കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വടക്കാഞ്ചേരി പീഡനക്കേസ് ;കലക്റ്ററേറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം അനില്‍ അക്കര എംഎല്‍എയുടെ കൈയൊടിഞ്ഞു

വടക്കാഞ്ചേരി പീഡനക്കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്ന് ആരോപിച്ച് യുഡിഎഫ് പ്രവര്‍ത്തകര്‍ നടത്തിയ കലക്റ്ററേറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം.

  • By Nihara
Google Oneindia Malayalam News

തൃശ്ശൂര്‍ : വടക്കാഞ്ചേരി പീഡനക്കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്ന് ആരോപിച്ച് യുഡിഎഫ് പ്രവര്‍ത്തകര്‍ നടത്തിയ കലക്റ്ററേറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം. പ്രകടനമായെത്തിയ പ്രവര്‍ത്തകരെ പോലീസ് ബാരിക്കേഡ് ഉപയോഗിച്ച് തടഞ്ഞതാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. ഇതോടെ പ്രവര്‍ത്തകര്‍ പോലീസിന് നേരെ കല്ലെറിഞ്ഞു. തുടര്‍ന്ന് പോലീസ് ലാത്തി വീശി. അനില്‍ അക്കര എംഎല്‍എ ഉള്‍പ്പടെയുള്ള പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു.

വടക്കാഞ്ചേരി കേസ് അട്ടിമറിക്കാനാണ് നിലവിലെ അന്വേഷണസംഘം ശ്രമിക്കുന്നതെന്ന് അനില്‍ അക്കര ആരോപിച്ചു. പീഡനവിവരം വെളിപ്പെടുത്തിയിട്ട് നാളുകള്‍ ഏറെ കഴിഞ്ഞിട്ടും യുവതിയ്ക്ക് നീതി ലഭ്യമാക്കാന്‍ പോലീസിന് കഴിഞ്ഞിട്ടില്ല. തെളിവുകള്‍ ലഭിക്കാത്തതിനാല്‍ ആരോപണ വിധേയര്‍ക്കെതിരെ നടപടിയെടുക്കാന്‍ കഴിയില്ലെന്ന് കഴിഞ്ഞ ദിവസം അന്വേഷണസംഘം വെളിപ്പെടുത്തിയിരുന്നു. യുവതിയുടെ മൊഴി മാത്രം അടിസ്ഥാനമാക്കി പ്രതികള്‍ക്കതിരെ നടപടി സ്വീകരിക്കാന്‍ കഴിയില്ല.

Rape

യുവതി കോടതിയെ സമീപിക്കുകയാണെങ്കില്‍ മാത്രം തുടരന്വേഷണം നടത്തിയാല്‍ മതിയെന്ന നിലപാടിലാണ് അന്വേഷണസംഘം. തെളിവുകളുടെ അഭാവത്തില്‍ പ്രതികള്‍ക്കെതിരെ നടപടി എടുക്കാന്‍ കോടതിക്ക് കഴിയില്ല. യുവതിയെയും കൂട്ടി അന്വേഷണസംഘം തെളിവെടുപ്പിന് പോയിരുന്നുവെങ്കിലും പീഡനം നടന്ന് 2 വര്‍ഷം കഴിഞ്ഞതിനാല്‍ തെളിവ് ശേഖരിക്കാന്‍ കഴിഞ്ഞില്ല. തുടര്‍ന്നാണ് അന്വേഷണം അവസാനിപ്പിക്കുന്നുവെന്ന മട്ടില്‍ പോലീസ് സംസാരിച്ചത്.

English summary
The march taken out by Congress activists to the Thrissur Collectorate on Friday in protest against the alleged move to sabotage the Waddakkanchery rape case turned violent. Former Chief Minister Oommen Chandy inaugurated the march at 11 am.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X