ഇടതില്‍ ട്വിസ്റ്റ്: എം സ്വരാജും ഷെറോണയും ഇല്ല: ഡോ. ഷിനാസ് ബാബുവിനെ സ്വതന്ത്രനാക്കാന്‍ നീക്കം
നിലമ്പൂർ: നിലമ്പൂരില്‍ വീണ്ടും സ്വതന്ത്രനെ ഇറക്കിയുള്ള പരീക്ഷണത്തിന് എല്‍ ഡി എഫ് നീക്കം. ഡോ.ഷിനാസ് ബാബുവിനെ പൊതു സ്വതന്ത്രനായി മത്സരിപ്പിക്കാന്‍ എല്‍ ഡി എഫ് നേതൃത്വം ആലോചിക്കുന്നുവെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകള്‍. നിലമ്പൂർ ജില്ലാ ആശുപത്രി സൂപ്രണ്ട് കൂടിയായ ഷിനാസ് ബാബുവിന് മണ്ഡലത്തിലെ ജനങ്ങള്‍ക്കിടയിലുള്ള സ്വീകാര്യത കണക്കിലെടുത്താണ് ഇത്തരമൊരു നീക്കത്തിന് എല്‍ ഡി എഫ് മുതിർന്നിരിക്കുന്നത്.
ആദിവാസി മേഖലയില്‍ പ്രവര്‍ത്തിച്ചിരുന്ന പ്രമുഖ ജീവകാരുണ്യ പ്രവര്ത്തകന് ഡോ. ഷാനവാസിന്റെ സഹോദരനായ ഷിനാസും ഈ രംഗത്ത് സജീവ ഇടപെടല്‍ നടത്തുന്ന വ്യക്തിയാണ്. സ്ഥാനാർത്ഥിത്വം സംബന്ധിച്ച് ഷിനാസുമായി ഇടത് നേതാക്കള്‍ കൂടിക്കാഴ്ച നടത്തിയതായും അദ്ദേഹം സമ്മതം അറിയിച്ചെന്നുമാണ് വിവരം. എങ്കിലും നാളെ ചേരുന്ന സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിലായിരിക്കും സ്ഥാനാർത്ഥിത്വം സംബന്ധിച്ച് അന്തിമ തീരുമാനമുണ്ടാകുക.

ഒരു ഡോക്ടർ എന്നതില്‍ ഉപരി നിലമ്പൂരിലെ സാമൂഹിക പ്രവർത്തനങ്ങളിലും സജീവമായ ഇടപെടല്‍ നടത്തുന്ന വ്യക്തിയാണ് ഡോ. ഷിനാസ്. പാർട്ടി ചിഹ്നനത്തില്‍ മത്സരിക്കുന്ന സ്ഥാനാർത്ഥിയോ പാർട്ടി പ്രവർത്തകർക്ക് സ്വീകാര്യനായ പൊതു സ്വതന്ത്രനെയോ നിലമ്പൂരില്‍ പരിഗണിക്കുമെന്ന് സി പി എം നേതൃത്വം നേരത്തെ വ്യക്തമാക്കിയിരുന്നു. ഷിനാസ് സ്ഥാനാർത്ഥിയായി വരികയാണെങ്കില്‍ ശക്തമായ മത്സരം നടത്തി മണ്ഡലം നിലനിർത്താന്‍ സാധിക്കുമെന്നും എല്‍ ഡി എഫ് കേന്ദ്രങ്ങള്‍ വിലയിരുത്തുന്നു.
സ്ഥാനാർത്ഥിത്വം ഇതുവരെ പ്രഖ്യാപിക്കാത്തതില്‍ എല്‍ ഡി എഫിനെ പരിഹസിച്ചുകൊണ്ട് യു ഡി എഫിലെ യുവനേതാക്കള്‍ കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു. സ്ഥാനാർത്ഥികളെ തപ്പി നടക്കാതെ എം സ്വരാജിനെ പാർട്ടി ചിഹ്നത്തില്‍ മത്സരിപ്പിക്കാന്‍ എല്‍ ഡി എഫ് തയ്യാറാകണമെന്നായിരുന്നു രാഹുല്‍ മാങ്കൂട്ടത്തില്‍ അഭിപ്രായപ്പെട്ടത്.
സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് യു ഷറഫലി, ജില്ലാ പഞ്ചായത്ത് അംഗം ഷെറോണ റോയ്, മാര്‍ത്തോമ കോളേജ് മുന്‍ പ്രിന്‍സിപ്പള്‍ പ്രൊ. തോമസ് മാത്യൂ എന്നിവരായിരുന്നു എൽ ഡി എഫ് പട്ടികയിലുണ്ടായിരുന്നത്. 2011 ല്‍ ഇടത് സ്വതന്ത്രനായി ആര്യാടന് മുഹമ്മദിനെതിരെ മികച്ച മത്സരം കാഴ്ചവെച്ച വ്യക്തി കൂടിയാണ് തോമസ് മാത്യൂ. അന്ന് 5500 വോട്ടിന് മാത്രമായിരുന്നു അദ്ദേഹം പരാജയപ്പെട്ടത്.
