ജാതി തിരിച്ച് പ്രത്യേക ടീമില്ല; വിവാദ തീരുമാനത്തില്‍ നിന്ന് പിൻമാറി തിരുവനന്തപുരം നഗരസഭ
തിരുവനന്തപുരം: പട്ടിക വിഭാഗത്തിലെയും ജനറല്‍ വിഭാഗത്തിലേയും കുട്ടികള്‍ക്ക് പ്രത്യേക കായിക ടീം ഉണ്ടാക്കിയ നടപടി പിന്‍വലിച്ച് തിരുവനന്തപുരം നഗരസഭ. ജാതി വിവേചനമാണെന്ന വിമര്‍ശനം ഉയര്‍ന്നതിന് പിന്നാലെയാണ് കോര്‍പ്പറേഷന്‍ തീരുമാനത്തില്‍ മാറ്റം വരുത്തിയിരിക്കുന്നത്. നഗരസഭയ്ക്ക് ഒറ്റ ടീം മാത്രമെന്ന് മേയര്‍ ആര്യാ രാജേന്ദ്രന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
വിഷയം വിവാദമായി എന്നതിനെക്കാള്‍ പോസിറ്റീവായി എടുക്കുകയാണ് എന്ന് ആര്യാ രാജേന്ദ്രന്‍ പറഞ്ഞു. എല്ലാവരുടേയും അഭിപ്രായം നഗരസഭ മനസ്സിലാക്കുന്നു. നേരത്തെ തെരഞ്ഞെടുത്ത കുട്ടികളെ ഉള്‍പ്പെടുത്തി തന്നെ അത്രതന്നെ കുട്ടികളെ വീണ്ടും തെരഞ്ഞെടുക്കുമെന്നും ആര്യാ രാജേന്ദ്രന്‍ പറഞ്ഞു. ഫുട്‌ബോള്‍, ഹാന്‍ഡ് ബോള്‍, വോളിബോള്‍, ബാസ്‌കറ്റ് ബോള്‍, അത്‌ലറ്റിക്‌സ് എന്നീ കായിക ഇനങ്ങളിലാണ് നഗരസഭ ടീം രൂപീകരിക്കാന്‍ തീരുമാനിച്ചത്.

ജനറല്‍ വിഭാഗം ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും ഓരോ ടീമും, എസ്‌സി /എസ്ടി വിഭാഗത്തിലെ ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും ഓരോ ടീമും എന്നായിരുന്നു ആദ്യ തീരുമാനം. എന്നാല്‍ ഇത് വൻ വിവാദമായിരുന്നു. ഇത് സംബന്ധിച്ച് മേയര്‍ ആര്യ രാജേന്ദ്രൻ ഇട്ട പോസ്‌റ്റിന് താഴെ വലിയ രീതിയിലുള്ള പ്രതിഷേധം ഉയര്‍ന്നിരുന്നു. കായിക രംഗത്ത് ജാതി തിരിച്ച് ടീമുണ്ടാക്കുന്നത് ഇന്നേവരെയുണ്ടാകാത്ത കാര്യമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു വിമര്‍ശനം.

എസ്.സി. എസ്.ടി. അല്ലാത്തവര്‍ എല്ലാവരും ഒരു ടീമില്‍. എസ്.സി. എസ്.ടിക്കാര്‍ മാത്രം വേറെ ടീമില്‍ എന്നിങ്ങനെ വേര്‍തിരിക്കുന്നത് വിചിത്ര നടപടിയാണന്നുമുള്ള കമന്റുകളാണ് മേയറിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന് താഴെ നിറഞ്ഞത്. എസ്.സി. എസ്.ടി. അല്ലാത്തവര്‍ എല്ലാവരും ഒരു ടീമില്‍. എസ്.സി. എസ്.ടിക്കാര്‍ മാത്രം വേറെ ടീമില്‍ എന്നിങ്ങനെ വേര്‍തിരിക്കുന്നത് വിചിത്ര നടപടിയാണന്നുമുള്ള കമന്റുകളാണ് മേയറിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന് കീഴില്‍ നിറഞ്ഞത്.

