മണിപ്പൂരിനെയും ഹരിയാനയെയും ചുട്ടെരിച്ചതു പോലെ ഇന്ത്യയെയും ബിജെപി ചുട്ടെരിക്കും; എഎം ആരിഫ് എംപി
ഡല്‍ഹി: ചരിത്രത്തിൽ ആദ്യമായി ഇന്ത്യൻ പ്രധാനമന്ത്രിയെ പാർലമെന്റിൽ എത്തിക്കാൻ പ്രതിപക്ഷത്തിന് അവിശ്വാസപ്രമേയം കൊണ്ടുവരേണ്ടിവന്നത് ഭരണപക്ഷത്തിന്റെ പൂർണ്ണ പരാജയമാണെന്ന് എഎം ആരിഫ് എംപി. ഇന്നുവരെ ഇന്ത്യൻ ചരിത്രത്തിൽ ഇല്ലാത്ത രീതിയിൽ സുപ്രീംകോടതി കേന്ദ്രസർക്കാരിനെയും സംസ്ഥാന സർക്കാരിനെയും മറികടന്ന് മണിപ്പൂരിന്റെ ഭരണം ഏറ്റെടുക്കേണ്ടി വരുന്ന അവസ്ഥയിലേക്ക് നയിച്ചത് കണക്കിലെടുത്തും പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തരവകുപ്പ് മന്ത്രി അമിത് ഷായും രാജിവെക്കണമെന്ന് ലോക്‌സഭയിൽ അവിശ്വാസ പ്രമേയ ചർച്ചയിൽ പങ്കെടുത്തുകൊണ്ട് എഎം ആരിഫ് എംപി വ്യക്തമാക്കി.
പ്രധാനമന്ത്രി സഭയിൽ വരണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പ്രതിപക്ഷ അംഗങ്ങൾ മുദ്രാവാക്യം വിളിച്ച് പാർലമെന്റിൽ സമരം ചെയ്യുമ്പോൾ സഭയോട് ചേർന്നുള്ള തന്റെ മുറിയിൽ 50 അംഗ ബിജെപി പാർലമെന്റ് അംഗങ്ങളെ വിളിച്ചുചേർത്ത് രാജ്യത്തെ വിഭജിച്ച് വരുന്ന തെരഞ്ഞെടുപ്പ് എങ്ങനെ ജയിക്കാം എന്നാണ് പ്രധാനമന്ത്രി ആലോചിക്കുന്നത്. എന്തിനാണ് പ്രതിപക്ഷ അംഗങ്ങളെ ശത്രുക്കളായി കാണുന്നതെന്നുചോദിച്ചതോടൊപ്പം പ്രധാനമന്ത്രിയെ പോലെ പ്രതിപക്ഷ അംഗങ്ങളെയും രാജ്യത്തെ ജനങ്ങൾ തെരഞ്ഞെടുത്ത് പാർലമെന്റിലേക്ക് അയച്ചതാണെന്ന് ഓർമിപ്പിക്കുകയും ചെയ്തു.

ഇന്ത്യൻ പ്രധാനമന്ത്രിയെ വിഭജനത്തിന്റെ നേതാവ് എന്നാണ് പ്രസിദ്ധമായ അമേരിക്കൻ മാഗസിൻ ആയ ടൈം വിശേഷിപ്പിച്ചത്. രാജ്യത്തിന് അകത്തും പുറത്തുള്ള പല മാധ്യമങ്ങളും ഇന്ത്യൻ പ്രധാനമന്ത്രിയെ താരതമ്യപെടുത്തിയത് റോമാ രാജ്യം കത്തിയെറിഞ്ഞപ്പോൾ വീണ വായിച്ച നീറോ ചക്രവർത്തിയെ പോലെയാണ്. മണിപ്പൂർ വിഷയത്തെക്കുറിച്ച് പാർലമെന്റിന്റെ പുറത്ത് പ്രധാനമന്ത്രി നടത്തിയ പ്രസംഗം മുതലക്കണ്ണീർ എന്നാണ് ടെലിഗ്രാഫ് പത്രം പ്രസിദ്ധീകരിച്ചതെന്നും, പത്രപ്രവർത്തകരെ പാർലമെന്റിൽ പ്രവേശിപ്പിക്കാത്തത് പ്രധാനമന്ത്രിക്ക് പത്രക്കാരോടുള്ള ദേഷ്യവും പേടിയും കൊണ്ടാണെന്നും പ്രധാനമന്ത്രി ഇതിന് മറുപടി നൽകണമെന്നും പറഞ്ഞു.
