തിരുവിതാംകൂർ ദേവസ്വം ബോർഡ്: എം.അനന്തഗോപനും മനോജ് ചരളേലും നാളെ ചുമതലയേൽക്കും
തിരുവനന്തപുരം/പത്തനംതിട്ട: തിരുവിതാംകൂർ ദേവസ്വം ബോർഡിൻ്റെ പുതിയ പ്രസിഡൻ്റായി കെ. അനന്തഗോപനും ബോർഡ് അംഗമായി മനോജ് ചരളേലും നാളെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. രാവിലെ 10.15ന് തിരുവനന്തപുരം നന്തൻകോട്ടെ ദേവസ്വം ബോർഡ് ആസ്ഥാനത്തെ കോൺഫറൻസ് ഹാളിലാണ് സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുക. ദേവസ്വം ബോർഡ് സെക്രട്ടറി എസ് ഗായത്രീ ദേവി ഇരുവർക്കും സത്യവാചകം ചൊല്ലി കൊടുക്കും. തുടർന്ന് ആദ്യ ബോർഡ് യോഗവും ചേരും. കാലാവധി അവസാനിച്ചതിനെ തുടർന്ന് നിലവിലെ ബോർഡ് പ്രസിഡൻ്റ് എൻ.വാസു ഇക്കഴിഞ്ഞ വെള്ളിയാഴ്ച സ്ഥാനമൊഴിഞ്ഞിരുന്നു. അതിനിടെ, മണ്ഡല-മകരവിളക്ക് പൂജകൾക്കായി ശബരിമല നട നാളെ വൈകിട്ട് അഞ്ചിന് തുറക്കും. ഡിസംബർ 26 ന് ശബരിമലയിൽ മണ്ഡലപൂജ നടക്കും.

സിപിഎം പത്തനംതിട്ട മുൻ ജില്ലാ സെക്രട്ടറിയും സംസ്ഥാന സമിതി അംഗവും അഭിഭാഷകനുമാണ് പുതിയ ദേവസ്വം ബോർഡ് പ്രസിഡൻ്റായി ബോർഡ് ആസ്ഥാനത്ത് ചുമതലയേൽക്കുന്ന അഡ്വ.എം അനന്തഗോപൻ. ഒന്നാം പിണറായി സർക്കാരിൻ്റെ കാലത്ത് ഷോപ്പ് ആൻഡ് എസ്റ്റാബ്ലിഷ്മെൻ്റ് ചെയർമാനായിരുന്നു. നിലവിൽ ഐ.ടി എനേബിൾഡ് എൻറർപ്രൈസസ് ആൻ്റ് എംപ്ലോയിസ് വെൽഫെയർ ബോർഡ് ചെയർമാനാണ്. തിരുവല്ല വള്ളംകുളം നന്നൂർ സ്വദേശിയാണ്. പുതിയ ബോർഡ് അംഗമായി സിപിഐ പത്തനംതിട്ട ജില്ലാ എക്സിക്യൂട്ടീവ് അംഗം മനോജ് ചരളേൽ നാളെ ചുമതലയേൽക്കും. കെ.എസ് രവിയുടെ രണ്ടു വർഷ കാലാവധി അവസാനിച്ചതിനെ തുടർന്നാണ് സിപിഐ പ്രതിനിധിയായ മനോജ് ചരളേലിനെ ബോർഡ് അംഗമായി നിയമിക്കുന്നത്.
പുതിയ മേക്കോവറില്‍ ആരാധകരെ ഞെട്ടിച്ച് മഡോണ സെബാസ്റ്റിയന്‍; വൈറല്‍ ചിത്രങ്ങള്‍ കാണാം

നാളെ രാവിലെ 10.15ന് തിരുവനന്തപുരം നന്തൻകോട്ടെ ദേവസ്വം ബോർഡ് ആസ്ഥാനത്തെ കോൺഫറൻസ് ഹാളിലാണ് സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുക. ദേവസ്വം ബോർഡ് സെക്രട്ടറി എസ്. ഗായത്രീ ദേവി ഇരുവർക്കും സത്യവാചകം ചൊല്ലി കൊടുക്കും. തുടർന്ന് ആദ്യ ബോർഡ് യോഗവും ചേരും. കാലാവധി അവസാനിച്ചതിനെ തുടർന്ന് നിലവിലെ ബോർഡ് പ്രസിഡൻ്റ് എൻ.വാസു ഇക്കഴിഞ്ഞ വെള്ളിയാഴ്ച സ്ഥാനമൊഴിഞ്ഞിരുന്നു.

