പൊലീസില്‍ രാഷ്ട്രീയ,സംഘടന പ്രവര്‍ത്തനം വേണ്ട

പയ്യോളി മനോജ് വധക്കേസ് സിബിഐയ്ക്ക് വിടണമെന്ന ഹര്‍ജി പരിഗണിയ്ക്കവെയാണ് ഹൈക്കോടതി പൊലീസ് ഡിപ്പാര്‍ട്ട്‌മെന്റിലെ രാഷ്ട്രീയ, സംഘടന പ്രവര്‍ത്തനങ്ങളെ വിമര്‍ശിച്ചത്. പൊലീസിന്റെ സംഘടനപ്രവര്‍ത്തനങ്ങള്‍ കാരണമാണ് പലപ്പോഴും രാഷ്ട്രീയ കൊലപാതക കേസുകള്‍ സിബിഐയ്ക്ക് കൈമാറേണ്ടി വരുന്നത്.
ടിപി ചന്ദ്രശേഖരന്‍ വധക്കേസ് ഉള്‍പ്പടെ പ്രതിപാദിച്ച് കൊണ്ടായിരുന്നു ഹൈക്കോടതിയുടെ പരാമര്‍ശം. പൊലീസുകാരുടെ സംഘടനപ്രവര്‍ത്തനങ്ങള്‍ ആരോപണ പ്രത്യാരോപണങ്ങള്‍ ഉണ്ടാക്കുന്നെന്നും കോടതി പരാമര്‍ശിച്ചിരുന്നു.
പയ്യോളി മനോജ് വധക്കേസില്‍ ലോക്കല്‍ പൊലീസിന്റെ അന്വേഷണം തൃപ്തികരമല്ലെന്നും സിബിഐ അന്വേഷിയ്ക്കണമെന്നും കാട്ടി ക്രൈംബ്രാഞ്ചാണ് ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. എന്നാല്‍ കേസ് ഏറ്റെടുക്കാന്‍ താത്പര്യമില്ലെന്ന് സിബിഐ കോടതിയെ അറിയിച്ചു.












Click it and Unblock the Notifications