കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിജയ് ബാബുവിനെതിരെ കോടതിവിധിക്ക് ശേഷം നടപടി, ഷമ്മിയെ പുറത്താക്കിയിട്ടില്ല; അമ്മ യോഗത്തിന് ശേഷം ഭാരവാഹികള്‍

Google Oneindia Malayalam News

കൊച്ചി: വിജയ് ബാബു വിഷയത്തില്‍ കോടതി തീരുമാനം അനുസരിച്ച് നടപടി എടുക്കുമെന്ന് മലയാള സിനിമയിലെ അഭിനേതാക്കളുടെ സംഘടനയായ അമ്മ. തെരഞ്ഞെടുക്കപ്പെട്ട അംഗത്തെ കാരണമില്ലാതെ പുറത്താക്കാനാകില്ല എന്ന് വാര്‍ഷിക ജനറല്‍ ബോഡിയോഗത്തിന് ശേഷം അമ്മ ഭാരവാഹികള്‍ നടത്തിയ പ്രസ് മീറ്റിലാണ് ഇക്കാര്യം പറയുന്നത്.

അമ്മ സംഘടനയില്‍ മാത്രമായി ഇനി ആഭ്യന്തര പരാതി പരിഹാര സെല്‍ ഉണ്ടാകില്ലെന്നും ഭാരവാഹികള്‍ വ്യക്തമാക്കി. അമ്മ എന്നത് അംഗങ്ങളുടെ ക്ഷേമത്തിനുള്ള ക്ലബാണ്. ആഭ്യന്തര പരാതി പരിഹാര സെല്‍ ഇനി ഫിലിം ചേംബറിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന തരത്തിലായിരിക്കും. നടന്‍ ഷമ്മി തിലകനെ നിലവില്‍ സംഘടനയില്‍ നിന്ന് പുറത്താക്കിയിട്ടില്ല. എന്നാല്‍ അച്ചടക്ക ലംഘനം നടത്തിയ താരത്തിനെതിരെ നടപടി വേണം എന്ന് ഭൂരിഭാഗം പേരും ആവശ്യപ്പെട്ടു.

'അടിസ്ഥാനപരമായി ദിലീപിനെ കുടുക്കണം, അതാണ്..അതുമാത്രമാണ് ഈ കേസ്, അതിജീവിത പേടിക്കേണ്ടതില്ല'; രാഹുല്‍ ഈശ്വര്‍'അടിസ്ഥാനപരമായി ദിലീപിനെ കുടുക്കണം, അതാണ്..അതുമാത്രമാണ് ഈ കേസ്, അതിജീവിത പേടിക്കേണ്ടതില്ല'; രാഹുല്‍ ഈശ്വര്‍

1

ഷമ്മി തിലകനോട് വിശദീകരണം ചോദിച്ച ശേഷം നടപടി സ്വീകരിക്കും എന്ന് അറിയിച്ചു. അതേസമയം വിജയ് ബാബു വിഷയത്തില്‍ ഐസിസി ശുപാര്‍ശ പ്രകാരമാണ് നടപടി എടുത്തത് എന്ന് പറയാത്തതിനാലാണ് രാജി വെച്ചതെന്ന് ശ്വേത മേനോന്‍ പറഞ്ഞു. ഷമ്മി തിലകനെ ജനറല്‍ ബോഡിക്ക് പുറത്താക്കാന്‍ അധികാരമില്ല എന്നും എക്‌സിക്യൂട്ടീവ് കമ്മറ്റിക്കാണ് അതിന് അധികാരം എന്നും നടന്‍ സിദ്ദീഖ് പറഞ്ഞു.

2

ഷമ്മി തിലകനെതിരെ നടപടിയെടുക്കാന്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റിയെ ചുമതലപ്പെടുത്തിയെന്നും കൊച്ചിയില്‍ അമ്മ ഭാരവാഹികള്‍ക്കൊപ്പം വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം വ്യക്തമാക്കി. ഷമ്മി തിലകന്‍ കഴിഞ്ഞ കുറച്ചുനാളുകളായി സോഷ്യല്‍ മീഡിയയിലൂടെയും മറ്റ് വാര്‍ത്താ മാധ്യമങ്ങളിലൂടെയൊക്കെ സംഘടനയ്‌ക്കെതിരെ ഒരുപാടുകാര്യങ്ങള്‍ പറഞ്ഞിട്ടുണ്ട് എന്നും അമ്മ മാഫിയാ സംഘമാണ് എന്നുവരെ പറഞ്ഞു എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

