കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിഷപ്പ് മുറിയിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ചു.... കന്യാസ്ത്രീ വത്തിക്കാനയച്ച കത്ത് പുറത്ത്!!

Google Oneindia Malayalam News

കൊച്ചി: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ജലന്ധര്‍ ബിഷപ്പിനെതിരെ കൂടുതല്‍ കുരുക്കുകള്‍ മുറുകുന്നു. കന്യാസ്ത്രീ വത്തിക്കാന്‍ അയച്ച പരാതി വെളിച്ചത്ത് വന്നിരിക്കുകയാണ്. ബിഷപ്പ് മുറിയിലേക്ക് വിളിച്ച് വരുത്തി ബലാത്സംഗം ചെയ്‌തെന്നാണ് പരാതിയില്‍ പറയുന്നത്. ഇതോടെ സഭയും വത്തിക്കാനുമടക്കം പ്രതിക്കൂട്ടിലായിരിക്കുകയാണ്. സംഭവം മൂടിവെക്കാന്‍ ശ്രമിച്ചെന്ന ആരോപണത്തിന് കരുത്ത് പകരുന്നതാണ് ഇത്. നേരത്തെ ഇതേ പരാതിയില്‍ വത്തിക്കാന്‍ പ്രതിനിധിയുടെ മൊഴിയെടുക്കാന്‍ അന്വേഷണ സംഘം ദില്ലിയിലെത്തിയിരുന്നു.

എന്നാല്‍ അദ്ദേഹത്തെ കാണാനാവാതെ അന്വേഷണ സംഘം മടങ്ങുകയായിരുന്നു. മുന്‍കൂര്‍ അനുമതിയില്ലാതെ കാണാന്‍ കഴിയില്ലെന്നായിരുന്നു വത്തിക്കാന്റെ നിലപാട്. അതേസമയം വത്തിക്കാന്‍ പ്രതിനിധിയില്‍ നിന്ന് കാര്യമായിട്ടുള്ള വിവരങ്ങല്‍ ലഭിക്കുമെന്നും പോലീസ് പ്രതീക്ഷിക്കുന്നുണ്ട്. കന്യാസ്ത്രീ പരാതി നല്‍കുമ്പോഴുണ്ടായിരുന്ന പ്രതിനിധി സ്ഥലം മാറിപ്പോയത് പ്രശ്‌നങ്ങളുണ്ടാക്കുമെന്നും പ്രവചനമുണ്ടായിരുന്നു. എന്നാല്‍ പരാതിയടങ്ങിയ കത്ത് പുറത്തുവന്നതോടെ പ്രശ്‌നങ്ങള്‍ കൂടുതല്‍ രൂക്ഷമായിരിക്കുകയാണ്.

പീഡനങ്ങള്‍ തുറന്നുകാണിച്ച കത്ത്

പീഡനങ്ങള്‍ തുറന്നുകാണിച്ച കത്ത്

ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ പീഡിപ്പിച്ചെന്ന് കാണിച്ചാണ് പരാതിക്കാരി വത്തിക്കാന്‍ പ്രതിനിധിക്ക് കത്തയച്ചത്. ബിഷപ്പ് മുറിയിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിക്കുകയായിരുന്നുവെന്ന് കന്യാസ്ത്രീ കത്തില്‍ പറയുന്നു. അതേസമയം ബിഷപ്പ് ഫോണില്‍ വിളിച്ചും തന്നോട് അശ്ലീല സംഭാഷണം നടത്തിയതായും പറയുന്നുണ്ട്. വേറെയും ഗുരുതര ആരോപണങ്ങള്‍ ഇതില്‍ ഉന്നയിച്ചിട്ടുണ്ട്. ബിഷപ്പ് മാനസികമായും പീഡിപ്പിക്കുന്നുണ്ട്. ഭയന്നിട്ടാണ് ഇക്കാര്യം പുറത്തുപറയാതിരുന്നതെന്നും കത്തില്‍ പറയുന്നു.