അതിനിടെ, മണ്ഡല-മകരവിളക്ക് പൂജകൾക്കായി ശബരിമല നട നാളെ വൈകിട്ട് അഞ്ചിന് തുറക്കും. ചൊവ്വാഴ്ച മുതൽ ഭക്തരെ പ്രവേശിപ്പിക്കും. സന്നിധാനത്തും പമ്പയിലും നിലയ്ക്കലും ഒരുക്കങ്ങൾ പൂർത്തിയായി. പ്രതിദിനം മുപ്പതിനായിരത്തോളം തീർത്ഥാടകർക്ക് ദർശനത്തിന് അനുമതിയുണ്ട്. രണ്ട് ഡോസ് വാക്സിൻ സർട്ടിഫിക്കറ്റ് അല്ലെങ്കിൽ 72 മണിക്കൂറിനുള്ളിനെടുത്ത ആർ ടി പി സി ആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് അയ്യപ്പഭക്തർ കയ്യിൽ കരുതണം. ഡിസംബർ 26 നാണ് ചരിത്രപ്രസിദ്ധമായ മണ്ഡലപൂജ. നവംബർ 15 ന് തുറക്കുന്ന ശബരിമല നട ഡിസംബർ 26ന് അടക്കും.

26നാണ് സന്നിധാനത്ത് മണ്ഡലപൂജ നടക്കുന്നത്. ശേഷം, മകരവിളക്ക് ഉത്സവത്തിനായി ഡിസംബർ 30 ന് വൈകിട്ട് അഞ്ചിന് നട തുറക്കും. മണ്ഡല-മകരവിളക്ക് ഉത്സവങ്ങളുടെ ഭാഗമായി നവംബർ 16 മുതൽ 2022 ജനുവരി 19 വരെ ഭക്തർക്ക് ദർശനത്തിനുള്ള അനുമതിയുണ്ട്. അയ്യന് തിരുവാഭരണം ചാര്‍ത്തിയുള്ള ദീപാരാധന ജനുവരി 14 ന് വൈകിട്ട് 6.30 ന് നടക്കും. ചരിത്രപ്രസിദ്ധമായ മകരവിളക്ക് പൂജയും ജനുവരി 14 ന് നടക്കും. അതേസമയം, സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി ശബരിമലയിലെയും പമ്പയിലെയും നിലയ്ക്കലിലെയും വിവിധ പോയിൻ്റുകളിൽ ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്ക് ചുമതല നൽകിയതായി ഡിജിപി അനിൽകാന്ത് അറിയിച്ചു. സുരക്ഷാചുമതലയുള്ള ചീഫ് പൊലീസ് കോര്‍ഡിനേറ്റര്‍ ക്രൈംബ്രാഞ്ച് എ.ഡി.ജി.പി എസ്.ശ്രീജിത്താണ്.

ദക്ഷിണമേഖലാ ഐ.ജി ഹര്‍ഷിത അട്ടല്ലൂരി ജോയിന്‍റ് പൊലീസ് കോര്‍ഡിനേറ്ററാണ്. സായുധ പൊലീസ് ബറ്റാലിയന്‍ ഡി.ഐ.ജി പി.പ്രകാശ്, തിരുവനന്തപുരം റെയ്ഞ്ച് ഡി.ഐ.ജി കോറി സഞ്ജയ് കുമാര്‍ ഗുരുഡിന്‍ എന്നിവർ അഡീഷണല്‍ പൊലീസ് കോര്‍ഡിനേറ്റര്‍മാരായി ശബരിമലയിലുണ്ടാകും. സന്നിധാനം, പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളില്‍ തീര്‍ത്ഥാടനകാലം അഞ്ച് ഘട്ടമായി തിരിച്ചാണ് സുരക്ഷ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്കാണ് ഓരോഘട്ടത്തിൻ്റെയും ചുമതല നൽകിയിട്ടുള്ളത്.












Click it and Unblock the Notifications