3

അതില്‍ അമ്മയുടെ അംഗങ്ങള്‍ക്ക് ശക്തമായ പ്രതിഷേധമുണ്ട് എന്നും സിദ്ദീഖ് പറഞ്ഞു. കഴിഞ്ഞ ജനറല്‍ ബോഡിയിലും അക്കാര്യം പറഞ്ഞതാണ് എന്നും ഇന്ന് പൊതുയോഗം അദ്ദേഹത്തിന്റെ പരാമര്‍ശത്തില്‍ ശക്തമായ എതിര്‍പ്പ് രേഖപ്പെടുത്തുകയും നടപടിയെടുക്കാന്‍ എക്‌സിക്യൂട്ടീവ് കമ്മറ്റിയെ ചുമതലപ്പെടുത്തുകയുമായിരുന്നു എന്നും സിദ്ദിഖ് അറിയിച്ചു. ഇന്നത്തെ വാര്‍ഷിക ജനറല്‍ ബോഡി യോഗത്തിന് അദ്ദേഹം എത്തിയിരുന്നില്ല.

4

ഇനി അദ്ദേഹത്തെ വിളിക്കുകയും വിശദീകരണം ആവശ്യപ്പെടുകയും ചെയ്യും എന്നും വിഷയത്തില്‍ അടുത്ത എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലാണ് നടപടിയെടുക്കുക എന്നും സിദ്ദീഖ് വ്യക്തമാക്കി. ഭൂരിഭാഗം പേരുടേയും അഭിപ്രായം ഷമ്മി തിലകനെ കമ്മിറ്റിയില്‍ നിന്ന് പുറത്താക്കണം എന്നതായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.

5

വിജയ് ബാബു വിഷയത്തില്‍ അമ്മയിലെ പരാതി പരിഹാര സെല്ലില്‍ നിന്ന് രാജിവെച്ചവരുടെ രാജി സ്വീകരിച്ചതായി ഇടവേള ബാബു പറഞ്ഞു. വിജയ് ബാബു വിഷയത്തില്‍ കോടതി നിര്‍ദേശമനുസരിച്ച് അമ്മ പ്രവര്‍ത്തിക്കുമെന്നും ഇടവേള ബാബു കൂട്ടിച്ചേര്‍ത്തു.

6

വിജയ് ബാബു മറ്റ് പല ക്ലബ്ബുകളിലും അംഗമാണ് എന്നും അവരാരും ഈ കേസിന്റെ പേരില്‍ അയാളെ പുറത്താക്കിയിട്ടില്ലല്ലോ എന്ന് ഇടവേള ബാബു ചോദിച്ചു. വിജയ് ബാബു വിനെതിരെ കോടതി വിധി വന്നിട്ടില്ലല്ലോ എന്നായിരുന്നു സിദ്ദിഖ് ചോദിച്ചത്. ബലാത്സംഗ കേസില്‍ പ്രതിയായ ദിലീപിനെ പുറത്താക്കാന്‍ അന്നെടുത്ത തീരുമാനം തെറ്റായിരുന്നു എന്നും സിദ്ദിഖ് പറഞ്ഞു.

7

അമ്മ തൊഴില്‍ ദാതാവല്ല. ദിലീപ് വിഷയത്തിന് ശേഷം ബൈലോയില്‍ ഭേദഗതി വരുത്തി എന്നും പുതിയ നടപടികള്‍ ഈ ഭേദഗതി പ്രകാരമാണെന്നും ഇടവേള ബാബു കൂട്ടിച്ചേര്‍ത്തു. ശ്വേത മേനോന്‍, സിദ്ദീഖ്, മോഹന്‍ലാല്‍, മഞ്ജു പിള്ള, ടൊവിനോ തോമസ്, ജയസൂര്യ, മണിയന്‍പിള്ള രാജു, ഇടവേള ബാബു. രചന നാരായണന്‍ കുട്ടി എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

മേക്ക് ഓവറുകളുടെ രാജകുമാരി, അതാണ് നമിത; കിടിലന്‍ ചിത്രങ്ങള്‍ വൈറല്‍

English summary
no action against Vijay Babu says AMMA bearers after the annual general body meeting
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X