കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഐഎന്‍എലില്‍ സമവായമായോ? വഹാബിനെ തിരിച്ചെടുത്ത് പ്രസിഡന്റാക്കാന്‍ തയ്യാര്‍; പക്ഷേ, പ്രശ്‌നം അതല്ല

Google Oneindia Malayalam News

കോഴിക്കോട്: ഐഎന്‍എലില്‍ സമവായമാകുന്നു എന്ന രീതിയില്‍ ആണ് മാതൃഭൂമിയില്‍ വാര്‍ത്ത വന്നിരിക്കുന്നത്. എപി അബ്ദുള്‍ വഹാബിനെ പുറത്താക്കിയ നടപടി ദേശീയ നേതൃത്വം പിന്‍വലിക്കുമെന്നും വഹാബ് സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തേക്ക് തിരികെയെത്തി സംസ്ഥാന സമിതി ഉടന്‍ പുന:സംഘടിപ്പിക്കുമെന്നാണ് സൂചനയെന്നും വാര്‍ത്തയില്‍ പറയുന്നുണ്ട്.

അബ്ദുൾ വഹാബിനെ ഐഎൻഎലിൽ നിന്ന് പുറത്താക്കാൻ നീക്കം? പ്രത്യേക അന്വേഷണ കമ്മീഷനെ നിയോഗിച്ച് കേന്ദ്ര നേതൃത്വംഅബ്ദുൾ വഹാബിനെ ഐഎൻഎലിൽ നിന്ന് പുറത്താക്കാൻ നീക്കം? പ്രത്യേക അന്വേഷണ കമ്മീഷനെ നിയോഗിച്ച് കേന്ദ്ര നേതൃത്വം

അനുരഞ്ജനത്തിന് തുരങ്കം വയ്ക്കുന്നത് അവർ; ദേശീയ പ്രസിഡന്റിനെ തെറ്റായ നടപടിയിലേക്ക് നയിച്ചവർ- എപി അബ്ദുൾ വഹാബ്അനുരഞ്ജനത്തിന് തുരങ്കം വയ്ക്കുന്നത് അവർ; ദേശീയ പ്രസിഡന്റിനെ തെറ്റായ നടപടിയിലേക്ക് നയിച്ചവർ- എപി അബ്ദുൾ വഹാബ്

കാസിം ഇരിക്കൂറിനെ ഉദ്ധരിച്ചുകൊണ്ടാണ് മാതൃഭൂമി വാര്‍ത്ത. എന്നാല്‍ ഇത്തരമൊരു ധാരണയില്‍ എത്തിയതായി അറിയില്ലെന്നാണ് വഹാബ് വിഭാഗം വണ്‍ഇന്ത്യയ്ക്ക് നല്‍കിയ സൂചന. അനുരഞ്ജന ചര്‍ച്ച ഇത്തരമൊരു ധാരണയില്‍ എത്തിയതായി മധ്യസ്ഥ ചര്‍ച്ചയ്ക്ക് നേതൃത്വം നല്‍കുന്ന കാന്തപുരം വിഭാഗവും സ്ഥിരീകരിക്കുന്നില്ല. സംസ്ഥാന പ്രസിഡന്റ് പദവി എന്നതല്ല തങ്ങളുടെ പ്രശ്‌നം എന്നതാണ് വഹാബ് വിഭാഗത്തിന്റെ നിലപാട്.

കിടിലം ഗ്ലാമറസ് ലുക്കില്‍ നടി ശ്രിന്ദ; വൈറല്‍ ഫോട്ടോ ഷൂട്ട് കാണാം

1

കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാരുടെ മകന്‍ ഡോ അബ്ദുള്‍ ഹക്കീം അസ്ഹരിയുടെ നേതൃത്വത്തില്‍ ആണ് മധ്യസ്ഥ ചര്‍ച്ചകള്‍ നടന്നിരുന്നത്. ഒരു ഘട്ടത്തില്‍ കാസിം ഇരിക്കൂര്‍ വിഭാഗത്തിന്റെ നിസ്സഹകരണം മൂലം ചര്‍ച്ചകള്‍ മരവിപ്പിക്കുന്ന സ്ഥിതിയും ഉണ്ടായിരുന്നു. എന്നിരുന്നാലും കാസിം വിഭാഗം തുടര്‍ ചര്‍ച്ചകള്‍ക്ക് സന്നദ്ധത അറിയിച്ചതോടെയാണ് അനുരഞ്ജന നീക്കം വീണ്ടും സജീവമായത്.

