കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കണ്ണൂരില്‍ എന്‍ഐഎ പിടിയിലായ യുവാവ് നിരപരാധിയെന്ന് ഫിലിപ്പീന്‍സുകാരിയായ ഭാര്യ

  • By Anwar Sadath
Google Oneindia Malayalam News

കണ്ണൂര്‍: പാനൂരിനു സമീപം പെരിങ്ങത്തൂര്‍ കനകമലയില്‍നിന്ന് ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) കഴിഞ്ഞദിവസം പിടികൂടിയ യുവാവ് നിരപരാധിയാണെന്ന് ഭാര്യ. മന്‍സീദ് എന്ന ഒമര്‍ അല്‍ ഹിന്ദി എന്നയാള്‍ക്കുവേണ്ടി ഫിലിപ്പീന്‍സുകാരിയായ ഭാര്യയാണ് രംഗത്തെത്തിയിരിക്കുന്നത്. മന്‍സീദിന് തീവ്രവാദികളുമായി യാതൊരു ബന്ധവുമില്ലെന്ന് ഫിലിപ്പീന്‍സുകാരിയായ ഭാര്യ മറിയം പറഞ്ഞു.

കുടുംബസ്‌നേഹിയാണ് മന്‍സീദ്. ആരെങ്കിലും കെണിയില്‍ പെടുത്തിയതാകാനാണ് സാധ്യതയെന്ന് കരുതുന്നു. മന്‍സീദ് ഇത്തരം സംഘടനകളുമായി ചേര്‍ന്നു പ്രവര്‍ത്തിക്കില്ലെന്നും മറിയം പറഞ്ഞു. ഖത്തറില്‍ നിന്ന് നാലു ദിവസം മുന്‍പാണ് മന്‍സീദും ഭാര്യയും കണ്ണൂരിലെത്തിയത്. കോടതിയില്‍ ഹാജരാക്കിയ മന്‍സീദിനെ എന്‍ഐഎ കസ്റ്റഡിയില്‍ വിട്ടുകൊടുത്തു.

kannur-map-copy

ഐഎസ് തീവ്രവാദികള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്നായിരുന്നു എന്‍ഐഎ കനകമലയില്‍ റെയ്ഡ് നടത്തിയത്. ഇതിന് പിന്നാലെ കോഴിക്കോട്, കൊയമ്പത്തൂര്‍ എന്നിവിടങ്ങളില്‍ നിന്നും യുവാക്കളെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

കണ്ണൂര്‍ അണിയാരം മദീന മഹലില്‍ മന്‍സീദ് എന്ന ഒമര്‍ അല്‍ ഹിന്ദി (മുത്തുക്ക 30), ചെന്നൈയില്‍ താമസക്കാരനായ തൃശൂര്‍ വെങ്ങാനല്ലൂര്‍ അമ്പലത്ത് സ്വാലിഹ് മുഹമ്മദ് (26), കുറ്റിയാടി നങ്ങീലംകണ്ടി എന്‍.കെ.ജാസിം (25), മലപ്പുറം തിരൂര്‍ പൊന്മുണ്ടം പി. സഫ്വാന്‍ (30) എന്നിവരെയാണു കണ്ണൂരില്‍ പാനൂരിനു സമീപം പെരിങ്ങത്തൂര്‍ കനകമലയില്‍നിന്നു പിടികൂടിയത്. ഇവര്‍ നല്‍കിയ വിവരമനുസരിച്ചു കോഴിക്കോട്ടെ കുറ്റിയാടിയില്‍നിന്നു വളയന്നൂര്‍ നങ്ങീലിക്കണ്ടി റംഷാദിനെ(24)യും പിടികൂടിയിരുന്നു.

English summary
NIA Kannur arrest; My husband is innocent says Filipino wife
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X