• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'സിനിമയില്‍ അഭിനയിക്കാന്‍ ഓഫര്‍, 2 കോടി മാത്രം'; ബമ്പര്‍ ജേതാവ് അനൂപിനെ സമീപിച്ച് സിനിമ പ്രൊഡ്യൂസര്‍

Google Oneindia Malayalam News

തിരുവനന്തപുരം: തിരുവോണം ബമ്പര്‍ 25 കോടി സമ്മാനത്തിന് അര്‍ഹമായ ശ്രിവാരാഹം സ്വദേശി അനൂപിന് സഹായ അഭ്യര്‍ത്ഥനകളുമായി നിരവധി സന്ദേശങ്ങളും ഫോണ്‍ കോളുകളും വരുന്നെന്ന റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. വീട് വയ്ക്കല്‍, വിവാഹം നടത്തല്‍, ചികിത്സ എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സന്ദേശങ്ങള്‍ എത്തുന്നത്. ഇത്തരം കാര്യങ്ങളില്‍ ആലോചിച്ച് തീരുമാനമെടുക്കുമെന്നാണ് അനൂപ് കഴിഞ്ഞ ദിവസങ്ങളില്‍ അറിയിച്ചത്.

1

എന്നാല്‍ ഇപ്പോഴിതാ സിനിമയുടെ പ്രൊഡ്യൂസറാണെന്നും പറഞ്ഞ് ഒരാള്‍ തന്നെ ബന്ധപ്പെട്ടാണ് അനൂപ് ഇപ്പോള്‍ അറിയിക്കുന്നത്. സിനിമയില്‍ അനൂപിനെ നായകനാക്കാം എന്ന രീതിയിലാണ് അയാള്‍ ആള്‍ സംസാരിച്ചതെന്നും ഇതിനായി രണ്ട് കോടി രൂപ ചെലവഴിച്ചാല്‍ മതിയെന്നുമാണ് വീട്ടിലെത്തി വന്നു കണ്ട ആള്‍ പറഞ്ഞത്. തന്റെ നമ്പറൊക്കെ വാങ്ങിപ്പോയെന്നും അനൂപ് പറയുന്നു.

2

ഇതൊക്കെ എങ്ങനെ സാധിക്കുന്നു.. ഡോക്ടറുടെ കുറിപ്പടി കണ്ട് അന്തംവിട്ട് സോഷ്യൽ മീഡിയ, വൈറൽ ഡോക്ടറെ കിഇതൊക്കെ എങ്ങനെ സാധിക്കുന്നു.. ഡോക്ടറുടെ കുറിപ്പടി കണ്ട് അന്തംവിട്ട് സോഷ്യൽ മീഡിയ, വൈറൽ ഡോക്ടറെ കി

സിനിമയില്‍ അഭിനയിക്കുന്നുണ്ടോ, നമുക്ക് എടുക്കാം, രണ്ട് കോടി രൂപ മതിയെന്നൊക്കെ പറഞ്ഞു. ഒരുമാസം കഴിഞ്ഞ് ബാക്കി കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാം എന്ന് പറഞ്ഞാണ് പോയത്. അത് സത്യമാണോ അല്ലയോ എന്നൊന്നും എനിക്കറിയില്ല. ഇക്കാര്യം കേട്ടപ്പോള്‍ തന്നെ ഇല്ലെന്ന് ഞാന്‍ അയാളോട് പറഞ്ഞിരുന്നെന്ന് അനൂപ് പറഞ്ഞു.

3

ലോട്ടറി അടിക്കുന്നതിന് മുന്‍പ് സിനിമയില്‍ അഭിനയിക്കണം എന്നൊരാഗ്രഹം ഉണ്ടായിരുന്നു. ഇനി എന്തായാലും ഒന്നിനും ഇല്ല', എന്ന് അനൂപ് പറയുന്നു. അതേസമയം, സഹായം തേടി അനൂപിന്റെ വീട്ടിലേക്ക് നിരവധി പേരാണ് എത്തുന്നത്. കല്യാണം നടത്താന്‍ സഹായിക്കണമെന്നും വീട് വയ്ക്കാന്‍ സഹായിക്കണമെന്നുമുള്ള അഭ്യര്‍ത്ഥനയുമായി മുപ്പതോളം പേര്‍ വീട്ടിലെത്തിയെന്നും അനൂപ് പറയുന്നു. ലോട്ടറി അടിച്ച ദിവസം മുതല്‍ ഉറങ്ങിയിട്ടില്ല. സന്തോഷം കൊണ്ടും സന്ദര്‍ശകരെ കൊണ്ടും ചാനലുകാര്‍ക്ക് അഭിമുഖം നല്‍കുന്നതിന്റെയും തിരക്കിലായിരുന്നു അനൂപ്.