2

എപി അബ്ദുള്‍ വഹാബിനെ തിരിച്ചെടുക്കുമെന്നാണ് വാര്‍ത്ത നല്‍കുന്ന സൂചന. ദേശീയ നേതൃത്വം ആയിരുന്നു വഹാബിനെ പുറത്താക്കിയത്. ദേശീയ നേതൃത്വം തന്നെ നേരത്തെ എടുത്ത നടപടി പിന്‍വലിക്കുമെന്നും വാര്‍ത്തയില്‍പറയുന്നുണ്ട്. കാസിം ഇരിക്കൂര്‍ വിഭാഗം അബ്ദുള്‍ വഹാബിന്റെ തിരിച്ചുവരവിനെ എതിര്‍ക്കില്ലെന്ന് മാത്രമല്ല, അതിനെ സ്വാഗതം ചെയ്യുമെന്ന രീതിയിലും വാര്‍ത്തയില്‍ പരാമര്‍ശമുണ്ട്.

3

എന്നാല്‍ ഇത്തരമൊരു വാര്‍ത്തയോട് അബ്ദുള്‍ വഹാബ് വിഭാഗത്തിന് കടുത്ത വിയോജിപ്പാണുള്ളത്. അനുരഞ്ജന ചര്‍ച്ചയില്‍ ഇങ്ങനെ ഒരു ഒത്തുതീര്‍പ്പ് എത്തിയതായി തങ്ങള്‍ക്ക് അറിയില്ലെന്നും അവര്‍ വ്യക്തമാക്കുന്നുണ്ട്. എപി അബ്ദുള്‍ വഹാബിന് പ്രസിഡന്റ് പദവി തിരിച്ചു കിട്ടുക എന്നതല്ല തങ്ങള്‍ ഉന്നയിക്കുന്ന പ്രധാന വിഷയം എന്നാണ് അവരുടെ നിലപാട്. വഹാബിന്റെ പ്രസിഡന്റ് സ്ഥാനം എന്ന നിലയിലേക്ക് ഇപ്പോഴുള്ള പ്രശ്‌നങ്ങള്‍ ചുരുക്കാനുള്ള നീക്കമാണ് വാര്‍ത്തയ്ക്ക് പിന്നില്‍ എന്നും അവര്‍ ആരോപിക്കുന്നുണ്ട്.

4

എപി അബ്ദുള്‍ വഹാബിനെതിരെയുള്ള നടപടി പിന്‍വലിക്കാനും അദ്ദേഹത്തിന് പ്രസിഡന്റ് പദവി തിരികെ നല്‍കാനും ആണെങ്കില്‍ ദേശീയ നേതൃത്വം ഇപ്പോള്‍ പ്രഖ്യാപിച്ച അന്വേഷണ കമ്മീഷന്റെ ലക്ഷ്യമെന്താണ് എന്ന ചോദ്യവും ഇതോടൊപ്പം ഉയര്‍ത്തുന്നുണ്ട്. എപി അബ്ദുള്‍ വഹാബിനെതിരെ മൂന്നംഗ അന്വേഷണ കമ്മീഷനെ ആണ് ദേശീയ നേതൃത്വം നിയോഗിച്ചിരിക്കുന്നത്. പ്രവര്‍ത്തക സമിതി തള്ളിക്കളഞ്ഞതുള്‍പ്പെടെ ഉള്ള ആരോപണങ്ങളെ കുറിച്ച് അന്വേഷിച്ച് മൂന്ന് മാസത്തിനകം നടപടി എടുക്കുമെന്നാണ് ദിവസങ്ങള്‍ക്ക് മുമ്പ് അബ്ദുള്‍ വഹാബിന് ലഭിച്ച നോട്ടീസ്.

