നിസാമിന് ബെംഗളൂരു പൊലീസിന്റെ അറസ്റ്റ് വാറന്റ്
തൃശൂര്‍:ചന്ദ്രബോസ് വധക്കേസിലെ പ്രതി മുഹമ്മദ് നിസാമിനെതിരെ ബെംഗളൂരു പൊലീസാണ് അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്. കബന്‍പാര്‍ക്ക് പൊലീസ് സ്‌റ്റേഷനില്‍ നിന്നുള്ള സംഘം തൃശൂരിലെ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലെത്തിയാണ് അറസ്റ്റ് വാറന്റ് കൈമാറിയത്. അതിവേഗത്തില്‍ വാഹനമോടിച്ചത് ചോദ്യം ചെയ്തപ്പോള്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി മര്‍ദിച്ചുവെന്ന ബെംഗളൂരു സ്വദേശിയുടെ പരാതിയിലാണ് നടപടി.
നിഷാമിനെതിരെ പുതിയ കേസ് കൂടിയായത് കാപ്പാ ചുമത്താനുള്ള നടപടിക്ക് സഹായകമാകും. അതേസമയം, ചന്ദ്രബോസ് വധക്കേസില്‍ നിഷാമിന്റെ ഭാര്യ അമലിനെ പ്രതിയാക്കുന്ന കാര്യത്തില്‍ ഇന്ന് അന്തിമ തീരുമാനമെടുക്കും. അമലിന്റെ മൊഴികള്‍ വിലയിരുത്തിയ പൊലീസ് നിയമോപദേശം തേടി. ഇന്ന് വൈകിട്ട് തൃശൂരിലെത്തുന്ന ആഭ്യന്തര മന്ത്രിയുമായി ചര്‍ച്ച ചെയ്ത ശേഷമാവും തീരുമാനമെടുക്കുക.

തൃശൂര്‍ ശോഭാ സിറ്റിയിലെ സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസിനെ കൊലപ്പെടുത്തിയ കേസിലാണു നിസാം ഇപ്പോള്‍ ജയിലില്‍ കഴിയുന്നത്.
ആക്രമണത്തില്‍ പങ്കില്ലെന്നാണ് ഇന്നലത്തെ ചോദ്യം ചെയ്യലില്‍ അമല്‍ നല്‍കിയ മൊഴി. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല വൈകിട്ട് കൊല്ലപ്പെട്ട ചന്ദ്രബോസിന്റെ വീട് സന്ദര്‍ശിക്കും.












Click it and Unblock the Notifications