കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോടതികളില്‍ മാധ്യമ സ്വാതന്ത്രം ഉറപ്പാക്കണം; വിഷയത്തില്‍ ഇടപെടുമെന്ന് ഗവര്‍ണ്ണര്‍

അഭിഭാഷകരും മാധ്യമ സമൂഹവും തമ്മില്‍ നിലനില്‍ക്കുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടേണ്ടതാണ്. വിഷയത്തില്‍ ഇടപെട്ട് പ്രശ്‌നം പരിഹരിക്കാന്‍ താന്‍ തയ്യാറാണെന്ന് ഗവര്‍ണര്‍ അറിയിച്ചു.

  • By Nihara
Google Oneindia Malayalam News

തിരുവനന്തപുരം: കോടതികളില്‍ നടക്കുന്ന കാര്യങ്ങളൊന്നും ഇപ്പോള്‍ പൊതുജനങ്ങള്‍ അറിയുന്നില്ല. മാധ്യമ വിലക്കാണ് ഇതിനു കാരണമെന്നും ഗവര്‍ണര്‍ പി സദാശിവം പറഞ്ഞു. മാധ്യമ പ്രവര്‍ത്തകര്‍ക്ക് കോടതി മുറികളില്‍ കയറാനും വിവരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാനും സ്വാതന്ത്രമുണ്ട്. അഭിഭാഷകരും മാധ്യമ സമൂഹവും തമ്മില്‍ നിലനില്‍ക്കുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടേണ്ടതാണ്. വിഷയത്തില്‍ ഇടപെട്ട് പ്രശ്‌നം പരിഹരിക്കാന്‍ താന്‍ തയ്യാറാണെന്നും ഗവര്‍ണര്‍ അറിയിച്ചു.

പ്രധാനപ്പെട്ട കേസുകളുടെ വിവരങ്ങള്‍ ജനങ്ങള്‍ അറിയേണ്ടതുണ്ട്. മാധ്യമ പ്രവര്‍ത്തകര്‍ കോടതിയിലെത്തിയാല്‍ അവര്‍ക്ക് ജോലി ചെയ്യാനുള്ള സൗകര്യമൊരുക്കേണ്ടത് തൊഴില്‍ നിയമപ്രകാരമുള്ള ബാധ്യതയാണ്. ഇക്കാര്യം അഭിഭാഷകരെയും ജഡ്ജിമാരെയും ബോധ്യപ്പെടുത്തുമെന്നും ഗവര്‍ണ്ണര്‍ പറഞ്ഞു. മാധ്യമ സ്വാതന്ത്രം കോടതികളിലും ഉറപ്പാക്കണം. എല്ലാ കാര്യങ്ങളും വാര്‍ത്തയാക്കുന്ന മാധ്യമ പ്രവര്‍ത്തന രീതിയോട് യോജിക്കാന്‍ കഴിയില്ല.

Court

വാക്കാലോ രേഖയാലോ ഉള്ള ഉത്തരവുകളാണ് റിപ്പോര്‍ട്ട് ചെയ്യേണ്ടത്. ജനാധിപത്യത്തിന്റെ നാലാം തൂണായ മാധ്യമങ്ങളിലൂടെയാണ് പൊതുജനങ്ങള്‍ കോടതി വാര്‍ത്തകള്‍ അറിയുന്നത്. മാധ്യമ പ്രവര്‍ത്തകരും അഭിഭാഷകരും തമ്മിലുള്ള പ്രശ്‌നം പരിഹരിക്കുന്നതിന് അഭിഭാഷകരുടെ യോഗം വിളിക്കുമെന്നും ഗവര്‍ണ്ണര്‍ പറഞ്ഞു. എറണാകുളം പ്രസ് ക്ലബിന്റെ സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

English summary
Governor P Sathasivam said on Friday that freedom of press should be ensured in courts. "I am ready to intervene to solve the ban on media in courts. Thiruvananthapuram: Governor P Sathasivam said on Friday that freedom of press should be ensured in courts.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X