Get Updates
Get notified of breaking news, exclusive insights, and must-see stories!

മലയാളികളും കരുതിയിരുന്നോ; യുഎഇയില്‍ ഇനി ആ 'ഫ്രീ' പരിപാടി നടക്കില്ല, പണം കൊടുക്കേണ്ടി വരും

പെട്രോളിയം എന്ന അത്ഭുത നിധിയുടെ കണ്ടെത്തെലായിരുന്നു ഗള്‍ഫ് രാജ്യങ്ങളുടെ ഭാഗധേയം നിർണ്ണയിച്ചത്. പെട്രോളിയത്തിന്റെ കരുത്തില്‍ ഗള്‍ഫ് രാജ്യങ്ങള്‍ കുതിച്ചപ്പോള്‍ മലയാളികളായ ഒരോരുത്തരുടേയും വീടുകളിലേക്ക് അതിന്റെ ആനൂകൂല്യങ്ങളും നേട്ടങ്ങളും ഏറിയും കുറഞ്ഞ് വന്നുകൊണ്ടിരുന്നു. കേരളത്തിന്റെ ഇന്നത്തെ വിദ്യാഭ്യാസ-സാമൂഹിക പുരോഗതിയില്‍ ഗള്‍ഫ് പണം വഹിച്ച പങ്കിനെ ഒരിക്കലും ഒഴിച്ച് നിർത്താനാവില്ല.

എണ്ണവിലയിലെ ഏറ്റക്കുറച്ചിലുകളില്‍ നാട്ടിലെ വിലക്കയറ്റത്തോടൊപ്പം തന്നെ ഗള്‍ഫിലെ ജോലി സാധ്യതകളേയും കുറിച്ച് മലയാളിയെ ചിന്തിപ്പിച്ചുകൊണ്ടിരിക്കുന്നു. എന്നാലിപ്പോഴിതാ പതിറ്റാണ്ടുകളായി തങ്ങളുടെ സമ്പദ് വ്യവസ്ഥയ്ക്ക് കരുത്ത് പകർന്ന എണ്ണയെ മാത്രം ആശ്രയിച്ച് നിന്നാല്‍ രാജ്യത്തിന് പുരോഗതിയുണ്ടാവില്ലെന്ന് മനസ്സിലാക്കിയ ഗള്‍ഫ് രാജ്യങ്ങള്‍ മറ്റ് വരുമാനം സ്രോതസ്സുകള്‍ കൂടി കണ്ടെത്താന്‍ തുടങ്ങിയിരിക്കുകയാണ്.

എണ്ണയില്‍ നിന്നുള്ള വരുമാനം വലിയ തോതില്‍

എണ്ണയില്‍ നിന്നുള്ള വരുമാനം വലിയ തോതില്‍ ലഭ്യമായിക്കൊണ്ടിരുന്ന സാഹചര്യത്തിലായിരുന്നു ടൂറിസം, നികുതി തുടങ്ങിയ മറ്റ് വരുമാന മാർഗ്ഗങ്ങള്‍ക്കൊന്നും ഗള്‍ഫ് രാജ്യങ്ങള്‍ ശ്രദ്ധ കൊടുക്കാതിരുന്നത്. അതുകൊണ്ടാണ് നികുതി രഹിത യുഎഇയിലേക്ക് വമ്പന്‍ ബിസിനസുകാർ മുതല്‍ ചെറുകിയ വ്യവസായികള്‍ വരെ കുടിയേറി തങ്ങളുടെ സാമ്രാജ്യം കെട്ടിപടുത്തത്. എന്നാല്‍ വാറ്റിന് പുറമെ കോർപറേറ്റ് ആദായനികുതിയും ഏർപ്പെടുത്തുന്നതിലെ യു എ ഇ കടക്കുകയാണെന്നാണ് പുറത്ത് വരുന്ന ഏറ്റവും പുതിയ റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്.

പെട്രോളിയം വരുമാനത്തെ മാത്രം ആശ്രയിച്ചാല്‍

പെട്രോളിയം വരുമാനത്തെ മാത്രം ആശ്രയിച്ചാല്‍ പിടിച്ച് നില്‍ക്കാന്‍ കഴിയില്ലെന്ന തിരിച്ചറിവാണ് യു എ ഇയുടെ ഈ മാറ്റത്തിന് കാരണം. ഇന്നത്തെ ലോകക്രമത്തില്‍ ഫോസിൽ ഫ്യൂവൽ എന്നറിയപ്പെടുന്ന പെട്രോളിയം ഉത്പന്നങ്ങൾക്ക് ആവശ്യം കുറയുകയാണ്. ബാറ്ററി വാഹനങ്ങളും മറ്റ് ഊർജ്ജ മാർഗ്ഗങ്ങളുമാണ് പലരും തേടുന്നത്. ഇന്ത്യയുള്‍പ്പടെ ലോകത്തെ എല്ലാ രാജ്യങ്ങളും വൈദ്യുത വാഹനങ്ങള്‍ പ്രോല്‍സാഹിപ്പിച്ചുകൊണ്ടിരിക്കുകയാണ്. കുഴിച്ചെടുക്കാന്‍ കഴിയുന്ന പെട്രോളിയത്തിനും ഒരു അറുതി ഏതെങ്കിലും ഒരു കാലത്തുണ്ടാവുകയും ചെയ്യും. പെട്രോളിയം ലഭ്യമായാല്‍ ഡിമാന്‍ഡ് കുറഞ്ഞാല്‍ വിലയില്ലാതാവും.

