഉപകാരം ചെയ്യുന്നില്ല. കാവില്‍ റോഡില്‍ നിന്നും വില്യാപ്പള്ളി റോഡിലേക്ക് പുതിയ റോഡ് നിര്‍മ്മിക്കുന്നതിലൂടെ വലിയ ദൂര ലാഭവും ലഭിക്കുന്നില്ല.
ജനവാസ കേന്ദ്രത്തിലൂടെ ഇങ്ങനെയൊരു റോഡ് നിര്‍മ്മിക്കുന്നത് ആര്‍ക്കും ഒരു പ്രയോജനവും ചെയ്യുന്നില്ല. തീര്‍ത്തും അശാസ്ത്രീയവും ജനദ്രോഹപരവുമായ പദ്ധതി ഉപേക്ഷിക്കണമെന്നും ജനങ്ങളുടെ ഭീതി അകറ്റണമെന്നും പ്രതിഷേധ സംഗമം ആവശ്യപ്പെട്ടു.
യോഗത്തില്‍ കര്‍മ്മ സമിതി ചെയര്‍മാന്‍ പി നാരായണന്‍ അധ്യക്ഷത വഹിച്ചു. ആശുപത്രി ഏരിയാ റസിഡന്റ്‌സ് അസോസിയേഷന്‍ പ്രസിഡണ്ട് പി.കെ.സി അഫ്‌സല്‍, സെക്രട്ടറി റഫീഖ് പറമ്പത്ത്, ടി.പി മൊയ്തു, വി.പി രാജേന്ദ്രന്‍, അബ്ദുസ്സലാം തുടങ്ങിയവര്‍ സംസാരിച്ചു.












Click it and Unblock the Notifications