കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മഞ്ജു വാര്യർ ദിലീപിന്റെ വീട്ടിൽ പോയോ? മീനാക്ഷിയെ കണ്ടോ...? എല്ലാം പുക മാത്രം...

  • By Anamika
Google Oneindia Malayalam News

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായത് മുതല്‍ ദിലീപുമായി ബന്ധപ്പെട്ട് ഉള്ളതും ഇല്ലാത്തതുമായ പലതരത്തിലുള്ള വാര്‍ത്തകള്‍ പ്രചരിപ്പിക്കപ്പെടുന്നുണ്ട്. ദിലീപിന്റെ കുടുംബത്തിനും മുന്‍ഭാര്യ മഞ്ജു വാര്യര്‍ക്കും ഇത്തരം വാര്‍ത്തകളില്‍ നിന്നും രക്ഷയില്ല. ദിലീപ് ജയിലിലായതിന്റെ പശ്ചാത്തലത്തില്‍ മഞ്ജു ദിലീപിന്റെ തറവാട്ട് വീട്ടില്‍ മകളെ കാണാന്‍ ചെന്നു എന്ന് അടുത്തിടെ ഒരു വാര്‍ത്ത പരക്കുകയുണ്ടായി. എന്താണ് ആ വാര്‍ത്തയുടെ സത്യാവസ്ഥ എന്നല്ലേ.. ഇതാണ് അത്.

കുട്ടികളില്‍ സാത്താന്‍ സേവ..! ദമ്പതികള്‍ 21 വര്‍ഷം അനുഭവിച്ചത്...അവസാനം ഇങ്ങനെ!കുട്ടികളില്‍ സാത്താന്‍ സേവ..! ദമ്പതികള്‍ 21 വര്‍ഷം അനുഭവിച്ചത്...അവസാനം ഇങ്ങനെ!

ചിന്നമ്മ ചില്ലറക്കാരിയല്ല... ജയിലിന് പുറത്തിറങ്ങിയത് ഷോപ്പിംഗിന് മാത്രമല്ല.. എന്തിനെന്നറിഞ്ഞാൽ...!ചിന്നമ്മ ചില്ലറക്കാരിയല്ല... ജയിലിന് പുറത്തിറങ്ങിയത് ഷോപ്പിംഗിന് മാത്രമല്ല.. എന്തിനെന്നറിഞ്ഞാൽ...!

മഞ്ജുവിനെതിരെ ആരോപണങ്ങൾ

മഞ്ജുവിനെതിരെ ആരോപണങ്ങൾ

ദിലീപ്- മഞ്ജു വാര്യര്‍ വിവാഹ മോചനത്തിന് ശേഷം ഏകമകള്‍ മീനാക്ഷി അച്ഛനൊപ്പമാണ്. നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ കുടുക്കിയത് മഞ്ജു വാര്യര്‍ ആണ് എന്ന് ആരോപണം ഉയര്‍ന്നിരുന്നു പല കോണുകളില്‍ നിന്നും. ദിലീപ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷയിലും മഞ്ജു വാര്യര്‍ക്കെതിരെ ആരോപണങ്ങള്‍ ഉണ്ട്.

വാർത്തകൾ പലതരം

വാർത്തകൾ പലതരം

ഇതിന്റെയൊക്കെ പശ്ചാത്തലത്തില്‍ മകള്‍ക്ക് വിശദീകരണം നല്‍കാന്‍ മഞ്ജു ദിലീപിന്റെ തറവാട്ട് വീട്ടില്‍ മകളെ കാണാന്‍ ചെന്നു എന്നാണ് സാമൂഹ്യമാധ്യമങ്ങളില്‍ അടക്കം വാര്‍ത്ത പരന്നത്. മഞ്ജുവിനെ കാവ്യ സ്വീകരിച്ചുവെന്നും എന്നാല്‍ മീനാക്ഷി കാണാന്‍ കൂട്ടാക്കിയില്ലെന്നും പ്രചരിപ്പിക്കപ്പെട്ടു.

