നഴ്‌സുമാരുടെ ശമ്പളം; സര്‍ക്കാര്‍ കടുത്ത നടപടിക്ക്, എല്ലാം ഇന്ന് വേണം!! അല്ലെങ്കില്‍ വിജ്ഞാപനം

  • Written By:
Subscribe to Oneindia Malayalam

തിരുവനന്തപുരം: സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാരുടെ കുറഞ്ഞ കൂലിയുടെ കാര്യത്തില്‍ ഇന്നു തന്നെ തീരുമാനമുണ്ടാകണമെന്ന് സര്‍ക്കാരിന്റെ താക്കീത്. അല്ലെങ്കില്‍ ശമ്പളം നിശ്ചയിച്ച് വിജ്ഞാപനം ഇറക്കുമെന്നും സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കി.

Photo

വിഷയം ചര്‍ച്ച ചെയ്യാന്‍ തിരുവനന്തപുരത്ത് പ്രത്യേക യോഗം ചേര്‍ന്നു. ഈ യോഗത്തിലാണ് സര്‍ക്കാര്‍ കടുത്ത നിലപാട് സ്വീകരിച്ചത്. നഴ്‌സുമാരുടെ സമര പ്രഖ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സ്വാകര്യ ആശുപത്രികള്‍ രോഗികളെ എടുക്കുന്നതില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി വരികയാണ്.

ഈ പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ കടുത്ത നിലപാട് സ്വീകരിച്ചത്. ഇനിയും വൈകിയാല്‍ സ്ഥിതിഗതികള്‍ കൈവിട്ടുപോകുമെന്ന് സര്‍ക്കാരിന് ആശങ്കയുണ്ട്. ശമ്പള പരിഷ്‌കരണത്തില്‍ കുറഞ്ഞ നടപടികള്‍ സ്വീകാര്യമല്ലെന്നാണ് സര്‍ക്കാര്‍ അറിയിച്ചത്.

ആശുപത്രി മാനേജ്‌മെന്റ്, നഴ്‌സുമാര്‍ എന്നിവരുടെ പ്രതിനിധികളാണ് ചര്‍ച്ചയില്‍ പങ്കെടുക്കുന്നത്. അടിസ്ഥാന ശമ്പളം 20000 രൂപയാക്കി ഉയര്‍ത്തണമെന്നാണ് നഴ്‌സുമാരുടെ ആവശ്യം. ഇക്കാര്യം അംഗീകരിച്ചില്ലെങ്കില്‍ ചൊവ്വാഴ്ച മുതല്‍ സമരം തുടങ്ങുമെന്നാണ് നഴ്‌സുമാരടെ ഭീഷണി.

നാനൂറോളം സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാര്‍ സമരത്തിന് നോട്ടീസ് നല്‍കിയിട്ടുണ്ട്. സമരം തുടങ്ങിയാല്‍ സ്ഥിതികള്‍ നിയന്ത്രിക്കാന്‍ സാധിക്കില്ലെന്ന തോന്നലാണ് കോഴിക്കോട്ടെ സ്വാകര്യ ആശുപത്രികള്‍ രോഗികളെ അഡ്മിറ്റ് ചെയ്യുന്നതില്‍ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ കാരണം.

English summary
Nurses Protest: Government give last warning to Management
Please Wait while comments are loading...