കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ആപ്പിന് ആരോ ആപ്പ് വെച്ചു' ദില്ലി മാതൃക പഠിക്കാന്‍ ആരെയും അയച്ചിട്ടില്ലെന്ന് ശിവന്‍കുട്ടി

Google Oneindia Malayalam News

തിരുവനന്തപുരം: ദില്ലിയിലെ വിദ്യാഭ്യാസ മാതൃക പഠിക്കാന്‍ കേരളത്തില്‍ നിന്ന് ഒരാളെയും അയച്ചിട്ടില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. നേരത്തെ ആംആദ്മി പാര്‍ട്ടിയുടെ എംഎല്‍എ നടത്തിയ പരാമര്‍ശം തള്ളിയായിരുന്നു മന്ത്രിയുടെ പ്രസ്താവന. ആപ്പിന് ആരോ 'ആപ്പ്' വച്ചതാണെന്ന് തോന്നുന്നു, ഡല്‍ഹി മാതൃക പഠിക്കാന്‍ കേരളത്തില്‍ നിന്നാരെയും പൊതുവിദ്യാഭ്യാസ വകുപ്പ് അയച്ചിട്ടില്ല. കുറച്ചു ദിവസം മുമ്പ് കേരള മാതൃക പഠിക്കാന്‍ വന്ന ഡല്‍ഹിക്കാര്‍ക്ക് എല്ലാ സഹായങ്ങളും ചെയ്ത് കൊടുത്തിട്ടുണ്ട്. എംഎല്‍എ സ്വീകരിച്ചത് ആരെയാണെന്ന് അറിയാന്‍ താല്പര്യമുണ്ടെന്നും ശിവന്‍കുട്ടി ഫേസ്ബുക്കില്‍ കുറിച്ചു.

1

എഎപി എംഎല്‍എ അതിഷി നേരത്തെ കേരള സംഘം എത്തിയെന്ന് ട്വീറ്റ് ചെയ്തിരുന്നു. ഡല്‍ഹിയിലെ കല്‍ക്കാജിയിലുള്ള സ്‌കൂളുകളിലൊന്നില്‍ കേരളത്തില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ എത്തിയെന്നായിരുന്നു അതിഷിയുടെ ട്വീറ്റ്. വിദ്യാഭ്യാസത്തിലെ ഡല്‍ഹി മോഡല്‍ മനസ്സിലാക്കാനും കേരളത്തത്തില്‍ നടപ്പാക്കാനും അവര്‍ക്ക് താല്‍പര്യമുണ്ടെന്നും, അതിഷി ട്വീറ്റില്‍ പറഞ്ഞു. അരവിന്ദ് കെജ്രിവാള്‍ സര്‍ക്കാരിന്റെ രാഷ്ട്ര നിര്‍മിതിയുടെ ആശയം ഇതാണെന്നും സഹകരണത്തിലൂടെ വികസനം എന്നതാണ് പാര്‍ട്ടിയുടെ ആശയം എന്നും അതിഷി ട്വീറ്റ് ചെയ്തിരുന്നു. അതേസമയം മന്ത്രി ശിവന്‍കുട്ടിക്ക് മറുപടിയുമായി എഎപി സംസ്ഥാന ഘടകവും എത്തിയിട്ടുണ്ട്.

കേരള വിദ്യാഭ്യാസ മന്ത്രി അറിയുന്നതിന്, വിക്ടര്‍ തെക്കേക്കര (Regional Secretary Of CBSE Schools) ഡോ എം ദിനേശ് ബാബു (Treasurer - Confederation Of Kerala Sahodaya Schools) എന്നിവരടങ്ങുന്ന പ്രതിനിധി സംഘമാണ്,അന്താരാഷ്ട്ര തലത്തില്‍ തന്നെ ശ്രദ്ധയാകര്‍ഷിച്ച സര്‍ക്കാര്‍ സ്‌കൂളുകളും ആം ആദ്മി സര്‍ക്കാരിന്റെ വിപ്ലകരമായ വിദ്യാഭ്യാസ മോഡലിനെയും അടുത്തറിയാന്‍ വേണ്ടി സന്ദര്‍ശനം നടത്തിയത്. ഇവരെ കേരളത്തിലെ വിദ്യാഭ്യാസ മന്ത്രിക്ക് അറിയാതെ പോയി എന്നത് അല്‍പ്പം ഖേദകരമാണ്. ആം ആദ്മി പാര്‍ട്ടിയുടെ ഫെയ്‌സ് ബുക്ക് പേജില്‍ വന്ന ഒരു പോസ്റ്റില്‍ വന്ന വസ്തുതാ പരമായ തെറ്റ് ചൂണ്ടി കാണിച്ചതിന് നന്ദി.

