കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപി വിട്ട ദേശീയ എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ കോണ്‍ഗ്രസ്സിലേക്ക്, ഓഫറുമായി ബിജെഡിയും, തീരുമാനം ഉടന്‍

Google Oneindia Malayalam News

ദില്ലി: തിരഞ്ഞെടുപ്പ് അടുക്കുന്നതോടെ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളുടെ കൂടുവിട്ട് കൂടുമാറ്റം നിത്യസംഭവായി മാറിയിരിക്കുകയാണ്. നിലവിലെ പാര്‍ട്ടിയില്‍ വേണ്ടത്ര പരിഗണന കിട്ടത്തതും മറ്റു പാര്‍ട്ടികള്‍ വലിയ ഓഫറുകള്‍ വെച്ചു നീട്ടുന്നതുമാണ് ഇത്തരത്തിലുള്ള പാര്‍ട്ടി മാറ്റങ്ങള്‍ക്ക് പിന്നിലെ മുഖ്യകാരണം. ആദര്‍ശങ്ങളിലൂന്നി പാര്‍ട്ടിയോട് പിടപറയുന്നവര്‍ വളരെ ചുരുക്കമാണ്. നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന 5 സംസ്ഥാനങ്ങളിലും രഷ്ട്രീയ കൂടുമാറ്റങ്ങള്‍ തകൃതിയായി നടന്നു.

ലോക്‌സഭാ തിരഞ്ഞെടുപ്പ് തിരഞ്ഞെടുപ്പ് മുന്‍നിര്‍ത്തിയും നേതാക്കളുടെ പാര്‍ട്ടി മാറല്‍ നടക്കുന്നുണ്ട്. നേതാക്കളുടെ കൊഴിഞ്ഞു പോക്കിന്റെ പേരില്‍ മുന്‍ വര്‍ഷങ്ങളില്‍ ഏറെ പഴികേണ്ടിരുന്ന കോണ്‍ഗ്രസ്സാണ് ഇത്തവണ നേട്ടം ഉണ്ടാക്കുന്നത് എന്നതാണ് പ്രത്യേകത. ഒഡീഷയില്‍ കഴിഞ്ഞ ദിവസം പാര്‍ട്ടി വിട്ട രണ്ട് ബിജെപി എംഎല്‍എ മാരാണ് കോണ്‍ഗ്രസ്സിലേക്ക് ചേക്കാറാന്‍ ഒരുങ്ങുന്നത്.

നിയമസഭാ തിരഞ്ഞെടുപ്പും

നിയമസഭാ തിരഞ്ഞെടുപ്പും

അടുത്തവര്‍ഷം നടക്കാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിനൊപ്പം തന്നെയാണ് ആന്ധ്രപ്രദേശ്, ഒഡീഷ, സിക്കിം, അരുണാചല്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പും നടക്കുന്നത്.

ബിജെപി

ബിജെപി

രണ്ട് തിരഞ്ഞെടുപ്പും ഒരുമിച്ച് നടക്കുന്നതിനാല്‍ ഈ സംസ്ഥാനങ്ങള്‍ക്ക് പ്രത്യേക ശ്രദ്ധയാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ നല്‍കിവരുന്നത്. ഒഡീഷയില്‍ കഴിഞ്ഞ തവണത്തേക്കാള്‍ മികച്ച പ്രകടനം പുറത്തെടുക്കുക എന്ന ലക്ഷ്യത്തോടെ ചിട്ടയായ പ്രവര്‍ത്തന രീതികളാണ് ബിജെപി സംസ്ഥാനത്ത് കാഴ്ച്ചവെക്കുന്നത്.

രണ്ട് പ്രബല നേതാക്കള്‍

രണ്ട് പ്രബല നേതാക്കള്‍

എന്നാല്‍ ഇതിനിടെയാണ് ബിജെപിക്ക് കനത്ത തിരിച്ചടി നല്‍കികൊണ്ട് സംസ്ഥാനത്ത് നിന്നുള്ള രണ്ട് പ്രബല നേതാക്കള്‍ കഴിഞ്ഞ ദിവസം പാര്‍ട്ടിവിട്ടത്. ബിജെപി ദേശീയ എക്‌സിക്യൂട്ടീവ് അംഗങ്ങളായ ദിലീപ് റേ, ബിജോയ് മാഹാപാത്ര എന്നിവരായിരുന്നു പാര്‍ട്ടി ബന്ധം ഉപേക്ഷിച്ചത്.

