കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചെമ്മണ്ണൂരിന്റെ നിക്ഷേപ പദ്ധതികള്‍ നിയമവിരുദ്ധമോ?

Google Oneindia Malayalam News

തിരുവനന്തപുരം: പണമിടപാട് സ്ഥാപനത്തിന്റെ മറവില്‍ പ്രമുഖ ജൂവല്ലറി ഉടമ ബോബി ചെമ്മണ്ണൂര്‍ 2000 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ കഴിഞ്ഞ ദിവസം വാര്‍ത്ത സമ്മേളനത്തിലൂടെ പറഞ്ഞിരുന്നു. ചെമ്മണ്ണൂര്‍ ഗ്രൂപ്പിന്റെ നിക്ഷേപ സമാഹരണം അടിമുടി നിയമ വിരുദ്ധമാണെന്നും നോണ്‍-ബാങ്കിംഗ് ഫിനാന്‍ഷ്യല്‍ കമ്പനികളുടെ നിയമങ്ങള്‍ അട്ടിമറിച്ചാണ് പ്രവര്‍ത്തിയ്ക്കുന്നതെന്ന് സൗത്ത് ലൈവ് റിപ്പോര്‍ട്ട് ചെയ്യുന്നു.

എന്‍ബിഎഫ്‌സി രജിസ്‌ട്രേഷനും സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തന അനുമതിയും ഇല്ലാതെ ഒട്ടേറെ നിക്ഷേപ സമാഹരണങ്ങള്‍ പ്രവര്‍ത്തിയ്ക്കുന്നുണ്ട്. ഇവയ്‌ക്കൊന്നും നിയമപരമായ പരിരക്ഷയില്ലെന്ന കാര്യം പലര്‍ക്കും അറിയില്ല. അതിനാല്‍ തന്നെ തട്ടിപ്പുകളില്‍ അകപ്പെടുകയും ചെയ്യുന്നു. ചെമ്മണ്ണൂര്‍ ഗ്രൂപ്പും ഇത്തരത്തില്‍ രജിസ്‌ട്രേഷനും നികുതിയുമില്ലാതെ കോടികള്‍ സമാഹരിക്കുന്നുവെന്നാണ് വിഎസ് അച്യുതാനന്ദന്റെ പ്രസ്താവനയില്‍ നിന്നും മനസ്സിലാക്കേണ്ടത്...

എന്‍ബിഎഫ്‌സി രജിസ്‌ട്രേഷന്‍

എന്‍ബിഎഫ്‌സി രജിസ്‌ട്രേഷന്‍

ബാങ്കിതര സ്ഥാപനങ്ങളെ ക്രമീകരിയ്ക്കുന്നതിനുള്ള നടപടികള്‍ 2011ലാണ് റിസര്‍വ് ബാങ്ക് ശക്തമാക്കുന്നത്. പ്രവര്‍ത്തന മൂലധനത്തിന്റെ അടിസ്ഥാനത്തില്‍ എന്‍ബിഎഫ്‌സികളെ പലതായി തരംതിരിച്ചിട്ടുണ്ട്.

കേരളത്തില്‍

കേരളത്തില്‍

മണപ്പുറം, മുത്തൂറ്റ്, കൊശമറ്റം, എസ്എംഎല്‍, ഇസാഫ്, ബിആര്‍ഡി തുടങ്ങി കേരളത്തില്‍ 27 ല്‍ അധികം വന്‍കിട എന്‍ബിഎഫ്‌സികള്‍ പ്രവര്‍ത്തിയ്ക്കുന്നുണ്ട്. കേരള എന്‍ബിഎഫ്‌സി എന്ന സംഘടനയ്ക്ക് കീഴിലാണ് ഇവര്‍ പ്രവര്‍ത്തിയ്ക്കുന്നത്.

ബാങ്കുകളില്‍ നിന്ന് വ്യത്യസ്തമായി

ബാങ്കുകളില്‍ നിന്ന് വ്യത്യസ്തമായി

ദേശസാത്കൃത ബാങ്കുകളില്‍ നിന്ന് വ്യത്യസ്തമായി ഇപാടുകള്‍ക്ക് പരിധി നിശ്ചയിച്ചാണ് എന്‍ബിഎഫ്‌സികളെ വേര്‍തിരിച്ചിരിയ്ക്കുന്നത്.