പരാതി രണ്ട് തവണ നല്‍കി

പരാതി രണ്ട് തവണ നല്‍കി

വത്തിക്കാന്‍ രണ്ട് തവണയാണ് കന്യാസ്ത്രീ പരാതി നല്‍കിയത്. തന്നെ മാത്രമല്ല കുടുംബത്തെ വരെ ബിഷപ്പ് അപമാനിക്കാന്‍ നിരന്തരം ശ്രമിച്ചു. ഇത് മൂലം മാനസിക നില തന്നെ തെറ്റുന്ന അവസ്ഥയിലായിരുന്നു ഇവര്‍. തനിക്കെതിരെ വധഭീഷണിയുണ്ട്. മറ്റൊരു കന്യാസ്ത്രീയും ഈ അവസ്ഥയിലാണ്. ഇത് ഇനിയും തുടരാന്‍ സാധിക്കില്ല. എത്രയും പെട്ടെന്ന് ബിഷപ്പിനെതിരെ നടപടിയെടുക്കണമെന്നും കന്യാസ്ത്രീയുടെ പരാതിയില്‍ പറയുന്നു.

മഠത്തിലെ ഗസ്റ്റ് ഹൗസ്.....

മഠത്തിലെ ഗസ്റ്റ് ഹൗസ്.....

2014ല്‍ തൃശൂരില്‍ സഭയുടെ ചടങ്ങില്‍ പങ്കെടുത്തശേഷം കുറവിലങ്ങാട്ടെ മഠത്തിന്റെ അതിഥി മന്ദിരത്തില്‍ എത്തിയ ബിഷപ്പ് തന്നെ 20ാം നമ്പര്‍ മുറിയിലേക്ക് വിളിച്ച് വരുത്തി. ഇവിടെ എത്തിയ ശേഷം തന്നെ പീഡനത്തിനിരയാക്കി. വൃദ്ധസദനവും വനിതാ ഹോസ്റ്റലും പ്രവര്‍ത്തിക്കുന്ന മഠത്തിലെ ഗസ്റ്റ്ഹൗസില്‍ ബിഷപ്പുമാര്‍ താമസിക്കാന്‍ പാടില്ലെന്നാണ് ചട്ടം. എന്നാല്‍ സഭയുടെ സ്ഥാപനങ്ങളില്‍ എത്തുമ്പോള്‍ ബിഷപ്പ് പലപ്പോഴും തങ്ങിയത് മടത്തിലായിരുന്നെന്നും കന്യാസ്ത്രീ പറയുന്നു.

ഫോണിലൂടെ....

ഫോണിലൂടെ....

കേരളത്തിലെ പരിപാടികള്‍ക്ക് ശേഷം ജലന്ധറിലേക്ക് പോയ ബിഷപ്പ് അവിടെ നിന്ന് ഫോണില്‍ വിളിച്ച് അശ്ലീല ചുവയോടെ സംസാരിച്ചു. ഇത് സഹിക്കാന്‍ വയ്യാതായപ്പോഴാണ് സഭയില്‍ പരാതി നല്‍കിയതെന്നും കന്യാസ്ത്രീ നേരത്തെ അന്വേഷണ സംഘത്തിന് മുന്നില്‍ പറഞ്ഞിരുന്നു. അതേസമയം ഈ വര്‍ഷം ജനുവരി 28നാണ് കന്യാസ്ത്രീ ആദ്യം പരാതി നല്‍കിയത്. ഈ പരാതി ആറുപേജുള്ള സ്വന്തം കൈപ്പടയില്‍ തയ്യാറാക്കിയതാണ്. ബെംഗളൂരുവിലുള്ള ബിഷപ്പ് കുര്യന്‍ വഴിയാണ് ഈ പരാതി നല്‍കിയത്.

പോലീസ് കരുതലോടെ....

പോലീസ് കരുതലോടെ....

കേസില്‍ വളരെ കരുതലോടെ നീങ്ങാനാണ് പോലീസ് ശ്രമിക്കുന്നത്. കന്യാസ്ത്രീ പരാതി നല്‍കിയ ഉജ്ജയിന്‍ ബിഷപ്പിന്റെ മൊഴിയെടുക്കാനായി അന്വേഷണ സംഘം നാളെ മധ്യപ്രദേശിലേക്ക് പോകുന്നുണ്ട്. ഇതിന് ശേഷം വത്തിക്കാന്‍ നിന്ന് വത്തിക്കാന്‍ എംബസിയില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കാനാണ് അന്വേഷണ സംഘം ശ്രമിക്കുക. തെളിവുകള്‍ പരമാവധി ശേഖരിച്ച് ബിഷപ്പിനെതിരെ കുരുക്ക് മുറുക്കാനാണ് പോലീസ് ശ്രമിക്കുക.