എംഎല്‍എ

എംഎല്‍എ

ഒഡീഷ ബിജെപിയിലെ മുതിര്‍ന്ന് നേതാക്കളാണ് ഇരുവരും. ദിലീപ് റായി റൂര്‍ക്കേല നിയമസഭാ മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എ കൂടിയാണ്. നിയമസഭാ അംഗത്വം കൂടി രാജിവെച്ചാണ് അദ്ദേഹം പാര്‍ട്ടി വിട്ടത്. ഇതോടെ ഒഡീഷ നിയമസഭയില്‍ ബിജെപിയുടെ അംഗസഖ്യ എട്ടായി ചുരുങ്ങി.

അമിത് ഷായ്ക്ക്

അമിത് ഷായ്ക്ക്

രാജിവെച്ചതായി അറിയിച്ചുകൊണ്ടുള്ള കത്ത് ഇരുവരും പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ അമിത് ഷായ്ക്ക് അയക്കുകയായിരുന്നു. ഒഡീഷയില്‍ വര്‍ഷങ്ങളായി സേവനമനുഷ്ഠിക്കുന്ന ആത്മാഭിമാനമുള്ള രാഷ്ട്രീയക്കാരായ ഞങ്ങള്‍ ഇരുവരും ഇനി ഈ പാര്‍ട്ടിയുടെ ഭാഗമാകാന്‍ താത്പര്യപ്പെടുന്നില്ലെന്ന് അമിത് ഷായ്ക്ക് എഴുതിയ കത്തില്‍ ഇരുവരും വ്യക്തമാക്കി.

അടിയറവ് വെച്ചിട്ടില്ല

അടിയറവ് വെച്ചിട്ടില്ല

സംസ്ഥാനത്തിന്റെ താത്പര്യമാണ് തങ്ങള്‍ക്ക് വലുത്. ഏതെങ്കിലും പ്രത്യേക പദവിക്കോ അധികാരത്തിനോ വേണ്ടി ആ താത്പര്യം തങ്ങള്‍ അടിയറവ് വെച്ചിട്ടില്ല, വെയ്ക്കാനും തയ്യാറല്ല. പാര്‍ട്ടിയില്‍ സ്വാധീനമില്ലാത്ത ചില ആളുകള്‍ ചില സ്ഥാപിത താത്പര്യങ്ങളുടെ പുറത്ത് പല ഗിമ്മിക്കുകളും കളിക്കുന്നുണ്ട്.

പരസ്യമായി

പരസ്യമായി

ഇമേജ് വര്‍ധിപ്പിക്കാനുള്ള അവരുടെ നശിച്ച രാഷ്ട്രീയ കളിയില്‍ ഭാഗമാകാന്‍ തങ്ങള്‍ക്ക് താത്പര്യപ്പെടുന്നില്ല. തങ്ങള്‍ക്കെതിരെ വരെ അവര്‍ പരസ്യമായി രംഗത്തെത്തി കഴിഞ്ഞു- ഇരുവരും കത്തില്‍ പറയുന്നു. ഈ സംഭവങ്ങളില്‍ നേതാക്കളുടെ മൗനം ജനാധിപത്യത്തിന് ചീത്ത സൂചനയാണെന്നും ഇരുവരും വ്യക്തമാക്കിയിരുന്നു.

ഇരുവരേയും അനുനയിപ്പിക്കാന്‍

ഇരുവരേയും അനുനയിപ്പിക്കാന്‍

മറ്റൊരു രാഷ്ട്രീയ പാര്‍ട്ടില്‍ പോകുന്നു എന്ന് വ്യക്തമാക്കിയായിരുന്നില്ല ഇരുവരും പാര്‍ട്ടിവിട്ടിരുന്നത്. അതിനാല്‍ തന്നെ ഇരുവരേയും അനുനയിപ്പിക്കാന്‍ ബിജെപി കേന്ദ്രനേതൃത്വം തന്നെ നേരിട്ട് ഇടപെടല്‍ നടത്തിയിരുന്നു. എന്നാല്‍ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങാതെ ഇരുവരും പാര്‍ട്ടി വിട്ട തീരുമാനത്തില്‍ ഉറച്ച് നില്‍ക്കുയായിരുന്നു.

കോണ്‍ഗ്രസ്

കോണ്‍ഗ്രസ്

അവരസം മുതലെടുത്ത് കോണ്‍ഗ്രസ് രണ്ട് നേതാക്കളുമായി ചര്‍ച്ചകള്‍ ആരംഭിച്ചിരുന്നു. കോണ്‍ഗ്രസ് സംസ്ഥാന നേതാക്കള്‍ പ്രത്യേക ദൂതന്‍മാര്‍ വഴിയായിരുന്നു ചര്‍ച്ച നടത്തിയത്. ബിജെഡിയും ദിലീപ് റേയുമായും ബിജോയ് മഹാപാത്രയുമായും ബന്ധപ്പെട്ടിരുന്നു

ഓഫര്‍

ഓഫര്‍

എന്നാല്‍ ബിജെപി വിട്ട ഇരുവരും കോണ്‍ഗ്രസ്സില്‍ ചേര്‍ന്നേക്കുമെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം. രണ്ടുപേര്‍ക്കും പാര്‍ട്ടിയില്‍ ഉന്നതസ്ഥാനവും ദിലീപ് റായിക്ക് നിയമസഭയിലേക്കും ബിജോയ് മഹാപാത്രക്ക് ലോക്‌സഭയിലേക്കും സീറ്റ് എന്നതാണ് കോണ്‍ഗ്രസ് ഇരുവര്‍ക്കും നല്‍കിയ ഓഫര്‍

കനത്ത തിരിച്ചടി

കനത്ത തിരിച്ചടി

കോണ്‍ഗ്രസ് നല്‍കിയ വാഗ്ദാനങ്ങളില്‍ തൃപ്തരായ ഇരുവരും അടുത്ത ദിവസം തന്നെ പാര്‍ട്ടിയില്‍ ചേരുന്നതിനെക്കുറിച്ചുള്ള അന്തിമ തീരുമാനം പുറത്തുവിടും. തിരഞ്ഞെടുപ്പ് അടുത്ത് വരുന്ന സാഹചര്യത്തില്‍ ദേശീയനേതാക്കളായ ഇരുവരും കോണ്‍ഗ്രസ്സില്‍ ചേരുന്നത് ബിജെപിക്ക് കനത്ത തിരിച്ചടിയാവും

കേന്ദ്രസര്‍ക്കാറിനെതിരെ

കേന്ദ്രസര്‍ക്കാറിനെതിരെ

കേന്ദ്രസര്‍ക്കാറിനെതിരേയും സംസ്ഥാന ബിജെപി നേതാക്കള്‍ക്കെതിരേയും രൂക്ഷവിമര്‍ശനങ്ങള്‍ ഉന്നയിച്ചുകൊണ്ടാണ് ഇരുവരും പാര്‍ട്ടിവിറ്റത്. എംഎല്‍എ ആയത് മുതല്‍ തന്റെ മണ്ഡലത്തില്‍ നിരവധി വികസനങ്ങളാണ് ഞാന്‍ നടത്തി വരുന്നത്. എന്നാല്‍ കേന്ദ്ര സഹായത്തോടെ ചെയ്യേണ്ട രണ്ട് പദ്ധതികളും ഇപ്പോഴും പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല

അങ്ങേയറ്റം ആശങ്ക

അങ്ങേയറ്റം ആശങ്ക

ദീര്‍ഘ വീക്ഷണമുള്ള പ്രധാനമന്ത്രിയായ നരേന്ദ്രമോദി പല പദ്ധതികളും നടപ്പാക്കുന്നുണ്ടെന്നാണ് അവകാശപ്പെടുന്നത്. എന്നാല്‍ സാധാരണക്കാര്‍ക്ക് അത് ഉപകാരപ്പെടാറില്ലെന്നും റേ പ്രതികരിച്ചു. അങ്ങേയറ്റം ആശങ്കയോടെയാണ് എംഎല്‍എ സ്ഥാനവും ബിജെപി അംഗത്വവും ഉപേക്ഷിക്കുന്നതെന്നും റേ ട്വീറ്റ് ചെയ്തിരുന്നു.

English summary
Ex-BJP Leaders Could Be Assets for the BJD or Congress in Odisha
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X