കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിപ്പാ വൈറസ്: സര്‍ക്കാരിന് പ്രതിപക്ഷത്തിന്റെ കൈയ്യടി; ചികിത്സാ ചെലവും സര്‍ക്കാര്‍ വക

  • By Desk
Google Oneindia Malayalam News

തിരുവനന്തപുരം: നിപ്പാ വൈറസ് ബാധയെ കേരളം നേരിട്ട രീതി ആഗോള തലത്തില്‍ തന്നെ ഏറെ പ്രശംസിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. അതിനിടെ നിയമ സഭയില്‍ കുറ്റ്യാടി എംഎല്‍എ പാറക്കല്‍ അബ്ദുള്ളയുടെ പ്രകടനം അല്‍പം രോഷത്തോടെ തന്നെയാണ് കേരളം കണ്ടത്. ആരോഗ്യമന്ത്രി കെകെ ശൈലജ അതിന് ചുട്ടമറുപടിയും നിയമസഭയില്‍ നല്‍കി.

എന്തൊക്കെ ആയാലും നിപ്പാ വൈറസിനെ പ്രതിരോധിച്ച കാര്യത്തില്‍ കേരളത്തില്‍ പ്രതിപക്ഷവും സര്‍ക്കാരിനെ അംഗീകരിച്ചു. തിരുവനന്തപുരത്ത നടന്ന സര്‍വ്വകക്ഷി യോഗത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തന്നെയാണ് സര്‍ക്കാരിനെ പ്രകീര്‍ത്തിച്ചത്. സര്‍ക്കാര്‍ നടപടികള്‍ അഭിനന്ദനാര്‍ഹം ആണെന്നും എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും പിന്തുണ നല്‍കും എന്നും ആയിരുന്നു ചെന്നിത്തല പറഞ്ഞത്.

Pinaryi Vijayan

നിപ്പാ വൈറസിനെ പ്രതി ഇനി ആശങ്കപ്പെടേണ്ടതില്ലെന്നാണ് യോഗത്തിന് ശഷം മുഖ്യമന്ത്രി പറഞ്ഞത്. രോഗത്തെ കുറിച്ച് സാമൂഹ്യ മാധ്യമങ്ങളില്‍ വ്യാജ പ്രചാരണം നടത്തുന്നവരെ ഒറ്റപ്പെടുത്തണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു. നിപ്പാ വൈറസ് ബാധയുമായി ബന്ധപ്പെട്ട ചികിത്സ ചെലവുകള്‍ എല്ലാം സര്‍ക്കാര്‍ വഹിക്കും എന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ചെലവായ തുക സര്‍ക്കാര്‍ നല്‍കും. ജില്ലാ കളക്ടര്‍മാരുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ആയിരിക്കും പണം നല്‍കുക എന്നും അദ്ദേഹം അറിയിച്ചു.

നിപ്പാ നിരീക്ഷണത്തെ തുടര്‍ന്ന് ഒറ്റപ്പെട്ട് പോയ കുടുംബങ്ങള്‍ക്ക് ഭക്ഷ്യധാന്യങ്ങള്‍ എത്തിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട്. കോഴിക്കോട് 2,400 കുടുംബങ്ങള്‍ര്രും മലപ്പുറത്ത് 140 കുടുംബങ്ങള്‍ക്കും ആണ് നിത്യോപയോഗസാധനങ്ങളുടെ കിറ്റ് നല്‍കുക.

English summary
Nipah Virus: Opposition Leader Ramesh Chennithala praises Government's action in All Party Meeting
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X