വത്തിക്കാനും കുരുക്കില്‍

വത്തിക്കാനും കുരുക്കില്‍

ആദ്യ പരാതിയില്‍ വത്തിക്കാന്‍ നടപടികള്‍ ഒന്നും എടുക്കാന്‍ തയ്യാറായില്ലെന്നാണ് വ്യക്തമാക്കുന്നത്. ഇതോടെയാണ് കന്യാസ്ത്രീ രണ്ടാമതും പരാതി അയച്ചത്. എന്നാല്‍ ഇതിലും നടപടിയെടുത്തിട്ടില്ല. ഇതോടെ വത്തിക്കാനും കുരുക്കിലാണ്. അതേസമയം വത്തിക്കാന്‍ പ്രതിനിധിയെ കാണാനുള്ള ശ്രമം പരാജയപ്പെട്ടതോടെ കരുതലോടെ നീങ്ങാനാണ് അന്വേഷണ സംഘം ശ്രമിക്കുന്നത്. ഇയാളെ ചോദ്യം ചെയ്ത് കേസിന്റെ ഗൗരവം മനസിലാക്കി കൊടുക്കാനാണ് അന്വേഷണ സംഘം ശ്രമിക്കുക.

അപമാനിക്കാന്‍ ശ്രമം....

അപമാനിക്കാന്‍ ശ്രമം....

പീഡനം നടന്നതിന് ശേഷം തന്നെ കുറിച്ചുള്ള തെറ്റായ കാര്യങ്ങള്‍ മാധ്യമങ്ങളിലൂടെ പരസ്യപ്പെടുത്താനാണ് സഭ ശ്രമിക്കുന്നത്. ജലന്ധറിലെ പിആര്‍ഒ ഫാദര്‍ പീറ്ററാണ് ഇതിന് പിറകില്‍. സഭ ഇനിയും നടപടിയെടുത്തില്ലെങ്കില്‍ നിയമപരമായ നടപടികളിലേക്ക് പോകുമെന്ന് കന്യാസ്ത്രീ പറയുന്നു. നേരത്തെ കോടതിയില്‍ രഹസ്യമൊഴി നല്‍കിയപ്പോഴും കന്യാസ്ത്രീ ഇക്കാര്യം പറഞ്ഞിരുന്നു. അതേസമയം പരാതിയില്‍ എന്തുകൊണ്ട് നടപടിയെടുത്തില്ല എന്നതിന് വത്തിക്കാന്‍ പ്രതിനിധി അന്വേഷണ സംഘത്തിന് മുന്നില്‍ മറുപടി പറയേണ്ടി വരും. പരാതി കിട്ടിയിട്ടുണ്ടോ എന്നും പോലീസ് ചോദിച്ചറിഞ്ഞേക്കും.

എണ്ണ വില കുതിക്കുന്നു.... പക്ഷേ കാത്തിരിക്കുന്നത് പ്രതിസന്ധി... ഇറാന്റെ ഉപരോധം വിപണിയെ ബാധിക്കും!!എണ്ണ വില കുതിക്കുന്നു.... പക്ഷേ കാത്തിരിക്കുന്നത് പ്രതിസന്ധി... ഇറാന്റെ ഉപരോധം വിപണിയെ ബാധിക്കും!!

സിദ്ധിഖിനെ അരുംകൊല ചെയ്ത ആര്‍​എസ്എസുകാരന്‍ അശ്വത് പോലീസ് പിടിയില്‍.. കത്തി കണ്ടെത്തിസിദ്ധിഖിനെ അരുംകൊല ചെയ്ത ആര്‍​എസ്എസുകാരന്‍ അശ്വത് പോലീസ് പിടിയില്‍.. കത്തി കണ്ടെത്തി

English summary
nuns letter against jalandhar bishop
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X