വിമര്‍ശനം കടുത്തതോടെ തന്റെ ഫെയ്ബുക്ക് പോസ്റ്റില്‍ വിശദീകരണവുമായി മേയര്‍ രംഗത്ത് വന്നിരുന്നു. സദുദ്ദേശപരമായി നഗരസഭ എടുത്ത തീരുമാനത്തെ തെറ്റിദ്ധാരണജനകമായി വ്യാഖ്യാനിക്കപ്പെട്ടതാണെന്ന് ആര്യ രാജേന്ദ്രന്‍ പറയുന്നു. ഫുട്‌ബോള്‍, വോളിബോള്‍, ബാസ്‌ക്കറ്റ് ബോള്‍, അത്‌ലറ്റിക്‌സ് എന്നീയിനങ്ങളില്‍ വര്‍ഷങ്ങളായി ജനറല്‍, എസ്.സി.- എസ്.ടി. വിഭാഗങ്ങള്‍ക്കായി കായിക പരിശീലനം നല്‍കി വരുന്നുണ്ടെന്ന് മേയര്‍ പറയുന്നു.

സര്‍ക്കാരിന്റെ മാനദണ്ഡം അനുസരിച്ച് ജനറല്‍, എസ്.സി ഫണ്ടുകള്‍ ഉപയോഗിക്കുമ്പോള്‍ കൂടുതല്‍ കുട്ടികള്‍ക്ക് അവസരം നല്‍കാന്‍ സാധിക്കുന്നുണ്ടെന്നും മേയര്‍ വ്യക്തമാക്കി.ഇത്തരത്തില്‍ വെവ്വേറെ ഫണ്ടില്‍ കൂടുതല്‍ കുട്ടികള്‍ക്ക് പരിശീലനം നല്‍കുമെങ്കിലും ഓരോ കായിക ഇനത്തിലും ഒറ്റ ടീം മാത്രമേ ഉണ്ടാകുവെന്നും ആര്യ രാജേന്ദ്രന്‍ പറയുന്നു. തിരഞ്ഞെടുക്കപ്പെടുന്ന മുഴുവന്‍ കുട്ടികള്‍ക്കും ഒരുമിച്ച് പരിശീലനം നല്‍കി ഓരോ ഇനത്തിലും നഗരസഭയുടെ ഓരോ ടീം രൂപീകരിക്കുക എന്നതാണ് ആശയമെന്ന് സൂചിപ്പിച്ച് പുതിയ ഫെയ്സ്ബുക്ക് പോസ്റ്റും മേയര്‍ ഇട്ടിരിന്നു.

എന്നാല്‍ രണ്ടാമത്തെ പോസ്റ്റിലും വലിയ വിമര്‍ശനമാണ് ഉയര്‍ന്നത്. വെവ്വേറെ ഫണ്ടില്‍ എന്തിനാണ് കുട്ടികള്‍ക്ക് വേര്‍തിരിച്ച് പരിശീലനം നല്‍കുന്നതെന്ന് വിമര്‍ശിക്കുന്നവര്‍ ചോദിക്കുന്നു. എല്ലാ ഫണ്ടുകളും ഒന്നിച്ച് ചേര്‍ത്ത് എല്ലാവര്‍ക്കും തുല്യാവസരം നല്‍കി പരിശീലനം നല്‍കി ടീമുണ്ടാക്കുകയാണ് വേണ്ടതെന്നും വിമര്‍ശകര്‍ ചൂണ്ടിക്കാണിച്ചിരുന്നു. ഇതിനു പിന്നാലെയാണ് വിവാദ തീരുമാനം പിന്‍വലിച്ച് നഗരസഭയുടെ നടപടി.
'എജ്ജാതി ഈ നോട്ടം'; നോട്ടവും ലുക്കും..ആരാധകരെ വീഴ്ത്തി മാളവിക,പുതിയ ചിത്രങ്ങൾ വൈറൽ












Click it and Unblock the Notifications