കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് കെ സുധാകരനെ നിയമിക്കാന്‍ ഹൈക്കമാന്റ് നീക്കം

  • By Desk
Google Oneindia Malayalam News

തിരുവനന്തപുരം: കേരളത്തില്‍ കോണ്‍ഗ്രസ്സിനെ ശക്തിപ്പെടുത്താന്‍ കെപിസിസിയുടെ അമരത്തേക്ക് കെ സുധാകരനെ നിയമിക്കാന്‍ ഹൈക്കമാന്റിന്റെ നീക്കം. രാഹുല്‍ ഗാന്ധി എഐസിസി അദ്ധ്യക്ഷ പദവി ഏറ്റെടുത്താലുടന്‍ പ്രഖ്യാപനമുണ്ടാകുംമെന്ന് സൂചന. ഭരണ തലത്തില്‍ ഇപ്പോള്‍ ചുമതലകളൊന്നും വഹിക്കാത്ത കെ സുധാകരനെ കെപിസിസി അദ്ധ്യക്ഷ സ്ഥാനത്തേക്ക് കൊണ്ടുവന്നാല്‍ കേരളത്തില്‍ പാര്‍ട്ടിക്ക് ഗുണം ചെയ്യുമെന്നാണ് ദേശീയ നേതൃത്വത്തിന്റെ വിലയിരുത്തല്‍.

ചിന്ത ജെറോമിനെ ട്രോൾ ചെയ്ത് കൊന്ന് സോഷ്യൽ മീഡിയ.. രാഷ്ട്രീയമാക്കി സംഘി ഔട്ട്സ്പോക്കണും.. പാവം ഐസിയു!
സിപിഎമ്മിന്റെയും -ബിജെപിയുടെയും അക്രമത്തെ പ്രതിരോധിക്കാനും എല്‍ഡിഎഫ് സര്‍ക്കാരിനെതിരെ ശബ്ദിക്കാനും കെ സുധാകരനെപ്പോലെ കരുത്തനായ നേതാവ് കെപിസിസിയുടെ അദ്ധ്യക്ഷ സ്ഥാനത്തേക്ക് വരണമെന്നാണ് പ്രവര്‍ത്തകരുടെ ആഗ്രഹവും. എന്നാല്‍ സുധാകരന്‍ അദ്ധ്യക്ഷനാകുമെന്ന പ്രചരണം സോഷ്യല്‍ മീഡിയയില്‍ ആഘോഷമാക്കിയിരിക്കുകയാണ് കെ സുധാകന്റെ ആരാധകര്‍.

sudhakaran

എന്നാല്‍ കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പുകളിലെ കെ സുധാകരന്റെ പരാജയവും, പുതുതായി രൂപീകരിച്ച കണ്ണൂര്‍ കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പില്‍ യുഡിഎഫിനേറ്റ പരാജയവും സുധാകരനെതിരെ ആയുധമാക്കി എ ഗ്രൂപ്പുകാരും, ചില വിശാല ഐ ഗ്രൂപ്പ് നേതാക്കന്മാരും രംഗത്തുണ്ട്. എന്നാല്‍ സുധാകരന്‍ അദ്ധ്യക്ഷ സ്ഥാനത്തേക്ക്
വന്നാല്‍ വിശാല ഐ ഗ്രൂപ്പിന്റെ കടിഞ്ഞാണ്‍ കൈയില്‍ നിന്ന് പോകുമോയെന്ന് ഭയവും ചില വിശാല ഐ ഗ്രൂപ്പ് നേതാക്കന്മാര്‍ക്കുണ്ട്. വിശാല ഐ ഗ്രൂപ്പുകാരനായ സുധാകരന്‍ അദ്ധ്യക്ഷനാകുന്നതിനെ രഹസ്യമായി പിന്തുണയ്ക്കുന്ന എ ഗ്രൂപ്പ് നേതാക്കന്മാരുമുണ്ട്.

ആ വലിയ സ്വപ്‌നം പൂര്‍ത്തിയാക്കാന്‍ കഴിയാതെ ഐവി ശശി പോയി, നഷ്ടം ലാലിനും മമ്മൂട്ടിക്കും മാത്രമല്ല!!

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പേരാണ് കെപിസിസി അദ്ധ്യക്ഷ പദവിയിലേക്ക് ഉയര്‍ന്ന് കേട്ടിരുന്നതെങ്കിലും, സോളാര്‍ വിവാദം വീണ്ടും ഉയര്‍ന്നു വന്ന സാഹചര്യത്തില്‍ ഉമ്മന്‍ചാണ്ടി പ്രസിഡന്റ് സ്ഥാനത്തേക്ക് വരാനുള്ള സാധ്യത കുറവാണ്. കെമുരളീധരന്‍ എംഎല്‍എ , വിഡി സതീശന്‍ എംഎല്‍എ, പിടിതോമസ് എംഎല്‍എ തുടങ്ങിയവരുടെ പേരുകളും ഹൈക്കമാന്റെ പരിഗണനയിലുണ്ട്. എന്നാല്‍ ഇവര്‍ മൂന്നുപേരും സര്‍ക്കാരിനെതിരെ നിയസഭയില്‍
ശക്തമായി പ്രതികരിക്കുന്ന എംഎല്‍എമാരുമാണ്. കോണ്‍ഗ്രസ്സിന്റെ മുഖ പത്രമായ വീക്ഷണത്തിന്റെ മാനേജിങ്ങ് ഡയറക്ടര്‍ കൂടിയാണ് പിടിതോമസ്.

English summary
high command plans to appoint k sudakaran as kpcc president no chance for oomenchandy beacause of solar issue.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X