നിമിഷ ഫാത്തിമയെ തിരികെ എത്തിക്കണമെന്ന ഹേബിയസ് കോർപസ് ഹർജി അമ്മ പിൻവലിച്ചു
അഫ്ഗാന്‍ ജയിലില്‍ കഴിയുന്ന നിമിഷയെയും കുഞ്ഞിനെയും ഇന്ത്യയിലെത്തിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കുന്നില്ല
കൊച്ചി: ഇസ്ലാമിക് സ്റ്റേറ്റിൽ പ്രവർത്തിക്കുന്നതിനായി അഫ്ഗാനിസ്ഥാനിലേക്ക് പോവുകയും ഇപ്പോൾ അവിടെ ജയിലിൽ തടവ് ശിക്ഷയും അനുഭവിക്കുകയും ചെയ്യുന്ന നിമിഷ ഫാത്തിമയെ തിരികെയെത്തിക്കണമെന്ന ഹർജി അമ്മ ബിന്ദു പിൻവലിച്ചു. ഹേബിയസ് കോർപ്പസ് ഹർജി ആയി ഈ ആവശ്യം പരിഗണിക്കാനാവില്ലെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വ്യക്തമാക്കിയതോടെയാണ് ഹർജി പിൻവലിച്ചത്. ഹര്‍ജിക്കാര്‍ക്ക് സിംഗിള്‍ ബഞ്ചിനെ സമീപിക്കാമെന്ന് ഡിവിഷന്‍ ബഞ്ച് പറഞ്ഞു. ജസ്റ്റിസുമാരായ വിനോദ്ചന്ദ്രന്‍ സിയാദ് റഹ്‌മാന്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.
പുത്തൻ ഗെറ്റപ്പിൽ എല്ലാരേയും ഞെട്ടിച്ച് മമ്മൂക്ക, ഏറ്റെടുത്ത് ആരാധകർ

അഫ്ഗാന്‍ ജയിലില്‍ കഴിയുന്ന നിമിഷയെയും കുഞ്ഞിനെയും ഇന്ത്യയിലെത്തിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കുന്നില്ല. അതിനാല്‍ ഇരുവരെയും തിരികെയെത്തിക്കാനായി കേന്ദ്ര സര്‍ക്കാരിന് കോടതി നിര്‍ദ്ദേശം നല്‍കണമെന്നാവശ്യപ്പെട്ടാണ് ബിന്ദു ഹര്‍ജി സമർപ്പിച്ചത്. പൗരന്മാരുടെ ഭരണഘടനാപരമായ മൗലികാവകാശങ്ങളും സംരക്ഷിക്കാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ടെന്നായിരുന്നു ഹർജിയിലെ വാദം.
നേരത്തെ നാട്ടിലേക്ക് മടങ്ങുന്നതിനുള്ള സന്നദ്ധത നിമിഷ ഫാത്തിമ ശബ്ദ സന്ദേശത്തിലൂടെ അറിയിച്ചിരുന്നു. തുടര്‍ന്നാണ് മകളെ നാട്ടിലെത്തിയ്ക്കണമെന്ന ആവശ്യവുമായി കോടതിയെ സമീപിച്ചിരുന്നത്. നാട്ടിലെത്തിക്കഴിഞ്ഞാല്‍ നിയമാനുസൃതമായ വിചാരണയും ശിക്ഷയും നേരിടുന്നതില്‍ എതിര്‍പ്പില്ലെന്നും ഹര്‍ജിയില്‍ പറയുന്നു.












Click it and Unblock the Notifications