പരാതികള്‍

പരാതികള്‍

നിയമവിരുദ്ധമായി പ്രവര്‍ത്തിയ്ക്കുന്ന എന്‍ബിഎഫ്‌സികള്‍ക്കെതിരെ നടപടിയെടുക്കാന്‍ റിസര്‍വ് ബാങ്കിന് അധികാരമുണ്ട്.

ചെമ്മണ്ണൂര്‍ ജൂവല്ലേഴ്‌സ്

ചെമ്മണ്ണൂര്‍ ജൂവല്ലേഴ്‌സ്

ഇന്ത്യയിലും വിദേശത്തുമായി 25 ല്‍ അധികം ബ്രാഞ്ചുകള്‍ ചെമ്മണ്ണൂര്‍ ഗ്രൂപ്പിനുണ്ട്

അന്വേഷണം

അന്വേഷണം

വിഎസിന്റെ ആരോപണങ്ങള്‍ക്ക് പിന്നാലെ ചെമ്മണ്ണൂര്‍ ഗ്രൂപ്പിന്റെ പ്രവര്‍ത്തനങ്ങളില്‍ സംശയം ഉയര്‍ന്ന സാഹചര്യത്തില്‍ എന്‍ബിഎഫ്‌സികളുടെ പൊതു സംഘടനയായ കെഎന്‍ബിഎഫ്‌സി സംഭവത്തെപ്പറ്റി അന്വേഷിയ്ക്കാന്‍ സാധ്യതയുണ്ടത്രേ

നിക്ഷേപം സ്വീകരിയ്ക്കാന്‍ അനുമതിയില്ല?

നിക്ഷേപം സ്വീകരിയ്ക്കാന്‍ അനുമതിയില്ല?

സ്വര്‍ണ വായ്പ നല്‍കാനുള്ള അനുമതി എന്‍ബിഎഫ്‌സികള്‍ക്കുണ്ട്. പക്ഷേ ഈ പദവി നേടിയ പല സ്ഥാപനങ്ങളും നിക്ഷേപം സ്വീകരിയ്ക്കാറുണ്ട്. നിശ്ചിത സംഖ്യയില് കവിഞ്ഞ നിക്ഷേപത്തിന് അനുമതിയില്ലെന്നിരിയ്‌ക്കെയാണ് വിവിധ കമ്പനികള്‍ ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിച്ച് നിക്ഷേപം സ്വീകരിയ്ക്കുന്നത്

പരസ്യം

പരസ്യം

ചെമ്മണ്ണൂര്‍ ഗ്രൂപ്പ് ഉള്‍പ്പടെ പ്രമുഖ മാധ്യമങ്ങളില്‍ ആകര്‍ഷകങ്ങളായ പരസ്യങ്ങള്‍ നല്‍കിയാണ് ജനങ്ങളെ ആകര്‍ഷിയ്ക്കുന്നത്

ഇങ്ങനെയാണ്

ഇങ്ങനെയാണ്

2011 മുതലാണ് എന്‍ബിഎഫ്‌സി അംഗീകാരമുണ്ടെന്ന് ചൂണ്ടിക്കാട്ടി ചെമ്മണ്ണൂര്‍ സ്വര്‍ണ വായ്പകള്‍ നല്‍കിതുടങ്ങിയത്. സ്വര്‍ണ നിക്ഷേപ പദ്ധതിയും 2011ല്‍ തുടങ്ങി. പിന്നീട് ഗോള്‍ഡ് പര്‍ച്ചേസ് പഌന്‍ ഉള്‍പ്പടെ ഒട്ടേറെ നിക്ഷേപങ്ഹളിലൂടെ കമ്പനി നിക്ഷേപം സ്വീകരിയ്ക്കാന്‍ തുടങ്ങി.

അന്വേഷണം

അന്വേഷണം

ചെമ്മണ്ണൂര്‍ ഗ്രൂപ്പിനെതിരെ അന്വേഷണം നടന്നാലേ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വരികയുള്ളൂ.

English summary
Non-Banking Financial Companies in kerala violate NFC laws: South Live Report
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X