എസ് ദുർഗക്കെതിരെ മോദി സർക്കാരിന്റെ പ്രതികാര നടപടി; സെൻസർഷിപ്പ് റദ്ദാക്കി, എല്ലാത്തിനും പിന്നിൽ ജൂറി

  • Posted By: Desk
Subscribe to Oneindia Malayalam

തിരുവനന്തപുരം: സനൽ കുമാർ ശശിധരൻ സംവിധാനം ചെയ്ത എസ് ദുർഗയുടെ സെൻസർഷിപ്പ് റദ്ദാക്കി. ഐഎഫ്എഫ്ഐയിൽ സിനിമ പ്രദർശിപ്പിക്കാൻ ഹൈക്കോ‌ടതി അനുമതി നൽകിയിരുന്നു. എന്നാൽ പ്രദർശിപ്പിക്കുമെന്ന കാര്യത്തിൽ യാതൊരു ഉറപ്പും ഇല്ലെന്ന് സനൽ കുമാർ‌ ശശിധരൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. വീണ്ടും സെൻസർ ചെയ്യണമെന്നാവശ്യപ്പെട്ടാണ് സെൻസർബോർഡ് സെൻസർഷിപ്പ് റദ്ദാക്കിയിരിക്കുന്നത്. മുംബൈയിൽ നിന്നും സിബിഎഫ്സി പ്രസൂൻ ജോഷിയുടെ നേരിട്ടുള്ള നിർദേശത്തെ തുടർന്നാണ് തിരുവനന്തപുരത്തെ പ്രാദേശിക ഓഫീസ് സെൻസർ‌ഷിപ്പ് റദ്ദ് ചെയ്തിരിക്കുന്നത്. എസിന് ശേഷം നാല് ഹാഷ്ടാഗാണ് അണിയറപ്രവര്‍ത്തകര്‍ ഉപയോഗിച്ചത്. ഇത് സിനിമട്ടോഗ്രഫി നിയമത്തിന് എതിരാണെന്നാണ് സെന്‍സര്‍ ബോര്‍ഡിന്റെ വാദം.

സെക്‌സി ദുര്‍ഗ എന്ന പേരും സിനിമയിലെ അസഭ്യവാക്കുകളും നീക്കം ചെയ്താല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാമെന്നായിരുന്നു സെന്‍സര്‍ബോര്‍ഡിന്റെ ആദ്യ നിലപാട്. തുടര്‍ന്ന് സെക്‌സി ദുര്‍ഗ എന്നത് എസ് ദുര്‍ഗ ആക്കി മാറ്റി. എന്നാൽ എസിനു ശേഷം മൂന്ന് ഹാഷ് ടാഗ് ഇട്ടു എന്നതാണ് ഇപ്പോഴത്തെ പ്രശ്നം. ചിത്രം തിരുവനന്തപുരത്ത് നടക്കുന്ന ഐഎഫ്എഫ്കെയിൽ പ്രദർശിപ്പിക്കുമെന്ന് ചലച്ചിത്ര അക്കാദമി അധ്യക്ഷൻ കമൽ പറഞ്ഞിരുന്നു. എന്നാൽ സെൻസർഷിപ്പ് റദ്ദാക്കുന്നതോടെ ഐഎഫ്എഫ്കെ പ്രദർശനത്തെ ബാധിക്കും. രാഷ്ട്രീയ പ്രതിരോധത്തിന്‍റെ ഭാഗമായാണ് പ്രത്യേക പ്രദര്‍ശനം നടത്താന്‍ തീരുമാനിച്ചത്. ചിത്രത്തിന്‍റെ സെന്‍സര്‍ പതിപ്പാണ് മേളയില്‍ പ്രദര്‍ശിപ്പിക്കുക. സിനിമ പ്രദര്‍ശിപ്പിക്കുന്നതിന് സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍ സമ്മതിച്ചെന്നും കമല്‍ പറഞ്ഞിരുന്നു.

