കോ-ലീ-ബി സഖ്യമുണ്ടായിട്ടുണ്ട്, അത് ബിജെപിക്ക് ഗുണം ചെയ്തിട്ടുമുണ്ട്; വെളിപ്പെടുത്തി ഒ രാജഗോപാൽ
വടക്കൻ കേരളത്തിലുണ്ടായിരുന്ന സഖ്യം നേതൃത്വത്തിന്റെ അനുമതിയോടെയായിരുന്നെന്നും രാജഗോപാൽ
കോഴിക്കോട്: സംസ്ഥാനത്ത് കോ-ലീ-ബി സഖ്യമുണ്ടായിട്ടുണ്ടെന്ന വെളിപ്പെടുത്തലുമായി നേമത്തെ ബിജെപി എംഎൽഎയും പാർട്ടി മുൻ സംസ്ഥാന അധ്യക്ഷനുമായ ഒ രാജഗോപാൽ. വടക്കൻ കേരളത്തിലുണ്ടായിരുന്ന സഖ്യം നേതൃത്വത്തിന്റെ അനുമതിയോടെയായിരുന്നെന്നും രാജഗോപാൽ പറഞ്ഞു. ഏഷ്യനെറ്റ് ന്യൂസിനോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ലോകത്തെ ഏറ്റവും ഉയരംകൂടിയ റെയില്‍വേ പാലം ചെനാബ് നദിക്ക് മുകളിലൂടെ പണിയുന്നു, ചിത്രങ്ങള്‍ കാണാം

വോട്ടുകൾ കൂടി
പ്രാദേശിക തലത്തിലുണ്ടായിരുന്ന കോ-ലീ-ബി സഖ്യം ബിജെപി വോട്ടുകൾ കൂടാൻ കാരണമായെന്ന് രാജഗോപാൽ പറഞ്ഞു. "സഖ്യം ബിജെപിക്ക് നേട്ടം ചെയ്തിട്ടുണ്ട്. മഞ്ചേശ്വരത്തും ഒറ്റപ്പാലത്തും ബിജെപിയുടെ വോട്ടുകൾ കൂടാൻ ഇത് കാരണമായി. പ്രായോഗിക രാഷ്ട്രീയത്തിൽ വിട്ടുവീഴ്ചകൾ വേണ്ടി വരും. അത് നേതൃതലത്തിൽ അറിഞ്ഞാൽ മതി. ജനങ്ങളോട് പറയേണ്ട കാര്യമില്ല," രാജഗോപാൽ പറഞ്ഞു.

എൽഡിഎഫ് വോട്ടുകച്ചവടം നടത്തിയിട്ടില്ല
സിപിഎമ്മും ബിജെപിയും തമ്മിൽ ഡീലുണ്ടെന്ന ബാലശങ്കറിന്റെ ആരോപണവും അദ്ദേഹം തള്ളി. എൽഡിഎഫുമായി വോട്ടുകച്ചവടം നടത്തിയെന്ന ബാലശങ്കറിന്റെ ആരോപണം അസംബന്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബാലശങ്കർ ആരോ പറയുന്നത് ഏറ്റുപറയുകയാണെന്നും രാജഗോപാൽ പറഞ്ഞു.

ബിജെപി നേതൃത്വത്തിനെതിരെ വിമർശനം
നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ സജീവമാകുമ്പോൾ തന്നെ പാർട്ടിക്കെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തുകയാണ് ബിജെപിയുടെ ഏക എംഎൽഎ കൂടിയായ ഒ രാജഗോപാൽ. പാർട്ടിയുടെ പ്രവർത്തനരീതി മാറ്റണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ജനങ്ങള്‍ക്ക് ആവശ്യമുള്ള കാര്യങ്ങള്‍ ചെയ്തുകൊടുക്കാൻ കഴിയണമെന്നും ഇതിന് അനുസൃതമായ നീക്കങ്ങളാണ് ബിജെപിയുടെ ഭാഗത്ത് നിന്നുണ്ടാകേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

കുറ്റം പറഞ്ഞിട്ടും ആരോപണം ഉന്നയിച്ചിട്ടും കാര്യമില്ല
വെറുതെ കുറ്റം പറഞ്ഞിട്ടും ആരോപണം ഉന്നയിച്ചിട്ടും കാര്യമില്ല. ജനങ്ങളുടെ ആവശ്യം നിറവേറ്റാനാകണം. കേന്ദ്രത്തിൽ അധികാരത്തിലിരിക്കുന്ന പാര്‍ട്ടിയെന്ന നിലയിൽ ബിജെപിയുടെ പ്രവര്‍ത്തനം മാറ്റണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു. ബിജെപി എംഎൽഎ ആയതിന് ശേഷം നേരത്തേയും ബിജെപിയ്ക്കെതിരെ രുക്ഷവിമർശനങ്ങളുന്നയിച്ച് അദ്ദേഹം രംഗത്തെത്തിയിരുന്നു.

മുരളീധരനെ പ്രശംസിച്ച് ഒ രാജഗോപാൽ
അതേസമയം കെ.മുരളീധരൻ കരുത്തനായ എതിരാളിയാണെന്ന ഒ.രാജഗോപാലൻ അഭിപ്രായപ്പെട്ടിരുന്നു. നേമത്ത് കടുത്ത മത്സരമാണ് നടക്കുന്നതെന്നും പാര്‍ട്ടിക്ക് പുറത്തുള്ള വോട്ട് സമാഹരിക്കാൻ കുമ്മനത്തിന് കഴിയുമോയെന്നറിയില്ലെന്നും രാജഗോപാലൻ പറഞ്ഞിരുന്നു. കോൺഗ്രസ് സ്ഥാനാർഥി കെ.മുരളീധരൻ ശക്തനായ പ്രതിയോഗിയാണ്. സാക്ഷാല്‍ കരുണാകരന്റെ മകനാണ് കെ മുരളീധരന്‍, ശക്തമായ രാഷ്ട്രീയ പാരമ്പര്യമുള്ള നേതാവാണ് അദ്ദേഹമെന്നും രാജഗോപാല്‍ അഭിപ്രായപ്പെട്ടു. ഇത് തിരഞ്ഞെടുപ്പിൽ ബിജെപിക്ക് തിരിച്ചടിയാകുമോയെന്ന സംശയം പാർട്ടി പ്രവർത്തകർക്കിടയിൽ ഉടലെടുത്തിട്ടുണ്ട്.
ക്യൂട്ടായി മഹിമ നമ്പ്യാര്‍: ഏറ്റവും പുതിയ ചിത്രങ്ങള്‍












Click it and Unblock the Notifications