കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സാര്‍ വിളിയും സല്യൂട്ടും വേണ്ട; എംപിയെന്നോ, പേരോ വിളിച്ചാല്‍ മതി; നിലപാട് വ്യക്തമാക്കി ടിഎന്‍ പ്രതാപന്‍

Google Oneindia Malayalam News

തിരുവനന്തപുരം: പൊലീസ് ഉദ്യോഗസ്ഥനില്‍ നിന്നും നടനും എംപിയുമായ സുരേഷ് ഗോപി സല്യൂട്ട് വാങ്ങിയതുമായി ബന്ധപ്പെട്ട് വലിയ ചര്‍ച്ചകളാണ് നടക്കുന്നത്. ഒരു വിഭാഗം സുരേഷ് ഗോപിയെ പിന്തുണയ്ച്ച് രംഗത്തെത്തുമ്പോള്‍ മറ്റ് ചിലര്‍ എതിര്‍ക്കുകയാണ് ചെയ്യുന്നത്. മുന്‍ മന്ത്രിയും എംഎല്‍എയുമായ കെബി ഗണേഷ് കുമാര്‍ സുരേഷ് ഗോപിക്ക് പിന്തുണ അറിയിച്ച് രംഗത്തെത്തിയിരുന്നു. എന്നാല്‍ ഇപ്പോഴിതാ സല്യൂട്ട് വിവാദത്തില്‍ നിലപാട് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് ടിഎന്‍ പ്രതാപന്‍.

ജനപ്രതിനിധികളെ പൊലീസ് ഉദ്യോഗസ്ഥര്‍ സാര്‍ എന്ന് വിളിക്കുന്നതും സല്യൂട്ട് നല്‍കുന്നതും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ടിന്‍ പ്രതാപന്‍ സംസ്ഥാന പൊലീസ് മേധാവിക്കും ചീഫ് സെക്രട്ടറിക്കും ടിഎന്‍ പ്രതാപന്‍ കത്ത് നല്‍കി. തന്ന സാര്‍ എന്ന് വിളിക്കരുതെന്നും ഒരു പൊലീസുകാരനും തന്നെ സല്യൂട്ട് ചെയ്യരുതെന്നും എംപി കത്തില്‍ ആവശ്യപ്പെട്ടു.

kerala

സംസ്ഥാനത്ത് ഒരു പൊലീസ് ഉദ്യോഗസ്ഥനും തനിക്ക് സല്യൂട്ട് ചെയ്തുകൊണ്ട് അഭിവാദ്യം അര്‍പ്പിക്കുന്ന രീതി ഉണ്ടാകരുത്. പൊലീസ് ഉദ്യോഗസ്ഥരും സിവില്‍ സര്‍വീസുകാരും മറ്റു സര്‍ക്കാര്‍ ഉദ്യോഗസ്ഥരും എന്നെ സാര്‍ എന്ന് അഭിവാദ്യം ചെയ്യുന്നതും ഒഴിവാക്കണം. തന്നെ എംപിയെന്നോ അല്ലെങ്കില്‍ പേരോ വിളിച്ചാല്‍ മതിയെന്നാണ് ടിഎന്‍ പ്രതാപന്റെ നിലപാട്.

ജനങ്ങള്‍ തിരഞ്ഞെടുത്ത അവരുടെ ഒരു പ്രതിനിധി മാത്രമാണ് എംപി ഉള്‍പ്പെടെയുള്ള ജനപ്രതിനിധികള്‍. കേരള പൊലീസ് മാനുവലില്‍ സല്യൂട്ടിന് അര്‍ഹരായവരുടെ പട്ടികയില്‍ എം. പിമാര്‍ ഉള്‍പ്പെടെയുള്ളവരെ ഒഴിവാക്കിയിട്ടുണ്ട്. എന്നിരുന്നാലും എം.പിമാരെ പൊലീസ് ഉദ്യോഗസ്ഥര്‍ സല്യൂട്ട് നല്‍കി ആദരിക്കുന്നത് കാണുന്നുണ്ട്. ഇത് ഒരു അവകാശവും അധികാരവുമായി കാണുന്ന പ്രവണത വര്‍ദ്ധിച്ച് വരുന്നതില്‍ അതിയായ ഖേദമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ഞാന്‍ എംഎല്‍എയും എംപിയും ആയിരുന്ന കാലത്ത് ഇതുമായി ബന്ധപ്പെട്ട് പല വേദികളിലും അഭിപ്രായം പറഞ്ഞിട്ടിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ സല്യൂട്ട് സാര്‍ വിളികള്‍ വിവാദമായിക്കൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്താലാണ് ഇങ്ങനെ ഒരു കത്ത് എഴുതേണ്ടി വന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.

Recommended Video

cmsvideo
Politicians secretly takes third vaccine | Oneindia Malayalam

അതേസമയം, ജനപ്രതിനിധികള്‍ക്ക് പൊലീസ് നല്‍കുന്ന ബഹുമാനമാണ് സല്യൂട്ട് എന്നായിരുന്നു ഗണേഷ് കുമാര്‍ പറഞ്ഞത്. ഇവിടെ സുരേഷ് ഗോപിയെന്ന വ്യക്തിയെയോ അദ്ദേഹത്തിന്റെ രാഷ്ട്രീയമോ അല്ല നോക്കേണ്ടത്. അദ്ദേഹം പാര്‍ലമെന്റിലെ ഒരു ജനപ്രതിനിധിയാണെന്നും ഗണേഷ് കുമാര്‍ വ്യക്തമാക്കി. എന്നാല്‍ സല്യൂട്ട് വിവാദത്തില്‍ സുരേഷ് ഗോപി എംപിയെ പിന്തുണച്ച കെബി ഗണേഷ് കുമാറിനെ പരോക്ഷമായി ട്രോളി നടന്‍ വിനായകനും രംഗത്തെത്തിയിരുന്നു.

English summary
No salute, no call sir, T N Prathapan MP writes letter to DGP and Chief Secretary
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X