Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊല്ലത്തെ ദേശീയപാത 66 തകര്‍ച്ച: ഉത്തരവാദിത്തം ദേശീയപാത അതോറിറ്റിക്കെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കൊല്ലം കൊട്ടിയത്ത് ദേശീയപാത 66 ന്റെ ഭിത്തി ഇടിഞ്ഞ താഴ്ന്ന സംഭവത്തില്‍ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ദേശീയപാത തകര്‍ന്നത് സംസ്ഥാന സര്‍ക്കാരിന്റെ പിടലിക്കിടേണ്ടെന്നും ദേശീയപാതയുടെ ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും നിര്‍വഹിക്കുന്നത് ദേശീയപാത അതോറിറ്റിയാണ് എന്നും അദ്ദേഹം പറഞ്ഞു. അത് കേരള സര്‍ക്കാരിന്റെ തലയിലിടാന്‍ ഒരു വഴിയുമില്ല എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

'ദേശീയപാതയുടെ ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും നിര്‍വഹിക്കുന്നതിന് ദേശീയപാത അതോറിറ്റിക്ക് കൃത്യമായ സംവിധാനമുണ്ട്. ആ സംവിധാനത്തിലുണ്ടായ പാളിച്ചയാണ് നമ്മുടെ നാട്ടിലെ അനുഭവം. അതാണ് അതോറിറ്റിയെ ചൂണ്ടിക്കാട്ടുന്നത്. ഒരു റോഡ് നിര്‍മിക്കുമ്പോള്‍ അതിന്റെ ഡിസൈന്‍ മുതല്‍ നിര്‍വഹിക്കുന്നത് ദേശീയപാത അതോറിറ്റിയാണ്. അത് അവര്‍ കൃത്യമായി നിര്‍വഹിക്കേണ്ടതാണ്,' മുഖ്യമന്ത്രി പറഞ്ഞു.

NH 66

ദേശീയപാതയുടെ കാര്യത്തില്‍ പൊതുമരാമത്ത് വകുപ്പിന് ഒന്നും ചെയ്യാന്‍ സാധിക്കില്ല എന്നും എന്നാല്‍ ഒരിടത്തെ പ്രശ്‌നം കണ്ട് ദേശീയപാത ആകെ തകരാറിലായി എന്ന് കാണേണ്ടതില്ല എന്നും അദ്ദേഹം വ്യക്തമാക്കി. നേരത്തെ ദേശീയപാത 66ലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ സൂക്ഷ്മമായി നിരീക്ഷിക്കുകയും വേണ്ട നിര്‍ദേശങ്ങള്‍ നല്‍കുന്നുണ്ടെന്നും പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞിരുന്നു.

എന്നാല്‍ വികസന പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തുന്നതിനുള്ള സഹായം അഭ്യര്‍ഥിക്കാനാണ് പൊതുമരാമത്ത് വകുപ്പ് യോഗങ്ങള്‍ ചേരുന്നതെന്ന് മുഖ്യമന്ത്രി ഇന്ന് വ്യക്തമാക്കി. അതേസമയം വിഷയത്തില്‍ പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും രംഗത്തെത്തി. ദേശീയ പാത എങ്ങനെയെങ്കിലും തകര്‍ന്നുകിട്ടട്ടെ എന്ന മാനസിക നിലയുള്ളവരോട് എന്ത് പറയാനാണെന്ന് അദ്ദേഹം പറഞ്ഞു.

ദേശീയ പാത തകര്‍ന്നാല്‍ അത് പരിഹരിക്കുന്നതിന് മുന്‍കൈ എടുക്കുകയല്ലേ വേണ്ടത് എന്നും അദ്ദേഹം പറഞ്ഞു. ദേശീയ പാത അതോറിറ്റിയാണ് നിര്‍മാണം നടത്തുന്നത് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 'അവര്‍ക്കാണ് ഉത്തരവാദിത്തം. സംസ്ഥാന സര്‍ക്കാരിന് പങ്കില്ല. സ്ഥലം ഏറ്റെടുക്കുന്നതിന് കിഫ്ബി വഴി പണം നല്‍കുക മാത്രമാണ് സംസ്ഥാന സര്‍ക്കാര്‍ ചെയ്തത്,' ഗോവിന്ദന്‍ പറഞ്ഞു.

എന്നാല്‍ കൊട്ടിയത്ത് ദേശീയപാത 66ലെ നിര്‍മാണത്തിലിരുന്ന മണ്‍മതില്‍ ഇടിഞ്ഞുതാഴ്ന്ന സംഭവത്തില്‍ രൂക്ഷ വിമര്‍ശനമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ രംഗത്തെത്തി. ദേശീയപാത നിര്‍മാണത്തിന്റെ ക്രെഡിറ്റ് എടുക്കുന്നവരും റീല്‍സ് ഇട്ട് ആഘോഷമാക്കുന്നവരും അപകടത്തിന്റെ ഉത്തരവാദിത്തം കൂടി ഏറ്റെടുക്കണമെന്ന് സതീശന്‍ പറഞ്ഞു. കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ ദേശീയപാത നിര്‍മാണത്തില്‍ അപാകതകളുണ്ട് എന്നും അദ്ദേഹം ആരോപിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+