'ഓഖി ' ജാഗ്രതയോടെ പോലീസ് ആശങ്ക വേണ്ടെന്ന് അധികൃതരുടെ മുന്നറിയിപ്പ്

  • Posted By:
Subscribe to Oneindia Malayalam

വടകര : തീരദേശത്ത് കഴിഞ്ഞ മൂന്ന് ദിവസമായി രൂപപ്പെട്ട ഓഖി കാറ്റിനെ തുടര്‍ന്ന് കടല്‍ക്ഷോഭം ഉണ്ടാവാനുള്ള സാധ്യത കണക്കിലെടുത്ത് പൊലീസിന്റെ സാന്നിധ്യത്തില്‍ അവലോകന യോഗം നടന്നു. തീരദേശ ജാഗ്രത സമിതിയംഗങ്ങള്‍, ജനപ്രതിനിധികള്‍, തീരദേശവാസികള്‍ പങ്കെടുത്തു. ഏത് സാഹചര്യവും നേരിടാന്‍ പൊലീസ് ജാഗ്രതയോടെ പ്രദേശത്ത് നിലയുറപ്പിക്കുമെന്ന് പൊലീസിന്റെ എല്ലാ വാഹന സൗകര്യങ്ങളും ഏര്‍പ്പെടുത്തിയതായും ഡിവൈഎസ്പി ടിപി പ്രേമരാജന്‍ അറിയിച്ചു.

ഉത്തരകൊറിയയുടെ ആണവ പരീക്ഷണത്തിനു പിന്നിൽ ഉൻ മാത്രമല്ല; പ്രധാന പങ്ക് ഇവർക്ക്... നന്ദിയുമായി ഉൻ

വടകരയിലെ ടൂറിസം കേന്ദ്രമായ സാന്‍ഡ്ബാങ്ക്‌സിലേക്കുള്ള  പ്രവേശനം താല്‍ക്കാലികമായി നിര്‍ത്തിവച്ചു. കഴിഞ്ഞ ദിവസം രാത്രിയോടെ ശക്തമായ കാറ്റോടുകൂടി തിരമാല ഉയര്‍ന്ന് വന്നത് തീരദേശവാസികളെ പരിഭ്രാന്തിയിലാഴ്ത്തി. എന്നാല്‍ സുനാമി പോലുള്ള വന്‍ ദുരന്തമാണ് വരാന്‍ പോകുന്നതെന്ന ഭീതി ജനങ്ങള്‍ക്കുള്ളതിനാല്‍ അത്തരമൊകു ഭീതിയകറ്റുന്നതിനായാണ് പൊലീസ് യോഗം ചേര്‍ന്നത്.

policeavalokanayogam

സാന്‍ഡ്ബാങ്ക്‌സ് മുതല്‍ കുരിയാടി, ചോറോട്, മുട്ടുങ്ങല്‍, അറക്കല്‍, മാടാക്കര, അഴിയൂര്‍ തീരദേശം, ചോമ്പാല എന്നിവിടങ്ങളില്‍ മുഴുവന്‍ സമയം പൊലീസ് പെട്രോളിംഗ് നടത്തുന്നുണ്ട്. പൊലീസിനെ സഹായിക്കാനായി നാട്ടുകാരും, വിവിധ സംഘടനകളും വാഹനങ്ങളുമായി അടിയന്തിര ഘട്ടം നേരിടാന്‍ രംഗത്തുണ്ട്.

English summary
No need of worrying; Polices are always alert

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്