Get Updates
Get notified of breaking news, exclusive insights, and must-see stories!

ലോഗോസ് പാസ്റ്ററൽ സെന്ററിന് നേരെ ആക്രമണം ഗേറ്റ് തകർത്തു,ആക്രമണം നടന്നത് വിദ്യാർത്ഥിനികൾ താമസിച്ചിരുന്ന കെട്ടിടത്തിന് നേരെ

നെയ്യാ​റ്റിൻകര : നെയ്യാ​റ്റിൻകര ലത്തീൻ രൂപതയുടെ കീഴിലുള്ള വ്ളാങ്ങാമുറി ലോഗോസ് പാസ്റ്ററൽ സെന്ററിന് നേരെ സംഘം ചേർന്നെത്തിയ അമ്പതോളം പേർ ചേർന്ന് ആക്രമണം നടത്തി.ഇന്നലെ പുലർച്ചെയാണ് സംഭവം
ആക്രമണത്തിൽ പ്രധാന ഗേ​റ്റ് തകർന്നു. സെന്ററിന് നേരെയുണ്ടായ കല്ലേറിൽ രൂപതാ വിദ്യാഭ്യാസ കാര്യാലയത്തിലെ ജനൽ ചില്ലുകൾ തകർന്നു.

രൂപതയിലെ റിലീജിയസ് ഫോറത്തിന്റെ നേതൃത്വത്തിൽ പാസ്റ്ററൽ സെന്ററിൽ നടന്ന ക്യാമ്പിൽ പങ്കെടുക്കാനെത്തിയ പ്ലസ് ടു വിദ്യാർത്ഥിനികളടക്കം 150 ഓളം വിദ്യാർത്ഥികൾ താമസിച്ചിരുന്ന കെട്ടിടത്തിന് നേരെയാണ് ആക്രമണമുണ്ടായത്. ആക്രമണം നടക്കുമ്പോൾ ഒരു വൈദികനും രണ്ട് കന്യാസ്ത്രീകളും വിദ്യാർത്ഥികൾക്കൊപ്പമുണ്ടായിരുന്നു.

 pastoral-center

തിങ്കളാഴ്ച വൈകിട്ട് പാസ്​റ്ററൽ സെന്ററിൽ നടന്ന ക്യാമ്പിൽ ക്രിസ്‌തീയ ഗാനങ്ങൾ ആലപിച്ചതാണ് അക്രമികളെ പ്രകോപിതരാക്കിയതെന്നാണ് സൂചന. അന്വേഷണം ആരംഭിച്ചതായും അക്രമികളെ കുറിച്ച് സൂചന ലഭിച്ചതായും നെയ്യാറ്റിൻകര പൊലീസ് അറിയിച്ചു. സെന്ററിന്റെ പ്രധാന ഗേ​റ്റിന് മുന്നിൽ സംഘം ചേർന്നെത്തിയ അമ്പതോളം ആക്രമണത്തിന് പിന്നിലെന്ന് ദൃക്‌സാക്ഷിയായ പേയാട് മൈനർ സെമിനാരിയിലെ ഫാ രാജേഷ് കുറിച്ചിയിൽ നെയ്യാറ്റിൻകര പൊലീസിന് മൊഴി നൽകി.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+