നബിദിനം ആഘോഷിക്കാന്‍ കടല്‍തീരത്തേക്ക് പോകണ്ട; താനൂരില്‍ കടല്‍ ഉള്‍വലിഞ്ഞു; മലബാറിലും കടല്‍ക്ഷോഭം?

  • By: Desk
Subscribe to Oneindia Malayalam

കോഴിക്കോട്: കേരളം നബിദിനം ആഘോഷിക്കുകയാണ്. എന്നാല്‍ തെക്കന്‍ കേരളം ഇപ്പോഴും കടുത്ത ആശങ്കയില്‍ ആണ്. ഓഖി ചുഴലിക്കാറ്റിന്റെ പ്രത്യാഘാതങ്ങളില്‍ നിന്ന് ഇനിയും മോചിതമായിട്ടില്ല. അതുകൊണ്ട് തന്നെ നബിദിനാഘോഷവും അല്‍പം ശ്രദ്ധിച്ച് വേണം എന്നാണ് നിര്‍ദ്ദേശങ്ങള്‍ വരുന്നത്.

ആഘോഷത്തിന്റെ ഭാഗമായി ബീച്ചുകളും ടൂറിസ്റ്റ് സ്‌പോട്ടുകളും സന്ദര്‍ശിക്കുന്നവര്‍ ശ്രദ്ധിക്കുന്നത് നല്ലതായിരിക്കും. ഇത്തരത്തിലുള്ള ചില നിര്‍ദ്ദേശങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ തന്നെ പ്രചരിക്കുന്നുണ്ട്. അതിനിടെയാണ് താനൂരില്‍ കടല്‍ ഉള്‍വലിയുന്നതായുള്ള വാര്‍ത്തകളും പുറത്ത് വന്നത്.

Sea

ഓഖി ചുഴലിക്കാറ്റിന്റെ പ്രശ്‌നങ്ങള്‍ മലബാര്‍ മേഖലയെ കാര്യമായി ബാധിക്കില്ല എന്ന് തന്നെയാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ശക്തമായ മഴയ്ക്കും കാറ്റിനും ഉള്ള സാധ്യതകള്‍ തള്ളിക്കളയാന്‍ സാധ്യമല്ല. കടല്‍ ക്ഷോഭത്തിനും സാധ്യതയുണ്ട്.

ഇക്കാര്യത്തില്‍ കേന്ദ്ര, സംസ്ഥാന ദുരന്ത നിവാരണ സേനകള്‍ ഇത് സംബന്ധിച്ച് ചില മുന്നറിയിപ്പുകള്‍ നല്‍കിയിട്ടുണ്ട് എന്നാണ് വിവരം. ആലപ്പുഴയിലും എറണാകുളത്തും എല്ലാം കടല്‍ ക്ഷോഭം രൂക്ഷമാകുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. ഉച്ചയ്ക്ക് ശേഷം മലബാര്‍ മേഖലയിലും മുടിക്കെട്ടിയ അന്തരീക്ഷം ആണ് ഉള്ളത്. 

English summary
Ohki Cyclone: Better to avoid Nabidina celebrations at beaches
Please Wait while comments are loading...

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്