കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഹുല്‍ ഗുജറാത്തിൽ പോയതുപോലും ആരും അറിഞ്ഞില്ല; ഹിമാചലില്‍ കാല് കുത്തിയുമില്ല: എംവി ജയരാജന്‍

Google Oneindia Malayalam News

കണ്ണൂർ: കോൺഗ്രസ്സ് അഖിലേന്ത്യാ തലത്തിലും വിവിധ സംസ്ഥാനങ്ങളിലും ഇന്ന് നാഥനില്ലാ കളരിയായിരിക്കുന്നുവെന്ന് സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി എംവി ജയരാജന്‍. നാഥനുള്ള കേരളത്തിലാവട്ടെ, ഒന്നുകിൽ കുരിക്കളുടെ നെഞ്ചത്ത് അല്ലെങ്കിൽ കളരിക്ക് പുറത്ത് എന്ന അവസ്ഥയിലുമാണെന്നും അദ്ദേഹം പരിഹസിക്കുന്നു. ഭാരത് ജോഡോ യാത്രക്കായി കേരളത്തിൽ 19 ദിവസം ചിലവഴിച്ച രാഹുൽ തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനമായ ഗുജറാത്തിൽ പോയതുപോലും ആരും അറിഞ്ഞിട്ടില്ല. തെരഞ്ഞെടുപ്പ് നടക്കുന്ന മറ്റൊരു സംസ്ഥാനമായ ഹിമാചൽ പ്രദേശിൽ കാലുകുത്തിയുമില്ലെന്നും ജയരാജന്‍ കൂട്ടിച്ചേർത്തു. ഫേസ്ബുക്ക് കുറിപ്പിലൂടെയുള്ള അദ്ദേഹത്തിന്റെ വിമർശനത്തിന്റെ പൂർണ്ണരൂപം ഇങ്ങനെ..

mv jayrajan

നാഥനില്ലാ കളരിയായ കോൺഗ്രസ്
================
ഹിന്ദുത്വരാഷ്ട്രീയമുയർത്തി 27 വർഷമായി ഗാന്ധിജിയുടെ ജന്മനാടായ ഗുജറാത്തിൽ ബിജെപി ഭരിച്ചുവരികയാണ്. ഗാന്ധിശിഷ്യന്മാർക്ക് ബിജെപിയെ നേരിടാൻ രാഷ്ട്രീയ ത്രാണിയോ സംഘടനാ കെൽപ്പോ ഇല്ല. ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് സംബന്ധിച്ച എക്‌സിറ്റ് പോൾ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത് ബിജെപിക്കെതിരെ പ്രചരണപരമായി ഒരു ചെറുവിരൽ അനക്കാൻ കോൺഗ്രസ്സിന് സാധിച്ചിട്ടില്ലെന്നാണ്. 27 വർഷത്തെ ബിജെപി ഭരണം ഗുജറാത്തിനെ ദുരിതങ്ങളുടെ 'നഗര'മാക്കി മാറ്റി. വിലക്കയറ്റം, തൊഴിലില്ലായ്മ നിയമന നിരോധനം, വിദ്യാഭ്യാസ മേഖലയിലെ തകർച്ച, കാർഷിക പ്രതിസന്ധി, പവർകട്ടും ലോഡ് ഷെഡ്ഡിങ്ങും, ദളിത്-ന്യൂനപക്ഷ വേട്ടകൾ എന്നിവയുൾപ്പെടെ നിരവധി പ്രശ്‌നങ്ങളാണ് ഗുജറാത്തിലുള്ളത്.

സർക്കാറിന് ലോട്ടറിയടിച്ചോ; ഒരു വർഷം 559 കോടി വരുമാനം, മദ്യത്തില്‍ നിന്ന് പന്ത്രണ്ടായിരത്തിലേറെ കോടിസർക്കാറിന് ലോട്ടറിയടിച്ചോ; ഒരു വർഷം 559 കോടി വരുമാനം, മദ്യത്തില്‍ നിന്ന് പന്ത്രണ്ടായിരത്തിലേറെ കോടി

ഇതിനൊന്നും പരിഹാരം കാണാനുള്ള യാതൊരു നടപടിയും ബിജെപി സർക്കാർ സ്വീകരിക്കുന്നില്ല. ബിജെപിക്ക് ബദൽ തങ്ങളാണെന്ന് അവകാശപ്പെടുന്ന കോൺഗ്രസ്സിനാവട്ടെ, ഇക്കാര്യങ്ങൾ ജനങ്ങൾക്ക് മുന്നിൽ ഫലപ്രദമായി അവതരിപ്പിക്കാൻ കഴിഞ്ഞുമില്ല. ജോഡോ യാത്ര രാഹുൽഗാന്ധി സംഘടിപ്പിച്ചത് തെരഞ്ഞെടുപ്പുകൂടി ലക്ഷ്യമാക്കിക്കൊണ്ടായിരുന്നു. കേരളത്തിൽ 19 ദിവസം ചിലവഴിച്ച രാഹുൽ തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനമായ ഗുജറാത്തിൽ പോയതുപോലും ആരും അറിഞ്ഞിട്ടില്ല. തെരഞ്ഞെടുപ്പ് നടക്കുന്ന മറ്റൊരു സംസ്ഥാനമായ ഹിമാചൽ പ്രദേശിൽ കാലുകുത്തിയുമില്ല.

കോൺഗ്രസ്സ് അഖിലേന്ത്യാ തലത്തിലും വിവിധ സംസ്ഥാനങ്ങളിലും ഇന്ന് നാഥനില്ലാ കളരിയായിരിക്കുന്നു. നാഥനുള്ള കേരളത്തിലാവട്ടെ, ഒന്നുകിൽ കുരിക്കളുടെ നെഞ്ചത്ത് അല്ലെങ്കിൽ കളരിക്ക് പുറത്ത് എന്ന അവസ്ഥയിലുമാണ്. അതുകൊണ്ടാണ് ബിജെപിയല്ല, ഇടതുപക്ഷമാണ് മുഖ്യശത്രു എന്ന് പറയുന്ന കെ.പി.സി.സി. അധ്യക്ഷൻ നെഹ്‌റുവിനെ വർഗീയവാദിയാക്കാൻ പരിശ്രമിച്ചത്. ഗാന്ധി-നെഹ്‌റു പാരമ്പര്യമുയർത്തിപ്പിടിക്കുന്ന കോൺഗ്രസ്സുകാർ ഇനിയും ആ പാർട്ടിയിൽ തുടരണമോ എന്നത് അവർ ആലോചിക്കേണ്ട സമയം അതിക്രമിച്ചു.

വിമർശകർക്ക് 'നെയ്മീന്‍' മറുപടിയുമായി റോബിന്‍: വെരി ഗുഡ്.., കയ്യടിച്ച് ആരതിപൊടിയുംവിമർശകർക്ക് 'നെയ്മീന്‍' മറുപടിയുമായി റോബിന്‍: വെരി ഗുഡ്.., കയ്യടിച്ച് ആരതിപൊടിയും

English summary
No one even knew that Rahul had gone to Gujarat; Not setting foot in Himachal: MV Jayarajan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X