എല്ലാം വ്യാജം

എല്ലാം വ്യാജം

എന്നാല്‍ ഈ വാര്‍ത്തകളെല്ലാം അടിസ്ഥാന രഹിതമാണെന്ന് മനോരമ റിപ്പോര്‍ട്ടില്‍ പറയുന്നു. മഞ്ജു വാര്യര്‍ ദിലീപിന്റെ തറവാട്ടില്‍ ചെല്ലുകയോ മകളെ കാണാന്‍ ശ്രമം നടത്തുകയോ ഉണ്ടായിട്ടില്ലെന്ന് മഞ്ജുവിനോട് അടുത്ത വൃത്തങ്ങള്‍ പറഞ്ഞതായി മനോരമ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു.

ആമിയുടെ തിരക്കുകളിൽ

ആമിയുടെ തിരക്കുകളിൽ

മാധവിക്കുട്ടിയുടെ ജീവിതം പറയുന്ന കമല്‍ ചിത്രമായ ആമിയുടെ തിരക്കുകളിലാണ് മഞ്ജു വാര്യര്‍ ഇപ്പോള്‍. ചിത്രത്തിന്റെ ഷൂട്ടിംഗിനായി മഞ്ജു കൊല്‍ക്കത്തയില്‍ ആയിരുന്നുവെന്നും രണ്ട് ദിവസം മുന്‍പ് മാത്രമാണ് തിരിച്ചെത്തിയതെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ആദ്യത്തെ ആരോപണം

ആദ്യത്തെ ആരോപണം

നടിയെ ആക്രമിച്ച കേസിന് പിന്നില്‍ ക്രമിനല്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് ആദ്യം ആരോപിച്ചത് മഞ്ജു ആയിരുന്നു. ആക്രമിക്കപ്പെട്ട നടിയുടെ അടുത്ത സുഹൃത്ത് കൂടിയാണ് മഞ്ജു. വനിതകളുടെ സംഘടനയായ വിമന്‍ ഇന്‍ സിനിമാ കളക്ടീവിന്‌റെ സാരഥിയുമാണ് മഞ്ജു.

ക്വട്ടേഷന് കാരണം

ക്വട്ടേഷന് കാരണം

ദിലീപിന്റേയും മഞ്ജുവിന്റേയും കുടുംബ പ്രശ്‌നത്തില്‍ ആക്രമണത്തിന് ഇരയായ നടി ഇടപെട്ടതിലുള്ള ശത്രുത മൂലം ക്വട്ടേഷന്‍ നല്‍കിയെന്നാണ് പോലീസ് നടനെതിരെ ഉയര്‍ത്തുന്ന വാദം. കേസുമായി ബന്ധപ്പെട്ട് മഞ്ജുവില്‍ നിന്നും പോലീസ് മൊഴിയെടുത്തിരുന്നു.

പ്രമുഖർക്കെതിരെ

പ്രമുഖർക്കെതിരെ

ദിലീപിന്റെ ജാമ്യഹർജിയിൽ ചൊവ്വാഴ്ച വിധി പറയാനിരിക്കുകയാണ്. സിനിമാരംഗത്തും പുറത്തുമുള്ള പ്രമുഖരെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന തരത്തിലുള്ള ആരോപണങ്ങളാണ് ദിലീപ് ഹൈക്കോടതിയിൽ സമർപ്പിച്ച പുതിയ ജാമ്യഹർജിയിൽ ഉന്നയിച്ചിരിക്കുന്നത് .

നടിയെ ആക്രമിച്ച കേസില്‍ തനിക്ക് മേല്‍ ഗൂഢാലോചനക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തത് ആസൂത്രിത നീക്കത്തിന്റെ ഭാഗമായാണ് എന്നാണ് ജാമ്യാപേക്ഷയില്‍ ദിലീപ് ആരോപിക്കുന്നത്.