"മൂത്രപ്പുരയിലാണ് താമസമെങ്കിലും പെർഫ്യൂം വിൽക്കുന്നതാണ് ഇയാളുടെ ജോലി" എന്ന പഴഞ്ചൊല്ലു പോലെയാണ് മണിപ്പൂർ കത്തുന്ന സമയത്ത് പ്രധാനമന്ത്രി ഫ്രാൻസിൽ ചെന്ന് ലോകസമാധാനത്തെക്കുറിച്ച് നടത്തിയ പ്രസംഗമെന്നും, പൗരത്വ ഭേദഗതി ബില്ല് പോലെ ഏക സിവിൽ കോഡ് ജനങ്ങളുടെ മേൽ അടിച്ചേൽപ്പിക്കാനാണ് ഈ സർക്കാർ ശ്രമിക്കുന്നതെന്നും ബാബറി മസ്ജിദ് പൊളിച്ചതുപോലെ ഇപ്പോൾ ഗ്യാൻവാപ്പി പള്ളിയും ആർക്കിയോളജി സർവ്വേ ഓഫ് ഇന്ത്യയെ വെച്ചു കേന്ദ്രസർക്കാർ പൊളിക്കാൻ ശ്രമിക്കുന്നതെന്നും ഇനി കാശിയിലും മധുരയിലും ഉള്ള പള്ളികൾ പൊളിക്കാനാണ് ശ്രമമെന്നും വോട്ടിനു വേണ്ടി രാജ്യത്തെ കത്തിക്കാൻ ഇവർക്ക് യാതൊരു മടിയും ഇല്ലെന്ന് പ്രസംഗത്തിൽ സൂചിപ്പിച്ചു.
ഇ ഡി യുടെ പേര് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് എന്നത് മാറ്റി ഇലക്ഷൻ ഡ്യൂട്ടി എന്നാക്കി മാറ്റിയെന്നും വരുന്ന തെരഞ്ഞെടുപ്പിന് നേരിടുന്നതിനായി ഇപ്പോൾ തന്നെ ഇ ഡി ജോലികൾ ആരംഭിച്ചിട്ടുണ്ടെന്നും പ്രസംഗത്തിൽ സൂചിപ്പിച്ചു. പിണറായി വിജയന്റെ നേതൃത്വത്തിലുള്ള എൽഡിഎഫ് ഗവൺമെന്റിന് അട്ടിമറിക്കാനായി കഴിഞ്ഞ തിരഞ്ഞെടുപ്പ് കാലത്ത് കേരളത്തിലേക്ക് 9 കേന്ദ്ര ഏജൻസികളെയാണ് കേന്ദ്രസർക്കാർ അയച്ചത്. എന്നിട്ടും ജനവിധിയെ സ്വാധീനിക്കാൻ അത്തരം കുൽസിത ശ്രമങ്ങൾക്ക് കഴിഞ്ഞില്ല എന്ന കാര്യവും ഓർമ്മപെടുത്തി.
പ്രധാനമന്ത്രിക്ക് ഇപ്പോൾ "ഇന്ത്യ" എന്ന പേരു കേൾക്കുമ്പോൾ അസഹിഷ്ണുത ആണെന്നും ഇപ്പോൾ മേക്ക് ഇൻ ഇന്ത്യ, സ്റ്റാർട്ട് അപ് ഇന്ത്യ എന്നിവയ്ക്കു പകരം പ്രധാനമന്ത്രി പറയുന്നത് ഈസ്റ്റ് ഇന്ത്യ കമ്പനി എന്നും പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ എന്നുമാണ്. പ്രധാനമന്ത്രി ഇപ്പോൾ പുതുതായി പറഞ്ഞു നടക്കുന്ന വാക്കാണ് "ക്വിറ്റ് ഇന്ത്യ" എന്നത്. ക്വിറ്റ് ഇന്ത്യ മുദ്രാവാക്യം നമ്മുടെ സ്വാതന്ത്ര്യ സമര സേനാനികൾ ബ്രിട്ടീഷുകാരെ ഇന്ത്യയിൽ നിന്ന് പുറത്താക്കാൻ ഉപയോഗിച്ചതാണെന്നും, ആർഎസ്എസ് നേതാക്കൾ സ്വാതന്ത്ര്യ സമരത്തിന് എതിരായിരുന്നു എന്നതിലാണ് പ്രധാനമന്ത്രിക്ക് അതിന്റെ അർത്ഥം മനസ്സിലാകാതെ പോകുന്നതെന്നും കുറ്റപ്പെടുത്തി. സഭയിലെ ഭൂരിപക്ഷം കൊണ്ട് സർക്കാറിന് ഈ അവിശ്വാസ പ്രമേയം പരാജയപ്പെടുത്താൻ കഴിയുമെന്നും എന്നാൽ ഇന്ത്യയിലെ ജനങ്ങളുടെ ശക്തിയാൽ യഥാർത്ഥ അവിശ്വാസം പാസാകുമെന്ന് പ്രതിപക്ഷത്തിന് വിശ്വാസമുണ്ടെന്നും എഎം ആരിഫ് പറഞ്ഞു.
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications