വിടി ബല്‍റാമിനെ ഉമ്മന്‍ ചാണ്ടി കൈയ്യൊഴിഞ്ഞതിന് പിന്നിലുള്ള കാര്യം

  • Posted By:
Subscribe to Oneindia Malayalam

തിരുവനന്തപുരം: കമ്യൂണിസ്റ്റ് നേതാവ് എകെജിയെ ബാലപീഡനകനാക്കിയ വിടി ബല്‍റാമിനെ സിപിഎം വളഞ്ഞിട്ട് ആക്രമിക്കുമ്പോള്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉള്‍പ്പെടെയുള്ള നേതാക്കള്‍ കൈയ്യൊഴിഞ്ഞത് അണികള്‍ക്കിടയില്‍ ചര്‍ച്ചയാകുന്നു. ബല്‍റാമിന്റെ ഗോഡ്ഫാദര്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഉമ്മന്‍ ചാണ്ടി തുടരെ രണ്ടുദിവസം ഇതുസംബന്ധിച്ച് ബല്‍റാമിനെതിരെ രംഗത്തെത്തിക്കഴിഞ്ഞു.

ബല്‍റാം മാപ്പു പറയണമെന്നാണ് ഉമ്മന്‍ ചാണ്ടി സൂചിപ്പിക്കുന്നത്. ഒരു തരത്തിലും ക്ഷമ ചോദിക്കുകയോ പ്രസ്താവന തിരുത്തുകയോ ചെയ്യില്ലെന്ന് പറഞ്ഞ ബല്‍റാമിനോട് ക്ഷമ ചോദിക്കാന്‍ ഉമ്മന്‍ ചാണ്ടി പരസ്യമായി ആവശ്യപ്പെട്ടത് ബല്‍റാമിന് പിന്തുണ നല്‍കിയവരുടെ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.

സിറിയന്‍ സൈന്യം വിമതരില്‍ നിന്ന് സൈനിക താവളം തിരിച്ചുപിടിച്ചു

oc1


സോഷ്യല്‍ മീഡിയയിലാണ് ബല്‍റാമിന് കൂടുതല്‍ പേരുടെ പിന്തുണ. കോണ്‍ഗ്രസ് സൈബര്‍ സെല്‍ അംഗങ്ങള്‍ ബല്‍റാമിനെ പിന്തുണയ്ക്കുകയും കോണ്‍ഗ്രസ് നേതാക്കളുടെ വിമര്‍ശിക്കുകയും ചെയ്തിട്ടുണ്ട്. തങ്ങളുടെ നേതാക്കളെ അധിക്ഷേപിച്ച സിപിഎമ്മിനെതിരെ ബല്‍റാം നല്‍കിയ മറുപടി കൃത്യമാണെന്ന് ഇവര്‍ വിലയിരുത്തുന്നു.

അതേസമയം, ഉമ്മന്‍ ചാണ്ടി ബല്‍റാമിനെ കൈയ്യൊഴിഞ്ഞത് സോളാര്‍ കേസിലെ പ്രതികരണത്തെ തുടര്‍ന്നാണെന്നാണ് അഭ്യൂഹം. സോളാര്‍ കേസ് നേതാക്കള്‍ ചോദിച്ചു വാങ്ങിയതാണെന്നായിരുന്നു ബല്‍റാം നേരത്തെ പറഞ്ഞത്. ടിപി കേസ് ഒത്തുതീര്‍പ്പാക്കിയെന്നും ബല്‍റാം ആരോപിച്ചിരുന്നു. ഉമ്മന്‍ ചാണ്ടി ഉള്‍പ്പെടെയുള്ളവരെ പ്രതിസ്ഥാനത്ത് നിര്‍ത്തിയ ബല്‍റാമിനെ അവര്‍ കൈയ്യൊഴിഞ്ഞതില്‍ അതിശയമില്ലെന്നാണ് വിലയിരുത്തല്‍.

English summary
Oommen Chandy disowns MLA vt balram for AKG remarks

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്