Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒന്നും മുരുകനില്‍ അവസാനിക്കുന്നില്ല, കേരളത്തില്‍ വീണ്ടും ചികിത്സ നിഷേധം

പാലക്കാട്: റോഡപകടത്തില്‍ പരുക്കേറ്റ തമിഴ്‌നാട് സ്വദേശി മുരുകന്‍ ചികിത്സ കിട്ടാതെ മരിച്ച സംഭവത്തിലെ വിവാദം കെട്ടടങ്ങിയതിനു പിന്നാലെ കേരളത്തില്‍ വീണ്ടും ചികിത്സ നിഷേധം. വെട്ടേറ്റ് തൂങ്ങിയ കാല്‍പ്പാദവുമായി ചികിത്സക്കെത്തിയ തമിഴ്‌നാട് സ്വദേശിക്ക് ചികിത്സ നിഷേധിച്ചതായി പരാതി. ചികിത്സയ്ക്കായി 350 കിലോമീറ്ററോളം സഞ്ചരിക്കേണ്ടി വന്നു.

തൃശൂര്‍, കോഴിക്കോട് മെഡിക്കല്‍ കോളേജുകളില്‍ ചികിത്സ നിഷേധിച്ചതായാണ് വിവരം. ഇതിനെ തുടര്‍ന്ന് ഇയാളെ കോയമ്പത്തൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടതായി വന്നു. തിരുച്ചിറപ്പള്ളി അരിയല്ലൂര്‍ സ്വദേശി രാജേന്ദ്രന് ആണ് ചികിത്സ നിഷേധിച്ചത്.

കഴിഞ്ഞ രാത്രി

കഴിഞ്ഞ രാത്രി

കഴിഞ്ഞ രാത്രിയാണ് സംഭവം ഉണ്ടായത്. വെട്ടേറ്റ കാലുമായി ആശുപത്രിയിലെത്തിയ രാജേന്ദ്കനെ കേരളത്തിലെ ആശുപത്രികളില്‍ ചികിത്സിച്ചില്ല.

350 കിലോമീറ്ററോളം

350 കിലോമീറ്ററോളം

കേരളത്തിലെ ആശുപത്രികള്‍ ചികിത്സ നിഷേധിച്ചതിനെ തുടര്‍ന്ന് 350 കിലോ മീറ്ററോളം രാജേന്ദ്രന്റെ ബന്ധുക്കള്‍ക്ക് ചികിത്സ തേടി പോകേണ്ടതായി വന്നു.

തൃശൂര്‍, കോഴിക്കോട് മെഡിക്കല്‍ കോളേജ്

തൃശൂര്‍, കോഴിക്കോട് മെഡിക്കല്‍ കോളേജ്

തൃശൂര്‍, കോഴിക്കോട് മെഡിക്കല്‍ കോളേജുകളിലാണ് രാജേന്ദ്രന് ചികിത്സ നിഷേധിച്ചത്. തിരുച്ചിറപ്പള്ളി അരിയലൂര്‍ സ്വദേശിയാണ് രാജേന്ദ്രന്‍.

തര്‍ക്കത്തിനിടെ

തര്‍ക്കത്തിനിടെ

കഴിഞ്ഞ ദിവസം രാത്രിയാണ് സംകഭവം ഉണ്ടായത്. പഴയ റയില്‍വേ ഗേറ്റിനു സമീപമുള്ള വാടക വീട്ടിലെ താമസക്കാരനായ രാജേന്ദ്രനും ബന്ധു കോടീശ്വരനും തമ്മില്‍ മദ്യപിച്ച് തല്ലുണ്ടായി. ഇതിനിടെ കോടീശ്വരന്‍ രാജേന്ദ്രനെ വെട്ടുകയായിരുന്നു. വെട്ടേറ്റ് കാല്‍പ്പാദം അറ്റ് തൂങ്ങി. കൈയ്യിലും വെട്ടേറ്റു.

 അരമണിക്കൂര്‍ അത്യാഹിത വിഭാഗത്തില്‍

അരമണിക്കൂര്‍ അത്യാഹിത വിഭാഗത്തില്‍

രാജേന്ദ്രനെ ആദ്യം കുറ്റിപ്പുറം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവിടെ അത്യാഹിത വിഭാഗത്തില്‍ അര മണിക്കൂര്‍ കിടത്തിയ ശേഷം കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്കോ കോട്ടയ മെഡിക്കല്‍ കോളേജിലേക്കോ കൊണ്ട് പോകാന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചു.

 പണം കെട്ടിവയ്ക്കാന്‍

പണം കെട്ടിവയ്ക്കാന്‍

കോഴിക്കോട മെഡിക്കല്‍ കോളേജില്‍ ചികിത്സ നല്‍കിയില്ലെന്നും ചികിത്സയ്ക്ക് പണം ആവശ്യപ്പെട്ടതായി ആരോപണം ഉണ്ട്. രാത്രിയില്‍ ശസ്ത്രക്രിയ നടക്കില്ലെന്നും അതിനാല്‍ തിരികെ കൊണ്ടു പോകണമെന്ന് ആവശ്യപ്പെടുകയായിരുന്നു.

പണമില്ലാത്തതിനാല്‍

പണമില്ലാത്തതിനാല്‍

കൈയ്യില്‍ പണം ഇല്ലാതിരുന്നതിനാല്‍ രാജേന്ദ്രനെ ബന്ധുക്കള്‍ പാലക്കാട് വഴി നാട്ടിലേക്ക് കൊണ്ടുപോയി. തുടര്‍ന്ന് കോയമ്പത്തൂരിലെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.

 സംഭവത്തില്‍ അന്വേഷണം

സംഭവത്തില്‍ അന്വേഷണം

സംഭവത്തില്‍ കോഴിക്കോട് മെഡിക്കല് കോളേജ് സൂപ്രണ്ട്് അന്വേഷണം ആരംഭിച്ചു. ഓര്‍ത്തോയോടും അത്യാഹിത വിഭാഗത്തോടും വിശദീകരണം ആവശ്യപ്പെട്ടു


Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+