5

അനുരഞ്ജന ചര്‍ച്ചയുടെ തുടക്കം മുതലേ വഹാബ് വിഭാഗം ആവശ്യപ്പെടുന്ന ഒരു കാര്യമുണ്ട്. ഇപ്പോഴത്തെ സാഹചര്യത്തില്‍ പാര്‍ട്ടിയുടെ മെമ്പര്‍ഷിപ്പ് പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകരുത് എന്നതായിരുന്നു അത്. അനുരഞ്ജന ചര്‍ച്ചകളില്‍ മധ്യസ്ഥര്‍ ഈ വിഷയം ഉന്നയിക്കുകയും പാര്‍ട്ടിയിലെ തല്‍സ്ഥിതി തുടരണം എന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍ മെമ്പര്‍ഷിപ് പ്രവര്‍ത്തനങ്ങളുമായി കാസിം ഇരിക്കൂര്‍ വിഭാഗം മുന്നോട്ട് പോവുകയാണ്. പ്രവര്‍ത്തക സമിതിയില്‍ നേരത്തേ എടുത്ത തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ഇത് എന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂര്‍ തന്നെ വണ്‍ഇന്ത്യയോട് പ്രതികരിച്ചിരുന്നു.

6

നിലവില്‍ തുടങ്ങിയ മെമ്പര്‍ഷിപ്പ് പ്രവര്‍ത്തനങ്ങള്‍ പാര്‍ട്ടി പിടിച്ചടക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ് എന്നാണ് എതിര്‍പക്ഷത്തിന്റെ ആരോപണം. അനുരഞ്ജനത്തിന്റെ പേരില്‍ പുറത്താക്കിയവരെ തിരിച്ചെടുത്താല്‍ പോലും, പുതിയ മെമ്പര്‍ഷിപ്പിന്റെ അടിസ്ഥാനത്തില്‍ പാര്‍ട്ടില്‍ അപ്രസക്തരാക്കപ്പെടുമെന്ന ആശങ്കയും ഇവര്‍ക്കുണ്ട്. നിലവില്‍ നടക്കുന്ന മെമ്പര്‍ഷിപ്പ് പ്രവര്‍ത്തനങ്ങള്‍ റദ്ദാക്കണമെന്ന ആവശ്യവും വഹാബ് പക്ഷത്തെ ഒരു വിഭാഗം ശക്തമായി ആവശ്യപ്പെടുന്നുണ്ട്.

7

ഒരു ഘട്ടത്തില്‍ അനുരഞ്ജനത്തിന്റെ സാധ്യതകള്‍ തള്ളിക്കളയുന്ന നിലപാടായിരുന്നു കാസിം ഇരിക്കൂറിനെ പിന്തുണയ്ക്കുന്നവര്‍ സ്വീകരിച്ചിരുന്നത്. മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ ഉള്‍പ്പെടെയുള്ളവര്‍ എടുത്ത പരസ്യ നിലപാടുകളും ഏറെ ചര്‍ച്ചയായിരുന്നു. ഈ വിഷയത്തില്‍ മന്ത്രിയ്‌ക്കെതിരെ വഹാബ് വിഭാഗം അതി ശക്തമായി രംഗത്ത് വന്നിരുന്നു. മന്ത്രിയ്‌ക്കെതിരെ എല്‍ഡിഎഫ് നേതൃത്വത്തിന് പരാതി നല്‍കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. ഐഎന്‍എലിലെ പ്രശ്‌നങ്ങള്‍ പാര്‍ട്ടിയ്ക്കുള്ളില്‍ തന്നെ ചര്‍ച്ച ചെയ്ത് അവസാനിപ്പിക്കണം എന്ന നിലപാടായിരുന്നു സിപിഎമ്മിന്റേത്.

