പ്രശ്നപരിഹാരമില്ല; ആരോഗ്യമേഖല ഞായറാഴ്ച മുതൽ സ്തംഭിക്കും, എസ്മയോട് യോജിപ്പില്ലാതെ സർക്കാരും!!

  • By: Akshay
Subscribe to Oneindia Malayalam

തിരുവനന്തപുരം: ആരോഗ്യം മേഖല സ്തംഭിപ്പിച്ച് നേഴ്സുമാരുടെ സമരം ആരംഭിക്കാൻ ഇനി ഒരു ദിവസം മാത്രം ബാക്കി. ഇതുവരെ പ്രശ്ന പരിഹാരത്തിന് നടപടിയായില്ല. സമരത്തോടെ മുൻപെങ്ങുമുണ്ടാകാത്ത പ്രതിസന്ധിയാണ് ആരോഗ്യമേഖല അഭിമുഖീകരിക്കാൻ പോകുന്നത്. ആശുപത്രികളുടെ പ്രവർത്തനം തടസപ്പെടാതിരിക്കാൻ സ്കൂളുകളിലും നിന്നും കോളേജുകളിൽ നിന്നും നഴ്സുമാരെ എത്തിക്കാൻ മാനേജുമെന്റുകളും നീക്കം നടത്തുന്നുണ്ട്.

നഴ്സുമാരുടെ സമരപ്രഖ്യാപനം, നേരിടാൻ സേവനങ്ങൾ പരിമിതപ്പെടുത്തുമെന്ന് ആശുപത്രി മാനേജ്മെന്റുകൾ, എസ്മ പ്രയോഗിക്കണമെന്ന് ഹൈക്കോടതി പറഞ്ഞിട്ടുണ്ട്. എന്നാൽ ജനകീയ സമരത്തെ നേരിടാൻ എസ്മ പ്രയോഗിക്കുന്നതിനോട് സർക്കാരിനും യോജിപ്പില്ലെന്നാണ് റിപ്പോർട്ട്. അതേസമയം എസ്മയെ നേരിടാനുള്ള മാർഗങ്ങൾ തീരുമാനിക്കാൻ യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ കോർഡിനേഷൻ കമ്മിറ്റി ശനിയാഴ്ച ചേരും.

Nurse

പരിഹരിക്കാൻ സർക്കാർ ഇടപെടണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷത്തിന് പുറമെ വിഎസ് അച്യുതാനന്ദനും രംഗത്തുവന്നു. പക്ഷെ സർക്കാർ അനങ്ങിയിട്ടില്ല. മറുവശത്ത് കൂട്ട അവധിയെടുത്ത് എസ്മയെ നേരിടാനാണ് നഴ്സുമാരുടെ തീരുമാനം. നിയമപരമായ വഴികളും തേടും. പനി പടർന്നുപിടിച്ചിരിക്കുന്ന സാഹചര്യത്തിൽ സമവായനീക്കത്തിന് സർക്കാർ മുൻകൈ എടുക്കുമെന്നാണ് നഴ്സുമാരുടെ പ്രതീക്ഷ.

അതേസമയം ഈ വിശയത്തിൽ ഹാക്കോടതി ഇടപെടുന്നു. മധ്യസ്ഥത ചര്‍ച്ചകള്‍ക്കായി ഹൈക്കോടതി നിയോഗിച്ച കമ്മിറ്റി ഈ മാസം 19ന് യോഗം ചേരും. ഐഎംഎയും മധ്യസ്ഥ ചര്‍ച്ചക്ക് തയ്യാറാണെന്ന് അറിയിച്ചിട്ടുണ്ട്. അവശ്യ സേവനങ്ങള്‍ക്ക് ഹാജരായില്ലെങ്കില്‍ ജോലിയില്‍ നിന്നും പുറത്താക്കാമെന്ന എസെന്‍ഷ്യല്‍ സര്‍വ്വീസ് മെയിന്റനസ് ആക്ട് പ്രകാരം നടപടിയെടുക്കണമെന്നാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.

ഹര്‍ജിയില്‍ വിശദമായ വാദം തിങ്കളാഴ്ച കേള്‍ക്കും. അനിശ്ചിത കാല സമരവുമായി നഴ്‌സുമാര്‍ മുമ്പോട്ടു പോകുന്ന സാഹചര്യത്തിലാണ് ആശുപത്രി ഉടമകള്‍ ഹൈക്കോടതിയെ സമീപിച്ചത്. കേന്ദ്ര മാനദണ്ഡപ്രകാരമുള്ള ശമ്പള വര്‍ധന സര്‍ക്കാരിന്റെ പരിഗണനയിലാണെന്ന് സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ഈ കാര്യവും കോടതി പരിഗണിച്ചു. ഇതു കൂടാതെ നഴ്‌സുമാരുടെ സംഘടന സമര്‍പ്പിച്ച ഹര്‍ജിയും തിങ്കളാഴ്ച പരിഗണിക്കും.

English summary
Nurses strike will start tomorrow
Please Wait while comments are loading...