ഐഎഫ്എഫ്ഐയിൽ പ്രജർശിപ്പിച്ചില്ല

ഐഎഫ്എഫ്ഐയിൽ പ്രജർശിപ്പിച്ചില്ല

എസ് ദുർഗ ഐഎഫ്എഫ്ഐയുടെ സമാപന ദിവസവും ഇന്ത്യൻ പനോരമയിൽ പ്രദർശിപ്പിക്കാതിരുന്നതിൽ സംവിധായകൻ പ്രതിശഷേധം രേഖപ്പെടുത്തിയിരുന്നു. ഐനോക്സ് തിയേറ്ററിന് മുന്നിലാണ് അദ്ദേഹം നശബ്ദ പ്രതിഷേധം നടത്തിയത്. സനിമയിൽ നായകനായി അഭിനയിച്ച കണ്ണൻ നായരും അദ്ദേഹത്തോടൊപ്പം പ്രതിഷേധത്തിൽ അണിചേർന്നിരുന്നു. ചിത്രത്തിന് പ്രദർശനാനുമതി നൽകിയ കോടതി വിധി പകർപ്പും ' സേവ് ഡെമോക്രസി' എവ്വ പ്ലക്കാർഡും ഉയർത്തിപ്പിടിച്ചായിരുന്നു പ്രതിഷേധം. ഇതിന് പിന്നാലെയായിരുന്നു സെൻസർ‌ഷിപ്പ് റദ്ദാക്കിയത്.

കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ വകുപ്പ്

കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ വകുപ്പ്

ഇന്ത്യൻ പനോരമയിൽ തിങ്കളാഴ്ച ചിത്രം പ്രദർശിപ്പിക്കും എന്നായിരുന്നു ജൂറി പറഞ്ഞിരുന്നത്. എന്നാൽ ജൂറി അംഗങ്ങൾ വീണ്ടും സിനിമ കണ്ടതിന് ശേഷം തീരുമാനം കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ വകുപ്പു മന്ത്രി സ്മൃതി ഇറാനിയെ അറിയിച്ചു. മന്ത്രാലയം കോടതിക്ക് റിപ്പോർട്ട് നൽകുമെന്നും അതിന് ശേഷം ചിത്രം പ്രദർശിപ്പിക്കുന്നത് സംബന്ധിച്ച് അന്തിമ തീരുമാനം പറയാമെന്നുമായിരുന്നു ജൂറി ചെയർമാൻ രാഹുൽ റാവലിന്റെ വിശദീകരണം.

പിന്നിൽ ഗോവയിലെ ചലച്ചിത്രോത്സവ ജൂറി

പിന്നിൽ ഗോവയിലെ ചലച്ചിത്രോത്സവ ജൂറി

ഗോവയിലെ ചലച്ചിത്രോത്സവ ജൂറിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് നോട്ടീസില്‍ വ്യക്തമാക്കുന്നുണ്ട്. നാൽപ്പത്തഞ്ചാമത് റോട്ടർ ഡാം രാജ്യാന്തര ചലച്ചിത്ര മേളയിൽ മികച്ച ചിത്രത്തിനുള്ള പുരസ്ക്കാരമായ ഹിവോസ് ടൈഗർ അവാർഡ് നേടിയ ചിത്രത്തിന് അർമേനിയിലെ യെരെവാൻ രാജ്യാന്തര ചലച്ചിത്ര മേളയിലെ മികച്ച ചിത്രത്തിനുള്ള ഗോൾഡൻ അപ്രിക്കോട്ട് പുരസ്ക്കാരമടക്കം ഒട്ടനവധി അന്താരാഷ്ട്ര പുരസ്ക്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. എന്നാൽ ഇന്ത്യയിൽ ചിത്രത്തിനെതിരെ ഏറെ വെല്ലുവിളികൾ ഉയരുകയായിരുന്നു.

ഹൈക്കോടതി വിധി

ജൂറി സെലക്ട് ചെയ്ത ശേഷം കോടതിയില്‍ പോകാതിരിക്കാന്‍ ഈ സിനിമ മൂന്നാഴ്ച തടഞ്ഞുവെച്ചിരുന്നു. ഇത് സിനിമയുടെ പ്രദര്‍ശനം മനപൂര്‍വ്വം വൈകിപ്പിക്കാനായിരുന്നുവെന്ന ആരോപണവുമായി സംവിധായകൻ സനൽ കുമാർ ശശിധരൻ നേരത്തെ രംഗത്ത് വന്നിരുന്നു. കഴിഞ്ഞയാഴ്ചയാണ് ചിത്രത്തെ വിലക്കിയ കേന്ദ്ര വാർത്താ വിനിമയ വകുപ്പിന്റെ തീരുമാനത്തെ റദ്ദ് ചെയ്തുകൊണ്ട് കേരള ഹൈക്കോടതി വിധി പുറപ്പെടുവിച്ചിരുന്നു. എസ് ദുർഗയുടെ പ്രദർശനാനുമതി തടഞ്ഞതിൽ പ്രതിഷേധിച്ച് ജൂറി തലവൻ സുജോയ് ഘോഷ് രാജിവെക്കുകയും ചെയ്തിരുന്നു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Certificate of Sexy Durga cancelled

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്