തനിക്കെതിരെ ഗൂഢാലോചന

തനിക്കെതിരെ ഗൂഢാലോചന

തന്നെ ഇല്ലാതാക്കാന്‍ സിനിമാ മേഖലയില്‍ ഗൂഢാലോചന നടന്നു.കേസിലെ ഒന്നാംപ്രതിയായ പള്‍സര്‍ സുനിയുടെ സഹായത്തോടെ അവര്‍ ലക്ഷ്യം കണ്ടുവെന്നും ദിലീപിന്റെ ജാമ്യഹര്‍ജിയില്‍ പറയുന്നതായി മനോരമ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു. ഗൂഢാലോചന നടത്തിയവരുടെ പേരെടുത്ത് പറഞ്ഞാണ് ജാമ്യഹര്‍ജിയെന്നും മനോരമ പറയുന്നു.

പേരെടുത്ത് പറയുന്നു

പേരെടുത്ത് പറയുന്നു

വിശദമായി ഓരോ സംഭവങ്ങളും എണ്ണിയെണ്ണി പറഞ്ഞുള്ളതാണ് ഹൈക്കോടതിയില്‍ ദിലീപ് സമര്‍പ്പിച്ചിരിക്കുന്ന ജാമ്യഹര്‍ജി. തനിക്കെതിരെ ഗൂഢാലോചന നടത്തിയവരായി ദിലീപ് ചൂണ്ടിക്കാണിച്ചിരിക്കുന്നത് മഞ്ജു വാര്യര്‍, ശ്രീകുമാര്‍ മേനോന്‍, എഡിജിപി ബി സന്ധ്യ, ലിബര്‍ട്ടി ബഷീര്‍ എന്നിവരുടെ പേരുകളാണ്.

ഭാവി തകർക്കാൻ

ഭാവി തകർക്കാൻ

ചലച്ചിത്ര രംഗത്തെ തന്റെ ഭാവി തകര്‍ക്കാനുള്ള ഇവരുടെ നീക്കത്തിന്റെ ഭാഗമായാണ് ഈ കേസ് തന്നെ ഉണ്ടായത് എന്നാണത്രേ ദിലീപിന്റെ ജാമ്യഹര്‍ജിയിലെ വാദം. തകര്‍ക്കാന്‍ മറ്റ് വഴിയൊന്നും കാണാതെ കേസില്‍ കുടുക്കിയതാണെന്നും ആരോപണം ഉണ്ടത്രേ.

സന്ധ്യയുമായി ബന്ധം

സന്ധ്യയുമായി ബന്ധം

കേസന്വേഷിക്കുന്ന പോലീസ് ഉദ്യോഗസ്ഥയായ എഡിജിപി ബി സന്ധ്യയും മഞ്ജു വാര്യരും തമ്മില്‍ അടുത്ത ബന്ധമുണ്ടെന്നും ദിലീപ് ആരോപിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. നടിയെ ആക്രമിച്ചതിന് പിന്നില്‍ ഗൂഢാലോചന ഉണ്ടെന്ന് മഞ്ജു പറഞ്ഞത് തന്നെ കുടുക്കാനാണെന്നും ആരോപണം ഉണ്ടത്രേ.

റെക്കോർഡ് ചെയ്തില്ല

റെക്കോർഡ് ചെയ്തില്ല

തന്നെ ചോദ്യം ചെയ്യുന്ന സമയത്ത് മഞ്ജു വാര്യരുടെ സുഹൃത്തായ ശ്രീകുമാര്‍ മേനോനെക്കുറിച്ച് പറഞ്ഞ വിവരങ്ങള്‍ എഡിജിപി ബി സന്ധ്യ റെക്കോര്‍ഡ് ചെയ്തില്ലെന്നും ജാമ്യഹര്‍ജിയില്‍ ആരോപണം ഉണ്ടത്രേ. ഈ സമയത്ത് ക്യാമറ ഓഫ് ചെയ്യാന്‍ നിര്‍ദേശം നല്‍കിയെന്നും ആരോപിക്കപ്പെടുന്നു.

English summary
News on Manju Warrier's visit to Dileep's house is fake, reports
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X