കോഴിക്കോടും മലപ്പറത്തും കടല്‍ ഉള്‍വലിയുന്നു... കനത്ത മഴ, ജാഗ്രതാ നിര്‍ദ്ദേശം

  • By: Desk
Subscribe to Oneindia Malayalam

കോഴിക്കോട്: ഓഖി ചുഴലിക്കാറ്റ് കേരളത്തിലെ വടക്കന്‍ ജില്ലകളേയും ബാധിക്കുന്നു. പല മേഖലകളിലും കടല്‍ ഉള്‍വലിഞ്ഞു. ഇത് വലിയ ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നത്.

കോഴിക്കോട് ബീച്ചിലും കാപ്പാട് ബീച്ചിലും കടല്‍ ഉള്‍വലിഞ്ഞത് വലിയ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. കോഴിക്കോട്ടെ പ്രധാന ബീച്ചിലെ വഴിയോര കച്ചവടക്കാരെ പോലീസ് ഒഴിപ്പിച്ചു. കാപ്പാട് ബീച്ചിലും കൊയിലാണ്ടിയിലും കടല്‍ ഉള്ളിലേക്ക് വലിഞ്ഞിട്ടുണ്ട്.

Okhi Tanur

മലപ്പുറം ജില്ലയിലെ തീരദേശവും കടുത്ത ആശങ്കയിലാണ്. താനൂര്‍ ബീച്ചില്‍ കടല്‍ മീറ്ററുകളോളം ഉള്ളിലേക്ക് പിന്‍വലിഞ്ഞു. ഇതിന്റെ ചിത്രങ്ങളും വീഡിയോകളും സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

Okhi Tanur

ഈ മേഖലകളില്‍ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. കോഴിക്കോട് വൈകീട്ടോടെ ശക്തമായ ഇടിയും മിന്നലും മഴയും അനുഭവപ്പെട്ടു. ഉച്ചയ്ക്ക് ശേഷം മൂടിക്കെട്ടിയ അന്തരീക്ഷമായിരുന്നു ഉണ്ടായിരുന്നത്. വടക്കന്‍ കേരളത്തിലും പല തീരങ്ങളിലും കടല്‍ ഉള്‍വലിയുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.

English summary
Okhi Cyclone: Northern Kerala also under threat
Please Wait while comments are loading...

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്