കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിനിമ പരസ്യം ഗൗരവമാക്കേണ്ടെന്ന് റിയാസ്: 'പപ്പുവിന്റെ ആ ഡയലോഗ് വെച്ച് ഇപ്പോഴും വിമർശിക്കുന്നില്ലേ'

Google Oneindia Malayalam News

തിരുവനന്തപുരം: കുഞ്ചാക്കോ ബോബന്റെ 'ന്നാ താന്‍ പോയി കേസ് കൊട്' എന്ന ചിത്രത്തിന്റെ പോസ്റ്ററുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ പ്രതികരിച്ച് പൊതുമരാമത്ത് വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസ്. സിനിമാ പരസ്യത്തെ ആ നിലയില്‍ തന്നെ കണ്ടാല്‍ മതിയെന്നാണ് മന്ത്രി വ്യക്തമാക്കുന്നത്. സിനിമയുടെ പരസ്യത്തെ ആ നിലയ്ക്ക് അപ്പുറത്ത് എടുക്കേണ്ട ആവശ്യമില്ല.

ദേവദൂതർ പാടി.. മഞ്ജു വാര്യർ ആടി; ആരാധകർക്കൊപ്പം പൊളിച്ചടുക്കി ലേഡീ സൂപ്പർ സ്റ്റാറും, ചിത്രം വൈറല്‍

1980 കളില്‍ വെള്ളാനകളുടെ നാട് എന്നൊരു സിനിമ വന്നിരുന്നു. പ്രിയദർശന്‍ സംവിധാനം ചെയ്ത് മോഹന്‍ലാല്‍ അഭിനയിച്ച ചിത്രമാണ് വെള്ളാനകളുടെ നാട്.പ്രിയദർശന് വേണ്ടി ശ്രീനിവാസന്‍ തിരക്കഥയെഴുതിയ അപൂർവ്വം ചിത്രങ്ങളിലൊന്നാണ് അത്. അദ്ദേഹം സാധാരണ ഗതിയില്‍ സത്യന്‍ അന്തിക്കാടിന് വേണ്ടിയാണ് തിരക്കഥ എഴുതാറുണ്ടായിരുന്നത്. ആ സിനിമയില്‍ കുതിരവട്ടം പപ്പുവിന്റെ കഥാപാത്രം പറയുന്ന 'ഇപ്പം ശരിയാക്കി തരാം' എന്ന സംഭാഷണം പൊതുമരാമത്ത് വകുപ്പുമായി ബന്ധപ്പെട്ട് ഇപ്പോഴും പറയാറില്ലേയെന്നും മന്ത്രി ചോദിക്കുന്നു.

'കാണാന്‍ സൗകര്യല്ല, ന്തേ?, കുഞ്ചാക്കോ ബോബന്‍ ചിത്രത്തിനെതിരെ വിമർശനം, മണ്ടത്തരമെന്ന് മറുപടിയും'കാണാന്‍ സൗകര്യല്ല, ന്തേ?, കുഞ്ചാക്കോ ബോബന്‍ ചിത്രത്തിനെതിരെ വിമർശനം, മണ്ടത്തരമെന്ന് മറുപടിയും

സിനിമയുടെ പരസ്യം എന്ന നിലയില്‍ മാത്രം

ഏത് തരത്തിലാണെങ്കിലും അതിനെ സിനിമയുടെ പരസ്യം എന്ന നിലയില്‍ മാത്രം എടുത്താല്‍ മതി. ജനങ്ങളെ സംബന്ധിച്ചിടത്തോളം കേരളം ദീർഘകാലമായി നേരിടുന്ന ഈ പ്രശ്നം പരിഹരിക്കപ്പെടണം എന്നുള്ളതാണ്. പൊതുമരാമത്ത് വകുപ്പിന്റെ അഭിപ്രായവും അത് തന്നെയാണ്. ശരിയായ രീതിയിലുള്ള അഴുക്ക് ചാല്‍ സംവിധാനം നമ്മുടെ നാട്ടില്‍ വേണം. എങ്കില്‍ മാത്രമേ റോഡുകള്‍ സംരക്ഷിക്കപെടുകയുള്ളുവെന്നും മന്ത്രി പറയുന്നു.

ഈ ചിത്രം എങ്ങനെയുണ്ട്.. പൊളിയല്ലേ, അല്ലേല്‍ ഇതോ: വ്യത്യസ്ത ലുക്കില്‍ പൊളിച്ചടുക്കി രഞ്ജിനി ജോസ്

കാലവസ്ഥയുടെ പ്രശ്നവും തെറ്റായ ചില പ്രവണതകളും

കാലവസ്ഥയുടെ പ്രശ്നവും തെറ്റായ ചില പ്രവണതകളും റോഡുകള്‍ നേരിടുന്ന പ്രശ്നമാണ്. റോഡില്‍ ചിലവഴിക്കേണ്ട തുക മുഴുവന്‍ റോഡില്‍ ചിലവഴിക്കാതെ പോവുക എന്നുള്ളതാണ് തെറ്റായ പ്രവണത. അതുവെച്ചു പൊറിപ്പിക്കാനാവില്ല. അത്തരം പ്രവണതകളോട് ഒരു തരത്തിലും സന്ധി ചെയ്യാത്ത സർക്കാരാണ് ഒന്നും രണ്ടും പിണറായി സർക്കാറുകള്‍. ആ നിലപാട് ശക്തമായി തുടരും. കാലാവസ്ഥയുടെ മാറ്റം അടക്കം പഠിച്ച് പുതിയ ടെക്നോളജികള്‍ എങ്ങനെ ഉപയോഗപ്പെടുത്തണം എന്ന് ആലോചിക്കും. ഭാവിയില്‍ ഈ പ്രശ്നം പൂർണ്ണമായും പരിഹാരം കാണാനാണ് ശ്രമിക്കുന്നത്.