അന്‍വർ അകത്തോ പുറത്തോ?
മറുവശത്ത് പിവി അന്‍വറിന്റെ യു ഡി എഫ് പ്രവേശനം ഇപ്പോഴും അനിശ്ചിതത്വത്തില്‍ തുടരുകയാണ്. കോണ്‍ഗ്രസ് നേതാക്കളുടെ ഭാഗത്ത് നിന്ന് ഇന്ന് ഈ വിഷയത്തില്‍ അന്തിമ തീരുമാനം ഉണ്ടായില്ലെങ്കില്‍ മത്സരിക്കാന്‍ തന്നെയാണ് തൃണമൂല്‍ കോണ്‍ഗ്രസിന്റെ തീരുമാനം. താന്‍ തന്നെ മത്സരിക്കാന്‍ തയ്യാറാണെന്ന് പിവി അന്‍വർ തൃണമൂല്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തെ അറിയിച്ചെന്നാണ് വിവരം. മത്സരത്തിന് ഒരുങ്ങാന്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും നിര്‍ദ്ദേശം നല്‍കിയതോടെ പ്രചാരണത്തിന് എത്തേണ്ട നേതാക്കളുടെ പട്ടികയും അന്‍വര്‍ ദേശീയ നേതൃത്വത്തിന് കൈമാറിയിട്ടുണ്ട്.
മഞ്ചേരിയില്‍ ഇന്ന് വൈകുന്നേരം തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം നടക്കുന്നുണ്ട്. നാളെ സംസ്ഥാന പ്രവര്‍ത്തക സമിതി യോഗവും ചേരും. ഇതിന് ശേഷമായിരിക്കും മത്സരിക്കുന്ന കാര്യത്തില്‍ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുക. കോണ്‍ഗ്രസിലെ ഒരു വിഭാഗം നേതാക്കള്‍ ഇപ്പോഴും അന്‍വറിനെ അനുനയിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും യു ഡി എഫ് പ്രവേശന സാധ്യതകള്‍ അടഞ്ഞെന്നാണ് തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍ അഭിപ്രായപ്പെടുന്നത്.
കോൺഗ്രസ് ഞങ്ങളെ അപമാനിച്ചുവെന്നാണ് ടിഎംസി സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ഇ എ സുകു തുറന്ന് പറഞ്ഞത്. ഇനിയും ഞങ്ങളെ മുന്നണിയിൽ എടുക്കുമോ എന്ന് ചോദിച്ച് വാതിൽ മുട്ടി നടക്കാൻ കഴിയില്ല. സ്ലിം ലീഗൊക്കെ തൃണമൂല്‍കോണ്‍ഗ്രസ് യുഡിഎഫിന്റെ ഭാഗമാകണമെന്ന് ആഗ്രഹിക്കുന്ന പാര്‍ട്ടിയാണ്. എന്നാല്‍ കോണ്‍ഗ്രസ് അതിനെ വാതിലടക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്നും അദ്ദേഹം വിമർശിച്ചു.
-
‘കേരള ഇലക്ഷൻ ലീഗി’ൽ എൻഡിഎയുടെ ട്വന്റി 20 മാച്ച് -
ഉള്ളത് 84 രൂപ, ഭൂമിയില്ല, തൊഴിലില്ല- കേരളത്തിലെ ആസ്തി കുറഞ്ഞ സ്ഥാനാര്‍ഥി ഏറ്റുമാനൂരിലുണ്ട് -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ് -
രാജീവ് ഗാന്ധിയുടെ സോറി- ‘ഡീൽ’ ആരോപണം ചൂടുപിടിക്കുമ്പോൾ മൂന്നര പതിറ്റാണ്ടിനിപ്പുറവും ലൈവായി ‘കോലീബി സഖ്യം’ -
ത്രികോണപ്പോര് മുറുകി തലസ്ഥാന ജില്ല, മൂന്ന് ഹോട്ട്സ്പോട്ടുകൾ -
പത്തനംതിട്ടയിൽ അഞ്ചിടത്തും പഞ്ചതന്ത്രം പയറ്റി മുന്നണികൾ -
യുവ മനസ്സുകളിലെന്താണ്? 2021ലെ വോട്ട് വിഹിതം വർധിപ്പിക്കാൻ ‘ജെൻ സി’യെ കയ്യിലെടുക്കാൻ മുന്നണികൾ -
‘പൊലീസിന് ഈ വീട്ടിൽ കാര്യമുണ്ട്’- സമൂഹ മാധ്യമങ്ങളിലെ തെരഞ്ഞെടുപ്പ് പോസ്റ്റുകളിൽ പൊലീസ് ഇടപെടൽ -
സൗദി അറേബ്യയും ഖത്തറും വീണു; ലാഭം കൊയ്യാന്‍ മറ്റൊരു രാജ്യം, ബ്രിട്ടനില്‍ സുപ്രധാന ചര്‍ച്ച -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ്










Click it and Unblock the Notifications