8

പ്രശ്‌ന പരിഹാരം സാധ്യമായില്ലെങ്കില്‍ ഐഎന്‍എലിന് മുന്നണിയില്‍ തുടരാന്‍ ആയേക്കില്ല. ഇക്കാര്യത്തില്‍ വ്യക്തമായ സന്ദേശം എല്‍ഡിഎഫ്, സിപിഎം നേതൃത്വങ്ങള്‍ പലതവണ നല്‍കിക്കഴിഞ്ഞിട്ടുണ്ട്. ഈ ഘട്ടത്തിലാണ് കാസിം ഇരിക്കൂര്‍ വിഭാഗം എപി അബ്ദുള്‍ വഹാബിന്റെ തിരിച്ചുവരവിനെ എതിര്‍ക്കാത്തത് എന്നാണ് വിലയിരുത്തലുകള്‍. മാപ്പ് പറഞ്ഞാല്‍ മാത്രം തിരിച്ചുവരാം എന്ന നിലപാടില്‍ നിന്ന് നടപടി റദ്ദാക്കി സംസ്ഥാന പ്രസിഡന്റ് പദവിയിലേക്ക് തിരിച്ചെത്താമെന്ന നിലപാടിലേക്ക് എത്തിയത് മറ്റൊരു വിധത്തില്‍ അനുരഞ്ജന ചര്‍ച്ചകള്‍ക്ക് ഗുണമാകും.

9

അനുരഞ്ജന ചര്‍ച്ചകള്‍ തുടരുകയാണെന്നാണ് കാസിം ഇരിക്കൂര്‍ പറയുന്നത്. അനുരഞ്ജനത്തിന്റെ സാധ്യതകള്‍ അവസാനിച്ചിട്ടില്ല എന്ന് എപി അബ്ദുള്‍ ലഹാബും പറയുന്നു. എന്തായാലും ചര്‍ച്ചയ്ക്ക് മധ്യസ്ഥത വഹിക്കുന്ന കാന്തപുരം വിഭാഗത്തിന്റെ പ്രതികരണം ഈ വിഷയത്തില്‍ ലഭ്യമായിട്ടില്ല. ഈ ഘട്ടത്തില്‍ ഇത്തരത്തില്‍ വാര്‍ത്തകള്‍ പുറത്ത് വന്നതില്‍ കാന്തപുരം വിഭാഗത്തിന് അതൃപ്തിയുണ്ടെന്നാണ് അവരോട് അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. ഒരു ഘട്ടത്തില്‍ മരവിപ്പിച്ച ചര്‍ച്ചകള്‍ വീണ്ടും സജീവമാകുമ്പോള്‍, അതിനോട് ഇരുകൂട്ടരും സത്യസന്ധത പുലര്‍ത്തേണ്ടതുണ്ട് എന്നാണ് നിലപാട്.

Recommended Video

cmsvideo
കാസിം ഇരിക്കൂറിനെതിരെ പരസ്യമായി ആഞ്ഞടിച്ച് അബ്ദുൽ വഹാബ്
10

ഐഎന്‍എല്‍ പിളര്‍പ്പ് ഒഴിവാക്കാന്‍ അനുരഞ്ജന ചര്‍ച്ചകള്‍ നടക്കുന്നതിനിടെ ആയിരുന്നു ദേശീയ പ്രസിഡന്റ് പ്രൊഫ മുഹമ്മദ് സുലൈമാന്‍ കേരളത്തില്‍ എത്തിയത്. അബ്ദുള്‍ വഹാബ് വിഭാഗത്തിനെതിരെ രൂക്ഷമായ വിമര്‍ശനങ്ങള്‍ ആയിരുന്നു അന്ന് അദ്ദേഹം ഉന്നയിച്ചത്. ഇത് സമവായ സാധ്യതകള്‍ക്ക് പ്രതിബന്ധം സൃഷ്ടിക്കുകയും ചെയ്തിരുന്നു. ഇതിനെല്ലാം ശേഷം അനുരഞ്ജന ചര്‍ച്ചകള്‍ വീണ്ടും തുടങ്ങിയപ്പോള്‍ ദേശീയ നേതൃത്വം അബ്ദുള്‍ വഹാബിനെതിരെ അന്വേഷണ കമ്മീഷനെ നിയോഗിച്ചതും ഇതോടൊപ്പം ചര്‍ച്ച ചെയ്യപ്പെടും.

English summary
INL Controversy: News report says that Kassim Irikkur faction ready to restore Abdul Vahab as state president, but Vahab faction not aware of this.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X