4

ടിക്കറ്റെടുത്ത ലോട്ടറി ഏജന്‍സിയില്‍ എത്തിയപ്പോള്‍ തന്നെ ഒരുപാട് പേര്‍ സഹായം അഭ്യര്‍ത്ഥിച്ച് എത്തി. കുറേ ആളുകള്‍ ഫോണിലേക്ക് വിളിച്ച് വീട്ടിലേക്ക് വരാം സംസാരിക്കണമെന്നും പറഞ്ഞിട്ടുണ്ട്. ആലോചിക്കുമ്പോള്‍ ടെന്‍ഷനുണ്ടെന്നും അനൂപ് പറഞ്ഞ്ിരുന്നു. അതേസമയം, കനറ ബാങ്കിന്റെ മണക്കാട് ശാഖയില്‍ ടിക്കറ്റ് ഞായറാഴ്ച തന്നെ കൈമാറിയിരുന്നു.

5

രണ്ട് ദിവസത്തിനകം അക്കൗണ്ടില്‍ പണം എത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് ജില്ലാ ലോട്ടറി ഓഫീസ് അറിയിച്ചിട്ടുണ്ട്. 25 കോടിയില്‍ നികുതി കഴിച്ച് 15 കോടിയോളമാണ് അനൂപിന് ലഭിക്കുക. മലേഷ്യയിലേക്ക് ജോലിക്ക് പോകാനിരിക്കെയാണ് അനൂപിന് ഭാഗ്യം തേടിവന്നത്. മലേഷ്യയിലേക്ക് ഇനി ജോലി പോകുന്നില്ലെന്നും വളരെ വിഷമത്തോടെയാണ് പോകാന്‍ തീരുമാനിച്ചത്. കാരണം, ഭാര്യ ആറ് മാസം ഗര്‍ഭിണിയാണെന്നും അനൂപ് പറഞ്ഞിരുന്നു.

6

ഇതിനിടെ ഓണം ബമ്പറിന്റെ രണ്ടാം സമ്മാനം അടിച്ചത് കോട്ടയത്ത് വിറ്റ ടിക്കറ്റിനാണ്. എന്നാല്‍ ഉടമ ഇതുവരെ പേര് വെളിപ്പെടുത്തിയിട്ടില്ല. ബാങ്കില്‍ ടിക്കറ്റ് ഏല്‍പ്പിച്ച ഉടമ പേര് വിവരങ്ങള്‍ വെളിപ്പെടുത്തരുതെന്നാണ് അറിയിച്ചത്. അതുകൊണ്ട് ആര്‍ക്കാണ് ടിക്കറ്റ് അടിച്ചതെന്ന കാര്യം പുറത്തുവന്നിട്ടില്ല.

7

TG 270912 എന്ന ടിക്കറ്റിനാണ് രണ്ടാം സമ്മാനമായ അഞ്ച് കോടി അടിച്ചത്. കോട്ടയം മീനാക്ഷി സെന്ററില്‍ നിന്നെടുത്ത് വഴിയോരക്കച്ചവടക്കാരനായ പാപ്പച്ചനാണ് ലോട്ടറി വിറ്റത്. എന്നാല്‍ ടിക്കറ്റ് വിറ്റത് ആര്‍ക്കാണെന്ന് പാപ്പച്ചന് ഓര്‍ത്തെടുക്കാന്‍ കഴിഞ്ഞിട്ടില്ല. പത്തു വര്‍ഷമായി പാപ്പച്ചന്‍ ലോട്ടറി ടിക്കറ്റ് വില്‍പ്പന രംഗത്തുണ്ട്. ഇതിനു മുമ്പ് 15 ലക്ഷം രൂപ ഇദ്ദേഹം വിറ്റ ടിക്കറ്റിന് ലഭിച്ചിട്ടുണ്ട്. പ്രധാനമായും പാലാ ടൗണിലും ഭരണങ്ങാനം ടൗണിലുമാണ് ടിക്കറ്റ് വില്‍പ്പന നടത്തുന്നത്.

ആരതി പൊടി ബിഗ് ബോസിലേക്കോ? റോബിന്‍റെ ആ വന്‍ സൂചനയ്ക്ക് പിന്നിലെന്ത്, ചികഞ്ഞ് ആരാധകർആരതി പൊടി ബിഗ് ബോസിലേക്കോ? റോബിന്‍റെ ആ വന്‍ സൂചനയ്ക്ക് പിന്നിലെന്ത്, ചികഞ്ഞ് ആരാധകർ

English summary
Offer to act in film with 2 crores; Film producer approached bumper winner Anoop
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X