കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്ത്രീകളെ ശബരിമല ദര്‍ശനത്തിന് അനുവദിക്കണമെന്ന് ഒ രാജഗോപാല്‍; പഴയലേഖനം വീണ്ടും ചര്‍ച്ചാ വിഷയമാവുന്നു

Google Oneindia Malayalam News

Recommended Video

cmsvideo
രാജഗോപാലിന്റെ പഴയ നിലപാടിൽ തേഞ്ഞൊട്ടി BJP | Oneindia Malayalam

തിരുവനന്തപുരം: ശബരിമലയില്‍ സ്ത്രീപ്രവേശനം ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ 12 വര്‍ഷത്തിലേറെ നടന്ന വാദങ്ങള്‍ക്ക് ശേഷമായിരുന്നു സ്ത്രീപ്രവേശനം അനുവദിച്ചുകൊണ്ടുള്ള വിധി സുപ്രീംകോടതി പുറപ്പെടുവിച്ചത്. ഈ ഘട്ടത്തിലെല്ലാം ശബരിമലയിലെ സ്ത്രീപ്രവേശനത്തെ അനുകൂലിക്കുന്ന നിലപാടായിരുന്നു സംഘപരിവാര്‍ സംഘടനകള്‍ സ്വീകരിച്ചിരുന്നത്.

മോഹന്‍ ഭാഗവതും ഭയ്യാജി ജോഷിയുമുള്‍പ്പടേയുള്ളു ഉന്നത നേതാക്കള്‍ ശബരിമലയില്‍ സ്ത്രീപ്രവേശേനം അനുവദിക്കണമെന്ന അഭിപ്രായക്കാരായിരുന്നു. വിധി വന്നതിന് ശേഷവും കേരളത്തിലെ ആര്‍എസ്എസ് നേതാക്കള്‍ ഈ നിലപാട് തുടര്‍ന്നെങ്കിലും പിന്നീട് പതിയെ നിലപാട് മാറ്റുന്നതായിരുന്നു നാം കണ്ടത്. ഈ ഘട്ടത്തിലാണ് പല ബിജെപി നേതാക്കളുടേയും വിഷയത്തിലെ പഴയ നിലപാട് വീണ്ടും ചര്‍ച്ചാവിഷയമാവുന്നത്.

ആര്‍എസ്എസ്

ആര്‍എസ്എസ്

ആദ്യം ആര്‍എസിന്റെ കാര്യം തന്നെ എടുത്താല്‍ ശബരിമലയില്‍ എന്ന പുരുഷന്‍മാര്‍ക്ക് പ്രവേശനം ഉള്ളിടത്തെല്ലാം സ്ത്രീകള്‍ക്കും പ്രവേശനം അനുവദിക്കണം എന്ന നിലപാടായിരുന്നു 2016 ആര്‍എസ്എസ് നേതൃത്വം സ്വീകരിച്ചിരുന്നത്.

വിധിയെ സ്വാഗതം ചെയ്തു

വിധിയെ സ്വാഗതം ചെയ്തു

സുപ്രീംകോടതി വിധി വന്നപ്പോഴും കേരളത്തിലെ ആര്‍എസ്എസ് നേതാക്കള്‍ അടക്കമുള്ളവര്‍ വിധിയെ സ്വാഗതം ചെയ്തു. പിന്നീടാണ് വലിയൊരു വിഭാഗം വിശ്വാസികളുടെ വികാരം മനസ്സിലാക്കി ആര്‍എസ്എസ്-ബിജെപി സംഘടനകള്‍ തങ്ങളുടെ നിലപാടില്‍ വെള്ളം ചേര്‍ക്കാന്‍ തുടങ്ങിയതും കോടിതിവിധിക്കെതിരായി സമരം പ്രഖ്യാപിക്കുന്നത്.

കെ സുരേന്ദ്രനും

കെ സുരേന്ദ്രനും

കഴിഞ്ഞ ദിവസങ്ങളിലൊക്കെ ശബരിമലയില്‍ സജീവമായി പ്രതിഷേധങ്ങള്‍ ഏകോപിച്ച് ബിജെപി നേതാവ് കെ സുരേന്ദ്രനും സ്ത്രീപ്രവേശനത്തെ അനുകൂലിക്കുകയും തന്റെ നിലപാട് വ്യക്തമാക്കി ഫേസ്ബുക്കില്‍ കുറിപ്പ് എഴുതുകയും ചെയ്ത വ്യക്തിയാണ്.

സ്ത്രീപ്രവേശനത്തിനെതിരെ

സ്ത്രീപ്രവേശനത്തിനെതിരെ

എന്നാല്‍ ഇന്ന് അദ്ദേഹം സ്ത്രീപ്രവേശനത്തിനെതിരെ സജീവമായി സമരമുഖത്തുണ്ട്. തന്റെ മുന്‍ നിലപാടില്‍ എന്തുകൊണ്ട് മാറ്റം വന്നുവെന്ന് പോലും വിശദീകരിക്കാതിരുന്ന അദ്ദേഹം, ചോദ്യങ്ങള്‍ ഉയര്‍ന്നപ്പോള്‍ തന്റെ പഴയ പോസ്റ്റ് ഫേസ്ബുക്കില്‍ നിന്നും ഡിലീറ്റ് ചെയ്യുകയാണ് ചെയ്തത്.

