കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇങ്ങനെയുള്ള ഒരൊറ്റ ബസും നാളെ റോഡിലിറങ്ങരുത്; കടുപ്പിച്ച് ഹൈക്കോടതി

Google Oneindia Malayalam News

കൊച്ചി: സംസ്ഥാനത്ത് നിയമലംഘനം നടത്തി ഓടിക്കുന്ന ഒരു വാഹനം പോലും നാളെ റോഡില്‍ കാണാന്‍ പാടില്ല എന്ന് ഹൈക്കോടതി. വടക്കാഞ്ചേരി അപകടത്തിന്റെ പശ്ചാത്തലത്തില്‍ സ്വമേധയാ എടുത്ത കേസ് പരിഗണിക്കവെ ആണ് ഹൈക്കോടതിയുടെ കര്‍ശന നിര്‍ദേശം. വടക്കാഞ്ചേരിയില്‍ അപകടം ഉണ്ടാക്കിയ വാഹനം മുഴുവന്‍ നിയമവിരുദ്ധമായ ലൈറ്റുകളാണ് എന്ന് ഹൈക്കോടതി നിരീക്ഷിച്ചു.

ഇത് ഒരിക്കലും അംഗീകരിക്കാനാകില്ല എന്നും ഹൈക്കോടതി വ്യക്തമാക്കി. ഒറ്റ നോട്ടത്തില്‍ തന്നെ ഒന്നില്‍ അധികം നിയമലംഘനങ്ങള്‍ ബസില്‍ കാണാം എന്നും ഹൈക്കോടതി പറഞ്ഞു. ഇത് ഇനിയും അംഗീകരിക്കാന്‍ കഴിയുന്നതല്ല എന്നും കോടതി വ്യക്തമാത്തി. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റേതാണ് നിരീക്ഷണം.

1

ഇത്തരം കാര്യങ്ങള്‍ അനുവദിക്കാന്‍ കഴിയില്ല. ഇതിലെല്ലാം നേരത്തെ തന്നെ ചട്ടമുള്ളതാണ്. അത് ലംഘിച്ചാണ് മുന്നോട്ടേക്ക് പോകുന്നത് എന്നും ഹൈക്കോടതി പറഞ്ഞു. ഇത്തരം വാഹനങ്ങള്‍ നാളെ മുതല്‍ നിരത്തില്‍ കാണാന്‍ പാടില്ല എന്നും നിയമം ലംഘിക്കുന്ന ടൂറിസ്റ്റ് ബസുകളുടെ പെര്‍മിറ്റ് മൂന്ന് മാസത്തേക്ക് സസ്പെന്‍ഡ് ചെയ്യണം എന്നും ഹൈക്കോടതി നിര്‍ദേശിച്ചു.

കർഷക കുടുംബത്തിൽ നിന്ന് രാഷ്ട്രീയ അതികായനിലേക്ക്, മുലായത്തിന്റേത് അതിശയിപ്പിക്കുന്ന വളർച്ചകർഷക കുടുംബത്തിൽ നിന്ന് രാഷ്ട്രീയ അതികായനിലേക്ക്, മുലായത്തിന്റേത് അതിശയിപ്പിക്കുന്ന വളർച്ച

2

ഇത്തരം നിയമലംഘനങ്ങള്‍ പൊതുനിരത്തില്‍ അപകടം ഉണ്ടാക്കാന്‍ സാധ്യതയുണ്ട് എന്നും ഹൈക്കോടതി നിരീക്ഷിച്ചു. ഇത്രയധികം ലൈറ്റുകള്‍ സ്ഥാപിക്കുന്നത് ഡ്രൈവറുടെ കാഴ്ചയെ ബാധിക്കും എന്നും ലൈറ്റുകളുടെ ഗ്ലെയര്‍ ഡ്രൈവര്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കും എന്നും കോടതി ചൂണ്ടിക്കാട്ടി. വാഹനങ്ങള്‍ക്ക് കൃത്യമായ കളര്‍കോഡ് ഉള്ളതാണ് എന്നും അത് പാലിക്കണം എന്നും ഹൈക്കോടതി കൂട്ടിച്ചേര്‍ത്തു.

വരും തലമുറയുടെ ജീവിതത്തിന് വേണ്ടി അധികാരികളോട് യാചിക്കുന്ന അമ്മ; ദയാബായിയെ പിന്തുണച്ച് അലന്‍സിയര്‍വരും തലമുറയുടെ ജീവിതത്തിന് വേണ്ടി അധികാരികളോട് യാചിക്കുന്ന അമ്മ; ദയാബായിയെ പിന്തുണച്ച് അലന്‍സിയര്‍

3

കെ എസ് ആര്‍ ടി സി ഉള്‍പ്പെടെയുള്ള ബസുകള്‍ക്കും കളര്‍കോഡ് ബാധകമാണ് എന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടു. നിയമം ലംഘിക്കുന്ന വാഹനങ്ങള്‍ സ്‌കൂളുകളുടേയോ കോളേജ് ക്യാമ്പസുകളുടേയോ കോംപൗണ്ടില്‍ പോലും കയറ്റാന്‍ പാടില്ല എന്നും ഹൈക്കോടതി പറഞ്ഞു. വാഹന പരിശോധനയില്‍ വീഴ്ച വരുത്തരുത് എന്നും പൊലീസിനോടും ഹൈക്കോടതി പറഞ്ഞു.

പാര്‍ട്ടി നേതാവ് മരിച്ചാല്‍ മുഖ്യമന്ത്രി ദു:ഖിച്ച് വീട്ടിലിരിക്കലാണോ?; സുധാകരനോട് ആനത്തലവട്ടംപാര്‍ട്ടി നേതാവ് മരിച്ചാല്‍ മുഖ്യമന്ത്രി ദു:ഖിച്ച് വീട്ടിലിരിക്കലാണോ?; സുധാകരനോട് ആനത്തലവട്ടം

4

നിയമം തെറ്റിച്ചെന്ന് കണ്ടാല്‍ ബസുകള്‍ ഉടന്‍ പിടിച്ചെടുക്കണം എന്നും ഇത്തരം വാഹനങ്ങളെ പ്രോത്സാഹിപ്പിക്കുന്ന വ്ളോഗര്‍മാരും കുറ്റക്കാരല്ലേയെന്നും ഹൈക്കോടതി ചോദിച്ചു. നിയമലംഘനം നടത്തിയ വാഹനങ്ങളില്‍ യാത്രയ്ക്ക് അനുമതി നല്‍കുന്ന പ്രിന്‍സിപ്പാളിനും അധ്യാപകര്‍ക്കും എതിരെ നടപടി എടുക്കണം.

English summary
not a single vehicle should be seen on the road tomorrow in violation of the law: High Court
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X