കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തല്ലിച്ചതച്ച യുവതികള്‍ക്ക് 'ക്ലീന്‍ചിറ്റ്'... ഇരയായ ഡ്രൈവര്‍ കുടുങ്ങി, ജാമ്യമില്ലാ വകുപ്പ് ചുമത്തി

സപ്തംബര്‍ 20ന് കൊച്ചിയിലാണ് സംഭവം നടന്നത്

  • By Sooraj
Google Oneindia Malayalam News

Recommended Video

cmsvideo
വസ്ത്രമൂരിയതും തല്ലിയതും സ്ത്രീകള്‍ പണികിട്ടിയത് ഡ്രൈവര്‍ക്കും | Oneindia Malayalam

കൊച്ചി: ടാക്‌സി ഡ്രൈവറെ സീരിയല്‍ നടിയുള്‍പ്പെടെ മൂന്നു യുവതികള്‍ ചേര്‍ന്നു മര്‍ദ്ദിച്ച സംഭവത്തില്‍ പോലീസ് കേസെടുത്തു. എന്നാല്‍ യുവതികളുടെ ആക്രമണത്തിന് ഇരയായ ഡ്രൈവര്‍ ഷെഫീഖിനെതിരേയാണ് കേസെടുത്തത് എന്നതാണ് ഞെട്ടിക്കുന്നത്.

സപ്തംബര്‍ 20നാണ് ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവറെ യുവതികള്‍ നടുറോഡില്‍ മര്‍ദ്ദിച്ചത്. സാരമായി പരിക്കേറ്റ ഷെഫീഖിനെ തുടര്‍ന്നു ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു.

ജാമ്യമില്ലാ വകുപ്പ്!!

ജാമ്യമില്ലാ വകുപ്പ്!!

ജാമ്യം പോലും ലഭിക്കാത്ത വകുപ്പാണ് ഡ്രൈവര്‍ ഷെഫീഖിനെതിരേ മരട് പോലീസ് ചുമത്തിയിരിക്കുന്നത്. വൈറ്റില കുമ്പളം സ്വദേശിയാണ് ഷെഫീഖ്.

യുവതികള്‍ രക്ഷപ്പെട്ടു

യുവതികള്‍ രക്ഷപ്പെട്ടു

യുവതികള്‍ക്കെതിരേ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തണമെന്നായിരുന്നു ആവശ്യം. എന്നാല്‍ ഇതു തള്ളിക്കളഞ്ഞ പോലീസ് ഷെഫീഖിനെതിരേ കേസെടുക്കുകയായിരുന്നു.

 സംഭവം 20ന്

സംഭവം 20ന്

സപ്തംബര്‍ 20നാണ് ജനങ്ങള്‍ നോക്കിനില്‍ക്കെ ഷെഫീഖിനെ നടുറോഡില്‍ വച്ച് യുവതികള്‍ തല്ലിച്ചതച്ചത്. കരിങ്കല്ല് കൊണ്ട് യുവതികള്‍ ആക്രമിച്ചതിനെ തുടര്‍ന്നു ഇയാളുടെ തലയ്ക്കും ഗുരുതരമായി പരിക്കുപറ്റിയിരുന്നു.

 നാട്ടുകാര്‍ തടഞ്ഞുവച്ചു

നാട്ടുകാര്‍ തടഞ്ഞുവച്ചു

യുവതികളുടെ അതിക്രമം കണ്ട നാട്ടുകാര്‍ ഇവരെ തടഞ്ഞുനിര്‍ത്തി പോലീസിനു കൈമാറുകയായിരുന്നു. എന്നാല്‍ നിസാരമായ വകുപ്പുകള്‍ ചുമത്തിയ ശേഷം ഇവരെ പോലീസ് വിട്ടയക്കുകയായിരുന്നു.

ജാമ്യത്തില്‍ വിട്ടു

ജാമ്യത്തില്‍ വിട്ടു

യുവതികള്‍ ഷെഫീറിനെ മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങളടക്കമുള്ള തെളിവുകള്‍ ഉണ്ടായിരുന്നെങ്കിലും യുവതികളെ പോലീസ് ജാമ്യത്തില്‍ വിട്ടത് പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് ഷെഫീഖിനെതിരേ കേസും രജിസ്്റ്റര്‍ ചെയ്തത്.

സ്ത്രീത്വത്തെ അപമാനിച്ചു

സ്ത്രീത്വത്തെ അപമാനിച്ചു

ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 354ാം വകുപ്പനുസരിച്ച് സ്ത്രീത്വത്തെ അപമാനിച്ചുവെന്ന ജാമ്യമില്ലാത്ത കുറ്റമാണ് ഷെഫീഖിനെതിരേ പോലീസ് ചുമത്തിയിരിക്കുന്നത്.

പോലീസിന്റെ വിശദീകരണം

പോലീസിന്റെ വിശദീകരണം

യുവതികള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ സ്വാഭാവികമായ നടപടിക്രമം മാത്രമാണ് ഇതെന്നാണ് മരട് പോലീസിന്റെ വിശദീകരണം.

 മര്‍ദ്ദനത്തിനു കാരണം

മര്‍ദ്ദനത്തിനു കാരണം

തങ്ങള്‍ വിളിച്ച ഷെയര്‍ ടാക്‌സിയില്‍ മറ്റൊരു യാത്രക്കാരന്‍ ഉണ്ടായിരുന്നതാണ് യുവതികളെ ചൊടിപ്പിച്ചത്. അയാളെ ഇറക്കിവിടണമെന്ന് യുവതികള്‍ ആവശ്യപ്പെട്ടെങ്കിലും ഇതിനു തയ്യാറല്ലെന്ന് ഷെഫീഖ് പറയുകയായിരുന്നു. തുടര്‍ന്നാണ് യുവതികള്‍ ഷെഫീഖിനെ മര്‍ദിച്ചത്.

English summary
Non bailable case registered against Taxi driver in Kochi incident
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X