കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സഭയുടെ ചിലവ് പോര..!! തലസ്ഥാനത്ത് കന്യാസ്ത്രീകള്‍ക്ക് അവിവാഹിതകള്‍ക്കുള്ള പെന്‍ഷന്‍ വേണം..!!

  • By അനാമിക
Google Oneindia Malayalam News

തിരുവനന്തപുരം: അവിവാഹിതകള്‍ക്കുള്ള പെന്‍ഷന്‍ തങ്ങള്‍ക്കും ലഭ്യമാക്കണം എന്നാവശ്യപ്പെട്ട് ഒരു കൂട്ടം കന്യാസ്ത്രീകള്‍ രംഗത്ത്. തിരുവനന്തപുരം സെന്റ് ആനീസ് കോണ്‍വെന്റിലെ അറുപത് വയസ്സിന് മുകളില്‍ പ്രായമുള്ള കന്യാസ്ത്രീകളാണ് പെന്‍ഷന് അപേക്ഷയുമായി കോര്‍പ്പറേഷനെ സമീപിച്ചിരിക്കുന്നതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.

nun

അസാധാരണമായ ഈ അപേക്ഷയില്‍ തിരുവനന്തപുരം കോര്‍പ്പറേഷന്‍ തീരുമാനമെടുത്തിട്ടില്ല. കോര്‍പ്പറേഷന്‍ വെല്‍ഫെയര്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റി സംസ്ഥാന സര്‍്ക്കാരിന്റെ ഉപദേശം തേടിയിരിക്കുകയാണ്. കോണ്‍വെന്റിലെ പത്തോളം കന്യാസ്ത്രീകളാണ് പെന്‍ഷന് അഭ്യര്‍ത്ഥിച്ച് കോര്‍പ്പറേഷനെ സമീപിച്ചത്. എല്ലാവരും അറുപതിന് മുകളില്‍ പ്രായമുള്ളവരാണ്. തങ്ങള്‍ക്ക് പണത്തിന് ബുദ്ധിമുട്ട് ഉണ്ടെന്നും പലപ്പോഴും മരുന്നിന് പോലും പണം തികയുന്നില്ലെന്നും അറുപത്തിമൂന്ന്കാരിയായ സിസ്റ്റര്‍ ആഗ്നസ് പറയുന്നു.

nun

ജീവിത സാഹചര്യങ്ങള്‍ മൂലം വിവാഹം കഴിക്കാന്‍ സാധിക്കാതിരുന്ന അവിവാഹിതകള്‍ക്കാണ് സര്‍ക്കാര്‍ 1,100 രൂപ പ്രതിമാസ പെന്‍ഷന്‍ നല്‍കുന്നത്. മതവിശ്വാസത്തിന്റെ ഭാഗമായി വിവാഹം കഴിക്കാതിരുന്ന കന്യാസ്ത്രീകള്‍ പെന്‍ഷന് അര്‍ഹരാണോ എന്നതാണ് കോര്‍പ്പറേഷനെ കുഴയ്ക്കുന്ന ചോദ്യം. കന്യാസ്ത്രീകള്‍ പെന്‍ഷന് അര്‍ഹരാണോ എനന്നത് സംബന്ധിച്ച് സര്‍ക്കാര്‍ ഒര്‍ഡറില്‍ വ്യക്തമായ പരാമര്‍ശമില്ല. ഇക്കാര്യത്തില്‍ സര്‍്ക്കാരിന്റെ മറുപടി ലഭിച്ച ശേഷമേ കോര്‍പ്പറേഷന് തീരുമാനമെടുക്കാന്‍ സാധിക്കൂ.

nun

ലാറ്റിന്‍ കത്തോലിക് ചര്‍ച്ചിന് കീഴില്‍ വരുന്ന സെന്റ് ആനിസ് കോണ്‍വെന്റില്‍ ഇരുപത് കന്യാസ്ത്രീകളാണ് ഉള്ളത്. പള്ളിയില്‍ നിന്നും സഹായം ലഭിക്കുന്നില്ലെന്നും തങ്ങള്‍ തന്നെ സ്വയം വരുമാനമുണ്ടാക്കണമെന്നും ഇവര്‍ പറയുന്നു. അതേസമയം വിഷയത്തില്‍ ലാറ്റിന്‍ സഭ പ്രതികരണവുമായി രംഗത്തെത്തിയിട്ടുണ്ട്. ഇത്തരം പ്രവണതകളെ പ്രോത്സാഹിപ്പിക്കില്ലെന്നാണ് സഭയുടെ നിലപാട്.

English summary
Nuns in Trivnadrum demand pension reserved for unmarried woman
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X