കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിപിഎമ്മില്‍ രാഷ്ട്രീയ ക്രിമിനലുകള്‍ ഇല്ല, ജി സുധാകരന്റെ പ്രസ്താവനയെ തള്ളി ആരിഫ്

Google Oneindia Malayalam News

ആലപ്പുഴ: സിപിഎമ്മില്‍ ഉയര്‍ന്ന തര്‍ക്കത്തില്‍ പ്രതികരിച്ച് ആരിഫ് എംപി. സിപിഎമ്മിനുള്ളില്‍ രാഷ്ട്രീയ ക്രിമിനലിസമില്ലെന്ന് ആരിഫ് പറഞ്ഞു. നേരത്തെ മന്ത്രി ജി സുധാകരന്‍ തനിക്കെതിരെ രാഷ്ട്രീയ ക്രിമിനലുകള്‍ രംഗത്തുണ്ടെന്നും, അതില്‍ പാര്‍ട്ടിക്കാരുണ്ടെന്നും പറഞ്ഞിരുന്നു. ഇക്കാര്യമാണ് ആരാിഫ് തള്ളിയത്. തന്റെ അറിവില്‍ പാര്‍ട്ടിയില്‍ രാഷ്ട്രീയ ക്രിമിനലിസം ഇല്ലെന്ന് ആരിഫ് പറഞ്ഞു. ഇനി അത്തരത്തില്‍ ക്രിമിനലുകള്‍ ഉണ്ടെങ്കില്‍, അത് ആരാണെങ്കിലും നടപടി എടുക്കാന്‍ സിപിഎമ്മിന് ശക്തിയുണ്ടെന്ന് ആരിഫ് പറഞ്ഞു.

1

സിപിഎമ്മില്‍ രാഷ്ട്രീയ ക്രിമിനലുകള്‍ ഉണ്ടെന്ന് സുധാകരന്‍ പറഞ്ഞിട്ടില്ല. എല്ലാ പാര്‍ട്ടികളിലു അത് ഉണ്ടെന്നാണ് പറഞ്ഞതെന്നും ആരിഫ് പറഞ്ഞു. അതേസമയം സുധാകരെതിരായ പരാതിയില്‍ കേസ് എടുക്കാത്തതിനെ തുടര്‍ന്ന് പരാതിക്കാരി ജില്ലാ പോലീസ് മേധാവിയെ സമീപിച്ചിരിക്കുകയാണ്. മന്ത്രിക്കെതിരെപോലീസ് കേസ് എടുത്തില്ലെങ്കില്‍ കോടതിയെ സമീപിക്കാനാണ് അവരുടെ തീരുമാനം. ആലപ്പുഴയില്‍ രൂക്ഷമായ വിഭാഗീയതയാണ് ഉള്ളതെന്നാണ് പരാതി പുറത്തുവന്നതോടെ തെളിയുന്നത്.

സുധാകരനെതിരായ പക്ഷം ജില്ലയില്‍ ശക്തമായിട്ടുണ്ടെന്നാണ് വ്യക്തമാകുന്നത്. മുന്‍ പേഴ്‌സണല്‍ സ്റ്റാഫ് അംഗത്തിന്റെ ഭാര്യയുടെ പരാതിക്ക് പിന്നില്‍ ഇവരാണെന്ന് സിപിഎം കരുതുന്നു. എന്നാല്‍ പരസ്യ പ്രസ്താവന അടക്കം സിപിഎം വിലക്കിയിട്ടുണ്ട്. പരാതി നല്‍കി അഞ്ച് ദിവസം കഴിഞ്ഞിട്ടും പോലീസ് കേസെടുത്തില്ലെന്നാണ് പരാതിക്കാരി പറയുന്നത്. സാങ്കേതിക കാരണങ്ങള്‍ പറഞ്ഞ് പരാതി തട്ടിക്കളിക്കുകയാണെന്ന് പരാതിക്കാരി പറയുന്നു. തുടര്‍ന്നാണ് ഇവര്‍ ജില്ലാ പോലീസ് മേധാവിയെ സമീപിച്ചത്. ഇതും നടന്നില്ലെങ്കില്‍ കോടതിയില്‍ സ്വകാര്യ അന്യായ ഫയല്‍ ചെയ്യാനാണ് തീരുമാനം.

മാംഗ്ലൂര്‍ തീരത്ത് കാണാതയ മല്‍സ്യത്തൊഴിലാളികള്‍ക്ക് വേണ്ടി നാവിക സേനയുടെ തിരച്ചില്‍; ചിത്രങ്ങള്‍ കാണാം

അതേസമയം വിഷയത്തില്‍ സിപിഎം അനുനയ നീക്കത്തിന് ശ്രമിച്ചിരുന്നെങ്കിലും പാളിയിരുന്നു. വിട്ടുവീഴ്ച്ച ഇല്ലെന്നാണ് പരാതിക്കാരി പറയുന്നത്. ആലപ്പുഴ സിപിഎമ്മിലെ പുതിയ ചേരിയെ ശക്തമായി നേരിടാന്‍ തന്നെയാണ് സുധാകരന്റെ തീരുമാനം. സംസ്താന നേതൃത്വത്തിന്റെ ശക്തമായ പിന്തുണയും സുധാകരനുണ്ട്. തിരഞ്ഞെടുപ്പ് ഫലത്തിന് ശേഷം കടുത്ത നടപടികള്‍ ഉണ്ടാവാനാണ് സാധ്യത. വാര്‍ത്താസമ്മേളനം അടക്കം പരിശോധിച്ച ശേഷം സുധാകരനെതിരായ പരാതിയില്‍ തുടര്‍നടപടി സ്വീകരിക്കുമെന്ന് പോലീസ് പറഞ്ഞു.

ആരാധകരെ ഞെട്ടിപ്പിക്കുന്ന ഫോട്ടോഷൂട്ടുമായി വിരണിക ഷെട്ടി; സോഷ്യല്‍ മീഡിയയെ പിടിച്ചുകുലുക്കിയ ചിത്രങ്ങള്‍ കാണാം

English summary
no political criminals in cpm says am arif mp
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X