പെട്രോളിയം ഇതര വരുമാനം ലക്ഷ്യമിടുന്നവയില്‍ യു എ ഇ

പെട്രോളിയം ഇതര വരുമാനം ലക്ഷ്യമിടുന്നവയില്‍ യു എ ഇ മാത്രമല്ല, സൌദി അറേബ്യ ഉള്‍പ്പടേയുള്ള രാഷ്ട്രങ്ങളുമുണ്ട്. ഇതുവരെ അനുവദിക്കാതിരുന്ന സിനിമ പോലുള്ള ബിസിനസുകൾ സൗദി അനുവദിക്കുന്നതും നികുതികൾ ഏർപ്പെടുത്തുന്നതുമെല്ലാം ഇതിന്റെ ഭാഗമാണ്. ടൂറിസവും സ്വതന്ത്ര വ്യവസായ മേഖലകളും ലക്ഷ്യം വെക്കുന്നത് നികുതിയിതര വരുമാനം തന്നെ.

യുഎഇയില്‍ ആദ്യമായി നികുതിയെക്കുറിച്ച് കേള്‍ക്കുന്നത്

യുഎഇയില്‍ ആദ്യമായി നികുതിയെക്കുറിച്ച് കേള്‍ക്കുന്നത് 2018 ലായിരുന്നു. അഞ്ച് ശതമാനം വാറ്റ് ഏർപ്പെടുത്തിക്കൊണ്ടായിരുന്നു സർക്കാർ നടപടി. ഏത് ഇടപാടിലും വാങ്ങുന്നയാൾ 5% നികുതി നല്‍കണമെന്നതായിരുന്നു നയം. വ്യാപാരികള്‍ക്ക് നഷ്ടമൊന്നും ഇല്ല. അവർ ഇടപാടുകാരില്‍ നിന്നും ഈ തുക കൃത്യമായി പിരിച്ച് സർക്കാറിലേക്ക് എത്തിച്ചാല്‍ മതി. വാറ്റ് നികുതിയിലൂടെ മാത്രം യുഎഇ ഇതുവരെ 2600 കോടി ഡോളർ (2 ലക്ഷം കോടി രൂപയിലേറെ) ആണ് പിരിച്ചെടുത്തത്.

ഇതിന് പിന്നാലെയാണ് 15 ശതമാനം കോർപ്പറേറ്റ് നികുതിയും

ഇതിന് പിന്നാലെയാണ് 15 ശതമാനം കോർപ്പറേറ്റ് നികുതിയും യു എ ഇയിലേക്ക് വരുന്നത്. യുഎഇയിൽ മാത്രമാണ് ബിസിനസ് എങ്കിൽ 9% ആദായനികുതി 2023 ജൂൺ 1 മുതൽ നൽകണം എന്നതാണ് ചട്ടം. ഇന്ത്യയിൽ കോർപറേറ്റ് ആദായനികുതി നൽകും പോലെത്തന്നെയാണ് ഇത്. നിരക്കില്‍ മാത്രമേ വ്യത്യാസം ഉള്ളൂ. കമ്പനിക്ക് നിശ്ചിത തുകയില്‍ കൂടുതല്‍ വരുമാനവും നിരവധി രാജ്യങ്ങളിൽ പ്രവർത്തിക്കുന്നതുമാണെങ്കിൽ കോർപ്പറേറ്റ് നികുതി നിരക്ക് കൂടുതലായിരിക്കും. ഇത് സർക്കാർ പിന്നീട് പ്രഖ്യാപിക്കുകയേയുള്ളു.

നികുതി ഏർപ്പെടുത്തുമ്പോഴും മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച്

നികുതി ഏർപ്പെടുത്തുമ്പോഴും മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് താഴ്ന്ന നിരക്കായതിനാല്‍ നിക്ഷേപസൗഹൃദ നാടെന്ന ആകർഷണത്തിനു കുറവു വരുത്തില്ലെന്നാണ് യുഎഇ അധികൃതർ വിലയിരുത്തുന്നത്. അയർലൻഡ്-12.5%, സിംഗപ്പുർ-17%,ഹോങ്‌കോങ്- 8.5% മുതൽ 16.5% വരെ എന്നിങ്ങനെയാണ് കോർപ്പറേറ്റ് നികുതിയായി ഈടാക്കുന്നത്. ഈ സ്ഥാനത്താണ് യു എ ഇയുടെ 9 ശതമാനം നികുതി. മറ്റ് ഗള്‍ഫ് രാജ്യങ്ങളും ഈ രീതിയിലേക്ക് കടക്കുന്ന സാഹചര്യത്തില്‍ ഈ രാജ്യങ്ങളില്‍ ഇതുവരെ നികുതി രഹിതമായി ബിസിനസ് നടത്തിയിരുന്ന മലയാളികള്‍ ഉള്‍പ്പടെ നികുതി നല്‍കാന്‍ തയ്യാറാവേണ്ടി വരും. എല്ലാവരും അതിനായി തയ്യാറായും നികുതി ചട്ടങ്ങളെക്കുറിച്ച് കൂടുതല്‍ മനസ്സിലാക്കിയും ഇരിക്കുക.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+