അഴിമതിക്കാരുമായി വിട്ടുവീഴ്ചയില്ല - സത്യൻ മൊകേരി
പേരാമ്പ്ര: ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ പ്രഖ്യാപിത നയങ്ങൾ അതേപടി നടപ്പിലാക്കുക എന്നുള്ള ഉത്തരവാദിത്വമാണ് ഗവൺമെന്റിൽ നിക്ഷിപ്തമായിരിക്കുന്നത്. അഴിമതിക്കാരോട് ഈ ഗവൺമെൻറിന് ഒരു വിട്ടുവീഴ്ചയുമില്ലന്നും വർഗ്ഗീയ വിപത്തിനെ തടയാൻ വിശാല മതേതര ജനാധിപത്യ ബദൽ രാജ്യത്തുയർന്നു വരേണ്ടത് അനിവാര്യമാണെന്നും സിപിഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി സഖാഖ് സത്യൻ മൊകേരി പ്രസ്താവിച്ചു.
ചങ്ങരോത്ത് സി പി ഐ ലോക്കൽ സമ്മേളനം ഉത്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ശ്രീധര വാരർ അധ്യക്ഷം വഹിച്ചു'. സുകുമാരൻ മാസ്റ്റർ പതാക ഉയർത്തി.

ഒ.ടി രാജൻ മാസ്റ്റർ, ഇ കുഞ്ഞിരാമൻ, പി കെ സുരേഷ്, സുരേഷ് മൊകേരി, കെ.കെ ഭാസ്ക്കരൻ, ഗോവിന്ദൻ കല്ലിങ്കൽ എന്നിവർ സംസാരിച്ചു. സമ്മേളനത്തിൽ കെ.എം സുനിൽ കുമാർ അനുശോചന പ്രമേയവും കെ.പി ബാലകൃഷ്ണൻ രക്തസാക്ഷി പ്രമേയവും അവതരിപ്പിച്ചു. സെക്രട്ടറിയായി കെ കെ ഭാസ്ക്കരനെ തെരെഞ്ഞടുത്തു.












Click it and Unblock the Notifications