കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സോളാര്‍ കേസില്‍ ഉലഞ്ഞ് നിയമസഭ പിരിഞ്ഞു

  • By Athul
Google Oneindia Malayalam News

തിരുവനന്തപുരം: സോളാര്‍ കേസുമായി ബന്ധപ്പെട്ട ബഹളത്തെത്തുടര്‍ന്ന് നിയമസഭ ചെവ്വാഴ്ചത്തേക്ക് പിരിഞ്ഞു. സോളാര്‍ കേസില്‍ പുതിയ വെളിപ്പെടുത്തല്‍ വന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രിയും ആര്യാടന്‍ മുഹമ്മദും രാജിവയ്ക്കണമെന്നും ഇക്കാര്യം സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ചാണ് സഭയില്‍ ബഹളം ആരംഭിച്ചത്.

ചര്‍ച്ചയ്ക്കിടെ വിഎസ് ഉമ്മന്‍ചാണ്ടിക്കെതിരെ നടത്തിയ പരാമര്‍ശങ്ങള്‍ ഭരണപക്ഷത്തേയും പ്രകോപിപ്പിച്ചു. ഇതിനെ തുടര്‍ന്ന് ഇരുപക്ഷവും തമ്മില്‍ വാക്കേറ്റമുണ്ടായി. പ്രതിപക്ഷം പ്രതിഷേധവുമായി സഭയുടെ നടുക്കളത്തില്‍ ഇറങ്ങിയപ്പോള്‍ 11 മണിക്ക് സ്പീക്കര്‍ സഭ നിര്‍ത്തിവച്ചു.

Assembly

ഒരു മണിക്കൂറുകള്‍ക്ക് ശേഷം സഭ വീണ്ടും ചേര്‍ന്നെങ്കിലും പ്രതിപക്ഷ പ്രതിഷേധത്തിന് അയവില്ലെന്ന് കണ്ട് സഭ പിരിയാന്‍ സ്പീക്കര്‍ തീരുമാനിക്കുകയായിരുന്നു.

English summary
The opposition created uproar in the Assembly on Tuesday seeking resignation of chief minister and other ministers.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X