Get Updates
Get notified of breaking news, exclusive insights, and must-see stories!

ഫൈസല്‍ ഫരീദിനും റബിന്‍സിനുമെതിരെ ജാമ്യമില്ലാ വാറണ്ട്; കസ്റ്റംസ് നീക്കം

കൊച്ചി: തിരുവനന്തപുരം വിമാനത്താവളം കേന്ദ്രീകരിച്ച് നടന്ന സ്വര്‍ണക്കടത്ത് കേസില്‍ പ്രതികളായ ഫൈസല്‍ ഫരീദിനും റബിന്‍സിനുമെതിരെ കോടതി ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചു. കൊച്ചിയിലെ സാമ്പത്തിക കുറ്റകൃത്യ കോടതിയാണ് വാറണ്ട് പുറപ്പെടുവിച്ചത്. കസ്റ്റംസിന്റെ അപേക്ഷ പ്രകാരമാണ് നടപടി.

സ്വര്‍ണക്കടത്ത് കേസില്‍ ഫൈസല്‍ ഫരീദിനേയും റബിന്‍സിനേയും പ്രതി ചേര്‍ത്ത് കൊണ്ടുള്ള റിപ്പോര്‍ട്ട് കസ്റ്റംസ് ഇന്നലെ കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ഇതിനൊപ്പമാണ് ഇരുവരേയും ഇന്ത്യയില്‍ എത്തിക്കാന്‍ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിക്കാനും കോടതിയില്‍ അപേക്ഷ നല്‍കിയത്.

faisal

ഫൈസല്‍ ഫരീദിന്റെ തൃശൂരിലെ വീട്ടില്‍ എന്‍ഐഎ അറസ്റ്റ് വാറണ്ട് പതിച്ചിട്ടുണ്ട്. ഇയാളെ യുഎയില്‍ നിന്നും കേരളത്തിലെത്തിക്കാനുള്ള ആദ്യപടിയായിട്ടാണ് എന്‍ഐഎ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. ഇദ്ദേഹത്തെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ നിര്‍ണ്ണായകമായ നിരവധി രേഖകളും ലഭിച്ചിരുന്നു. കംമ്പ്യൂട്ടറുകളും പണം ഇടപാടുകളുടെ രേഖകളും ഉള്‍പ്പെടെയുള്ളവ കസ്റ്റംസ് സംഘം പിടിച്ചെടുത്തിരുന്നു. ഒപ്പം തൃശൂരില്‍ ഫൈസലിന് അക്കൗണ്ടുള്ള മൂന്ന് ബാങ്കുകളോട് കഴിഞ്ഞ മൂന്ന് വര്‍ഷത്തെ ഫൈസലിന്റെ മൂന്ന് വര്‍ഷത്തെ ഇടപാടുകളും കസ്റ്റംസ് ആവശ്യപ്പെട്ടിരുന്നു.

Recommended Video

cmsvideo
    Faisal Fareed Was Acted And Produced Malayalam Movies

    ഫൈസല്‍ ഫരീദിന് സിനിമാ ലോകവുമായി അടുത്ത ബന്ധമുണ്ടെന്ന് ആരോപണം നേരത്തെ മുതല്‍ തന്നെ ഉയര്‍ന്നിരുന്നു. അടുത്തിടെ ഇറങ്ങിയ ചില സിനിമകള്‍ക്ക് ഇയാള്‍ പണം മുടക്കിയിരുന്നുവെന്നായിരുന്നു പ്രധാന ആരോപണം. ഇതിന് പിന്നാലെ ഇയാള്‍ ഒരു മലയാള സിനിമയിലും അഭിനയിച്ചുവെന്ന വാര്‍ത്തകള്‍ പുറത്ത് വരുന്നത്.

    2014 ല്‍ പുറത്തിറങ്ങിയ ഗോഡ്‌സ് ഓണ്‍ കണ്‍ട്രിയെന്ന ചിത്രത്തിലാണ് ഫൈസല്‍ ഫരീദ് അഭിനയിച്ചത്. ഫഹദ് ഫാസിലെ നായകനാക്കി വാസുദേവ് സനല്‍ സംവിധാനം ചെയ്ത ഒരു ചിത്രത്തിലെ ഒരു സീനിലാണ് പോലീസുകാരന്റെ വേഷത്തില്‍ ഫൈസല്‍ ഫരീദ് അഭിനയിച്ചത്. ഷാര്‍ജയില്‍ ചിത്രീകരിച്ച സീനില്‍ അറബ് പോലീസുകരന്റേതായ ഒരു ചെറിയ വേഷമായിരുന്നു ഫൈസല്‍ ഫരീദിന് നല്‍കിയത്.

    അതേസമയം കേസുമായി ബന്ധപ്പെട്ട് മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും മുന്‍ ഐടി സെക്രട്ടറിയുമായ എം ശിവശങ്കറിന്റെ ചോദ്യം ചെയ്യല്‍ തുടരുകയാണ്.
    ഇന്നലെ പകല്‍ ഒമ്പത് മണിക്കൂര്‍ ചോദ്യം ചെയ്തിരുന്നു. സ്വര്‍ണക്കടത്ത് സംബന്ധിച്ച്് ശിവശങ്കറിന് അറിവുണ്ടായിരുന്നോയെന്നാണ് പരിശോധിക്കുന്നത്. എന്നാല്‍ നേരത്തേതിന് സമാനമായി സ്വപ്‌ന സുരേഷിനെ പരിചയമുണ്ടെന്നതിലല്ലാതെ സ്വര്‍ണക്കടത്തിനെ കുറിച്ച് അറിയില്ലായെന്നാണ് ശിവശങ്കര്‍ ആവര്‍ത്തിക്കുന്നതെന്നാണ് സൂചന.

    ഇന്നലെയായിരുന്നു തിരുവനന്തപുരത്ത് നിന്നും ചോദ്യം ചെയ്യലിനായി ശിവശങ്കര്‍ എന്‍ഐഎ ഓഫിസിലെത്തുന്നത്. ചോദ്യം ചെയ്യല്‍ രാത്രി ഏഴ് മണിവരെ നീണ്ടുനിന്നു. എന്‍ഐഎ കൊച്ചി യൂണിറ്റിനൊപ്പം ദില്ലി, ഹൈദരാബാദ്, എന്നിവിടങ്ങളില്‍ നിന്നെത്തിയ ഉദ്യോഗസ്ഥര്‍ അടങ്ങിയ പ്രത്യേക സംഘമാണ് ശിവശങ്കറിനെ ചോദ്യം ചെയ്തത്. 56 ഓളം ചോദ്യങ്ങള്‍ എന്‍ഐഎ ശിവശങ്കരനോട് ചോദിക്കാനായി തയ്യാറാക്കിയെന്നാണ് വിവരം.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+