ഹോംങ്കോഗ് വിസ വാഗ്‌ദാനം ചെയ്‌ത്‌ 12.10 ലക്ഷം രൂപ തട്ടി

  • Posted By:
Subscribe to Oneindia Malayalam

കാസര്‍കോഡ്‌: ഹോംങ്കോഗിലേക്കുള്ള വിസ വാഗ്‌ദാനം ചെയ്‌ത്‌ കണ്ണൂർ സ്വദേശി 12.10 ലക്ഷം രൂപ തട്ടിയെടുത്ത് മുങ്ങി. കാസറഗോഡുള്ള ഹോട്ടലിൽ വൈറ്ററായി ജോലി ചെയ്‌തിരുന്ന മാനന്തവാടി, കണിയാറം വേലക്കാട് സ്വദേശി വി.ഡി ശ്യാമി(34)ൻറെ പരാതി പ്രകാരം കണ്ണൂർ, മാടായി സ്വദേശി റോബിൻ ജോസഫ് ഫിലിപ്പിനെതിരെയാണ് കാസറഗോഡ് പോലീസ് വിശ്വാസ വഞ്ചനയിക്കെതിരെ കേസെടുത്തിരിക്കുന്നത്.

വിഡ്ഢി ദിനത്തിൽ കുവൈറ്റ് ചാണ്ടി മന്ത്രി ചാണ്ടിയായി.. പിണറായിയെ നാണം കെടുത്തിയ എട്ട് മാസങ്ങൾ..

ശ്യാം കാസറഗോഡുള്ള ഹോട്ടലിൽ ജോലി ചെയ്‌ത്‌ കൊണ്ടിരിക്കെ അതേ ഹോട്ടലിൽ മുറിയെടുത്ത് താമസിക്കുകയായിരുന്നു പ്രതിയായ റോബിൻ ജോസഫ് ഫിലിപ്പ്. ഇതിനിടയിൽ ഇരുവരും സൗഹൃദത്തിലായി. തന്റെ ഭാര്യ ഹോംങ്കോഗിലെ ഒരു ഇന്റർനാഷണൽ കമ്പനിയിൽ ഉയർന്ന ഉദ്യോഗസ്ഥയാണെന്നും കമ്പനിയിലേക്ക് ജോലിക്കാരെ ആവശ്യമുണ്ടെന്നും റോബിൻ പരാതിക്കാരനെ പറഞ്ഞ് വിശ്വസിപ്പിച്ചു. രണ്ടര ലക്ഷം രൂപ നൽകിയാൽ വിസ തരപ്പെടുത്താമെന്നും ഉറപ്പ് കൊടുത്തു. ഇത് വിശ്വസിച്ച് ശ്യാം, സുഹൃത്തുക്കളായ കിരൺ, ഉമേഷ്, വിനോദ്, രാജൻ, സതീഷ്, സുനീഷ് എന്നുവരുമായി സംസാരിച്ചു.

visa

ഇതനുസരിച്ച് വിസയ്ക്കായി പണം നൽകാൻ ഏഴുപേരും തീരുമാനിച്ചു. കഴിഞ്ഞ മാസം 27 ന് എറണാകുളം എസ്.ബി.ടി ബാങ്കിലെ അക്കൗണ്ടിലേക്ക് 9.10 ലക്ഷം രൂപ അയച്ചുകൊടുത്തു. 29 ന് കണ്ണൂരിലെ ഒരു ഐസ്ക്രീം പാർലറിൽ വച്ച് മൂന്ന് ലക്ഷം രൂപ പണമായും നൽകി.

12 ന് യാത്ര തിരിക്കണമെന്നും അതിനായി ഒരുങ്ങി നിൽക്കണമെന്നും പറഞ്ഞു. ശ്യാമും സുഹൃത്തുക്കളും യാത്രയ്ക്ക് ഒരുങ്ങുകയും 12 ന് പറഞ്ഞ സമയത്ത് റോബിനെ കാണാത്തതിനെ തുടർന്ന് മൊബൈൽ വിളിച്ചപ്പോൾ സ്വിച്ച് ഓഫ് ആയിരുന്നു. ഇതോടെ തങ്ങൾ വഞ്ചിക്കപ്പെട്ടെന്ന് മനസ്സിലാക്കിയ ശ്യാം കാസറഗോഡ് പോലീസിൽ പരാതി നൽകുകയായിരുന്നു.

ലക്ഷങ്ങളിൽ നിന്ന് തിരഞ്ഞെടുക്കൂ കേരള മാട്രിമോണിയിലൂടെ - രജിസ്ട്രേഷൻ സൗജന്യം!

English summary
Offered hong kong visa and finagled rs 12.10 lakhs

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്