സംഭവത്തിന്റെ സത്യാവസ്ഥ ഇതാണ്. കേരളത്തിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് താല്പര്യമുണ്ട് എന്നായിരുന്നു പോസ്റ്റില്‍ പറഞ്ഞത്. ശരിക്ക് കൊടുക്കേണ്ടിയിരുന്നത് കേരളത്തിലെ സിബിഎസ്ഇ സ്‌കൂള്‍ അസോസിയേഷന്‍ ഭാരവാഹികള്‍ എന്നായിരുന്നു. എന്നാല്‍ കേരളത്തിലെ ഉന്നത ഉദ്യോഗസ്ഥര്‍ എന്നത്, പൊതുവിദ്യാഭ്യാസ വകുപ്പിലെ ആരെയെങ്കിലുമാണ് ഉദ്ദേശിച്ചതെന്ന് ചിലര്‍ തെറ്റിദ്ധരിച്ചു. സത്യത്തില്‍ എഎപി കൊടുത്ത ആ മെസേജ് ഇന്‍ക്ലംപീറ്റ് ആയിരുന്നു എന്ന് പറയുന്നതാണ് ശരി. എന്തായാലും, ഉടനെ തന്നെ പ്രസ്തുത വിഷയത്തിലെ ആ തെറ്റ് തിരുത്തുകയും ഖേദം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. ഒരു വീഴ്ച്ച സംഭവിച്ചാല്‍ തിരുത്താന്‍ എപ്പോഴും ആം ആദ്മി പാര്‍ട്ടി തയ്യാറാണ്.അതാണ് മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നും ആംആദ്മി പാര്‍ട്ടിക്കുള്ള വ്യത്യാസം.

ഒരു ചോദ്യം - ആം ആദ്മി സര്‍ക്കാര്‍ ജനങ്ങള്‍ക്ക് നല്‍കി വരുന്ന സൗജന്യ വൈദ്യുതി പദ്ധതിയെ കുറിച്ച്, തികച്ചും തെറ്റിദ്ധാരണ പരത്തുന്ന രീതിയില്‍ കെഎസ്ഇബി ചെയ്ത പോസ്റ്റും, കമന്റും തിരുത്താന്‍ തയ്യാറാണോ?. ആം ആദ്മി സര്‍ക്കാര്‍ നടപ്പിലാക്കുന്ന വിദ്യാഭ്യാസ വിപ്ലവം കേരളത്തിലും നടപ്പിലാക്കണമെന്ന് കേരള ജനത ആവശ്യപ്പെടുന്ന കാലം വിദൂരമല്ലെന്നും എഎപി ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. അതേസമയം അതിഷിയും ഈ വിഷയത്തില്‍ പ്രതികരിച്ചിരുന്നു. കേരള സര്‍ക്കാരിനെ പ്രതിനിധീകരിച്ച് ഡല്‍ഹിയില്‍ ആരും എത്തിയിട്ടുണ്ടെന്ന് താന്‍ പറഞ്ഞിട്ടില്ലെന്നും, സിബിഎസ്ബിയില്‍ നിന്ന് വന്ന ഉദ്യോഗസ്ഥരാണെന്ന് കൃത്യമായി പറഞ്ഞിട്ടുണ്ടെന്നും അവര്‍ പറഞ്ഞു.

English summary
no one from kerala sent to learn delhi model minister v sivankutty replies to aap
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X