വിമർശനങ്ങളും നിർദേശങ്ങളും ഏത് നിലയിലും സ്വീകരിക്കും

വിമർശനങ്ങളും നിർദേശങ്ങളും ഏത് നിലയിലും സ്വീകരിക്കും. അതിപ്പോള്‍ വിമർശിക്കുന്നത് ഒരു വ്യക്തിയാണെങ്കില്‍ അതിന്റെ പോസിറ്റീവ് വശം കണ്ട് അത് സ്വീകരിക്കും. സാമൂഹിക മാധ്യമം വഴി വിമർശിക്കാനും നിർദ്ദേശിക്കാനുമൊക്കെ കുറെ പുതിയ സംവിധാനങ്ങള്‍ കൊണ്ടു വന്നിട്ടുണ്ട്. അതിന് ഇനിയും തുടരും. നിർദേശങ്ങളും വിമർശനങ്ങളും വ്യക്തിക്കും സംഘടനകള്‍ക്കും സാധാരണ ജനങ്ങള്‍ക്കും സിനിമകള്‍ക്കും ആർക്കും നടത്താം. ക്രിയാത്മകമായ ഏത് വിമർശനങ്ങളും സ്വീകരിക്കപ്പെടുമെന്നും മന്ത്രി പറയുന്നു.

കേരളം ഉണ്ടായ അന്ന് മുതലുള്ള ഒരു പ്രശ്നമാണ് റോഡിലെ

കേരളം ഉണ്ടായ അന്ന് മുതലുള്ള ഒരു പ്രശ്നമാണ് റോഡിലെ കുഴികള്‍ എന്നുള്ളത്. ആ പ്രശ്നത്തിന് പരിഹാരം കാണുക എന്നുള്ളത് നാടിന്റ ആവശ്യമാണ്. അതിന് എല്ലാ ജനങ്ങളും തയ്യാറായി നില്‍ക്കണം. സർക്കാർ എല്ലാ നിലയിലും പ്രവർത്തിക്കുന്നുവെന്ന അഭിപ്രായം ജനങ്ങള്‍ക്കുണ്ട്. പൊതുമരാമത്ത് വകുപ്പ് കഠിനാധ്വാനം ചെയ്യുന്നുണ്ട്. ഏറെകാലം എന്നല്ല, കേരളം ഉണ്ടായ അന്ന് മുതല്‍ തേടുന്നതാണ് ഈ പ്രശ്നത്തിലുള്ള പരിഹാരം. സ്വാഭാവികമായും അതിന് ക്രിയാത്മക നിർദേശങ്ങളും ചർച്ചകളും. വിമർശനങ്ങളും വരും. ഇതൊരു സിനിമയുടെ പരസ്യം അല്ലേ.. അതിനെ ആ തരത്തില്‍ കണ്ടാല്‍ മതിയെന്നും മുഹമ്മദ് റിയാസ്‍ വ്യക്തമാക്കുന്നു.

അതേസമയം, സിനിമാ പരസ്യം ഒരു സർക്കാറിനും

അതേസമയം, സിനിമാ പരസ്യം ഒരു സർക്കാറിനും എതിരല്ലെന്നായിരുന്നു നടന്‍ കുഞ്ചാക്കോ ബോബന്റെ പ്രതികരണം. കേരളത്തിലേയല്ല, തമിഴ്നാട്ടിലെ കുഴിയാണ് സിനിമയിലെ പ്രതിപാദ്യ വിഷയം. വൈരാഗ്യം, അമർഷം എന്നിവയൊക്കെ മാറ്റി സിനിമയില്‍ നല്ലത് എന്താണുള്ളതെന്ന് കണ്ട് മനസ്സിലാക്കുക. ചിത്രത്തിലും അത് തന്നെയാണ് കൂടുതലായി ഉള്ളതെന്നാണ് ഞാന്‍ മനസ്സിലാക്കുന്നതെന്നും കുഞ്ചാക്കോ ബോബന്‍ പറയുന്നു.

Recommended Video

cmsvideo
ദിലീപ് കുഞ്ചാക്കോ ബോബനെയും സ്വാധീനിക്കാൻ ശ്രമിച്ചതായി വെളിപ്പെടുത്തൽ

 ആണ്‍കുട്ടിയോടൊപ്പമുള്ള ചിത്രം കണ്ടാല്‍ ബോയ് ഫ്രണ്ടാണെന്നാണ് പ്രചരണം: അതിനുള്ള കാശില്ലെന്നും ദില്‍ഷ ആണ്‍കുട്ടിയോടൊപ്പമുള്ള ചിത്രം കണ്ടാല്‍ ബോയ് ഫ്രണ്ടാണെന്നാണ് പ്രചരണം: അതിനുള്ള കാശില്ലെന്നും ദില്‍ഷ

English summary
Nna Thaan Case Kodu Movie Controversy: Riyas dismisses criticism against Kunchacko Boban's film
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X