ഹര്‍ത്താല്‍ ദിനത്തില്‍ പൊതുജനം പെരുവഴിയില്‍; എന്‍ രാധാകൃഷ്ണന്‍ കാറില്‍.. പ്രതിഷേധം പുകയുന്നു
കൊച്ചി: ഹര്‍ത്താല്‍ ദിനത്തില്‍ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എഎന്‍ രാധാകൃഷ്ണനും കുടുംബാംഗങ്ങളും കൊച്ചി നഗരത്തിലൂടെ വാഹനത്തില്‍ സഞ്ചരിച്ചതില്‍ പ്രതിഷേധം ഉയരുന്നു. ബിജെപി ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ പൊതുജനങ്ങള്‍ വലയുമ്പോള്‍ പാര്‍ട്ടി നേതാവ് തന്നെ വാഹനത്തില്‍ യാത്രചെയ്യുന്നതിനെതിരേയാണ് പ്രതിഷേധം പുകയുന്നത്.
ഹര്‍ത്താലിനെ തുടര്‍ന്ന് പൊതുജനങ്ങളുടെ വാഹനങ്ങള്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ തടയുമ്പോഴാണ് അടുത്ത ബന്ധുവിന്റെ കല്യാണത്തിനായി എഎന്‍ രാധാകൃഷ്ണനും കുടുംബവും സ്വാകാര്യ വാഹനത്തില്‍ യാത്രചെയ്തത്. കല്യാണ വീട്ടില്‍ നിന്ന് മടങ്ങാന്‍ നേരം ബന്ധുക്കളെ തന്റെ ഇന്നോവ കാറില്‍ മടക്കി അയച്ച നേതാവ് മറ്റൊരു വാഹനത്തില്‍ പോവുകയായിരുന്നു.
അതേസമയം ഹര്‍ത്താലില്‍ ജനം വലയുന്ന കാഴ്ച്ചയാണ് സംസ്ഥാനത്തുടനീളം പൊതുവേ കാണാന്‍ കഴിയുന്നത്. ഏതാനും സ്വാകാര്യ വാഹനങ്ങള്‍ മാത്രമാണ് നിരത്തിലിറങ്ങിയിട്ടുള്ളത്. കെഎസ്ആര്‍ടിസി-സ്വകാര്യ ബസ്സുകള്‍ ഒന്നും സര്‍വ്വീസ് നടത്തുന്നില്ല. രാവിലെ കെഎസ്ആര്‍ടിസി ബസ്സുകള്‍ക്ക് നേരെ അക്രമം ഉണ്ടായി.

പാലക്കാട് കെഎസ്ആര്‍ടിസി ഡിപ്പോയ്ക്ക് സമീപം നിര്‍ത്തിയട്ട മൂന്ന് കെഎസ്ആര്‍ടിസി ബസുകളുടെ ചില്ലുകള്‍ അക്രമികള്‍ എറിഞ്ഞു തകര്‍ക്കുകയായിരുന്നു. പൊലീസ് സുരക്ഷയോടെ എറണാകുളം ഉല്‍പ്പടേയുള്ള ചില ഡിപ്പോകളില്‍ ഏതാനും സര്‍വ്വീസുകള്‍ നടത്തി.
ഹര്‍ത്താല്‍ കാരണം ശബരിമല തീര്‍ത്ഥാടകരും ദുരിതം അനുഭവിക്കുകയാണ്. ട്രെയിനില്‍ ചെങ്ങന്നൂരില്‍ എത്തിയ നിരവധി തീര്‍ത്ഥാടകര്‍ ഭക്ഷണവും വെള്ളവും കിട്ടാതെ കുഴങ്ങി. കൊച്ചി നോര്‍ത്ത് റെയില്‍വേ സ്റ്റഷനില്‍ പോലീസിന്റെ നേതൃത്വത്തില്‍ അന്നദാനം നടത്തി.












Click it and Unblock the Notifications