ഇരട്ടത്താപ്പിനെതിരെ

ഇരട്ടത്താപ്പിനെതിരെ

പഴയ പോസ്റ്റ് സുരേന്ദ്രന്‍ കളഞ്ഞെങ്കിലും അതിന്റെ സ്‌ക്രീന്‍ ഷോട്ട് സഹിതം വിഷയത്തില്‍ ബിജെപി സ്വീകരിക്കുന്ന ഇരട്ടത്താപ്പിനെതിരെ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകള്‍ നടക്കുന്നത്. ഇതോടൊപ്പം തന്നെയാണ് ശബരിമലയിലെ സ്ത്രീപ്രവേശനത്തെ അനുകൂലിക്കുന്ന ഒ രാജഗോപാല്‍ എംഎല്‍എയുടെ പഴയ കുറിപ്പ് ഇപ്പോള്‍ വീണ്ടും ചര്‍ച്ചാ വിഷയമാകുന്നത്.

1999 ല്‍

1999 ല്‍

1999 ലെ ശബരിമല മണ്ഡലകാലത്തോട് അനുബന്ധിച്ച് മാതൃഭൂമി സപ്ലിമെന്റില്‍ 'സത്രീകളെ ശബരിമല ദര്‍ശനത്തിന് അനുവദിക്കണം' എന്ന തലക്കെട്ടില്‍ എഴുതിയ ലേഖനമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയിയല്‍ പ്രചരിച്ചു കൊണ്ടിരിക്കുന്നത്.

പ്രസക്ത ഭാഗങ്ങള്‍

പ്രസക്ത ഭാഗങ്ങള്‍

ഓ രാജഗോപാലിന്റെ ലേഖനത്തിലെ പ്രസക്ത ഭാഗങ്ങള്‍ ഇങ്ങനെ..

ശബരിമലയില്‍ ആരാധന നടത്തുന്നതിന് സ്ത്രീകള്‍ക്കെതിരെ ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങള്‍ എടുത്തുമാറ്റേണ്ടതാണെന്ന് ഞാന്‍ വിശ്വസിക്കുന്നു.

അകറ്റിനിര്‍ത്തുന്നു

അകറ്റിനിര്‍ത്തുന്നു

സമൂഹത്തില്‍ സ്ത്രീകള്‍ക്കു പുരുഷന്‍മാരോടൊപ്പം എല്ലാ രംഗത്തും സ്ഥാനം നല്‍കിവരുന്ന ഈ കാലഘട്ടത്തില്‍ ഈ ആവശ്യത്തിനു പ്രത്യേകമായ പ്രസക്തിയുണ്ട്. എന്നാല്‍ എനിക്കു മനസിലാകാത്തത് എന്തുകൊണ്ടാണ് അയ്യപ്പഭക്തകളായ സഹോദരിമാരെ അയ്യപ്പസന്നിധിയില്‍നിന്ന് അകറ്റിനിര്‍ത്തുന്നു എന്നതാണ്.

തൊഴാനുമുള്ള സൗകര്യം

തൊഴാനുമുള്ള സൗകര്യം

വന്യമൃഗങ്ങള്‍ നിറഞ്ഞ നിബിഡവനമായിരുന്ന കാലത്ത് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ക്ക് ഇന്നും എത്രമാത്രം പ്രസക്തിയുണ്ടെന്ന് ബന്ധപ്പെട്ടവര്‍ ആലോചിക്കണം. തിക്കും തിരക്കുമാണ് സ്ത്രീകളെ അകറ്റിനിര്‍ത്താന്‍ കാരണമെങ്കില്‍ സ്ത്രീകള്‍ക്കു പ്രത്യേകമായി പോകാനും തൊഴാനുമുള്ള സൗകര്യമുണ്ടാക്കുകയാണ് വേണ്ടത്.

സ്ത്രീകള്‍ ആരുടെയും പിന്നിലല്ല

സ്ത്രീകള്‍ ആരുടെയും പിന്നിലല്ല

ആധ്യാത്മിക കാര്യങ്ങളില്‍ സ്ത്രീകള്‍ ആരുടെയും പിന്നിലല്ല എന്നത് തെളിയിക്കപ്പെട്ട കാര്യമാണ്. ഭാരതത്തില്‍ ഇന്നു ജീവിച്ചിരിക്കുന്ന ആധ്യാത്മിക ആചാര്യരില്‍ അഗ്രിമസ്ഥാനം അലങ്കരിക്കുന്നത് കേരളീയ വനിതയായ സദ്ഗുരു മാതാ അമൃദാനന്ദമയീ ദേവിയാണ്.

English summary
o rajagopal's 19 year old article demanding women s entry in sabarimala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X