അവര്‍ ഇപ്പോള്‍ സഹകരിക്കുന്നില്ല... അന്വേഷണം തൃപ്തികരമല്ലെന്ന് നിമിഷ ഫാത്തിമയുടെ അമ്മ
മകളും കുടുംബവും മടങ്ങിവരുമെന്ന് ഉറച്ച് വിശ്വസിക്കുന്നതായി ബിന്ദു
തിരുവനന്തപുരം: തീവ്രവാദ സംഘടനയായ ഐസിസില്‍ ചേരുന്നതിനായി ഇന്ത്യ വിട്ട തിരുവനന്തപുരം സ്വദേശി നിമിഷാ ഫാത്തിമയുടെ അമ്മ ബിന്ദു ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ രേഖാ ശര്‍മയെ കണ്ടു. നിമിഷയെ കാണാതായതു മുതലുള്ള സംഭവ വികാസങ്ങളെക്കുറിച്ച് വിശദമായ പരാതി ബിന്ദു വനിതാ കമ്മീഷന് കൈമാറിയിട്ടുണ്ട്. ഇപ്പോള്‍ നടക്കുന്ന അന്വേഷണം തൃപ്തികരമല്ല, കഴിഞ്ഞ ഒന്നര വര്‍ഷത്തോളമായി മകളെക്കുറിച്ച് ഒരു വിവരവും ഇല്ലെന്ന് ബിന്ദു പരാതിയില്‍ കുറിച്ചു.

മകളെപ്പോലെ തന്നെ ഐസിസില്‍ ചേര്‍ന്ന മറ്റുള്ളവരുടെ രക്ഷിതാക്കള്‍ നേരത്തേ അന്വേഷണവുമായി സഹകരിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ ആരും ഇതില്‍ ഇടപെടുന്നില്ലെന്നം ബിന്ധു വ്യക്തമാക്കി. ഒരു പാര്‍ട്ടിയുടെയെയും മെമ്പര്‍ഷിപ്പ് താന്‍ എടുത്തിട്ടില്ലെന്നും ദൈവത്തില്‍ വിശ്വസിക്കുന്നതായും അവര്‍ പറഞ്ഞു. മകളെയും മരുമകനെയും പേരക്കുട്ടിയെയും ദൈവം തിരിച്ചുനല്‍കുമെന്ന് തന്നെ ഉറച്ച വിശ്വാസമുണ്ടെന്നും ബിന്ദു മാധ്യമങ്ങളോട് വ്യക്തമാക്കി.

സുപ്രീം കോടതി പരിഗണനയിലുള്ള ഹാദിയ കേസുമായി ബന്ധപ്പെട്ടാണ് ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ രേഖാ ശര്‍മ കേരളത്തിലെത്തിയത്. ഹാദിയയെ വീട്ടിലെത്തി സന്ദര്‍ശിച്ച അവര്‍ കേരളത്തില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം നടക്കുന്നതായും ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ രേഖാ ശര്‍മയുടെ ഈ അഭിപ്രായം തള്ളി സംസ്ഥാന വനിതാ കമ്മീഷന്‍ കഴിഞ്ഞ ദിവസം രംഗത്തുവന്നിരുന്നു.












Click it and Unblock the Notifications