ദിലീപുമായി പിരിയാന്‍ കാരണം ആ നടിയല്ല..! ദിലീപേട്ടന്റെ തീരുമാനങ്ങള്‍ നല്ലതാവട്ടേ..!ആ പോസ്റ്റ് വീണ്ടും

  • By: Anamika
Subscribe to Oneindia Malayalam

കൊച്ചി: മഞ്ജു വാര്യര്‍ സിനിമയില്‍ കത്തി നില്‍ക്കുന്ന സമയത്തായിരുന്നു ഏവരേയും ഞെട്ടിച്ചുകൊണ്ടുള്ള വിവാഹം. സിനിമയില്‍ പച്ചപിടിച്ചു വരുന്നേ ഉണ്ടായിരുന്നുള്ളൂ അന്ന് ദിലീപ്. ആരാധകര്‍ ആദ്യത്തെ ഞെട്ടല്‍ മാറിക്കഴിയുമ്പോഴേക്ക് ആ കുടുംബത്തെ സ്‌നേഹിച്ച് തുടങ്ങുകയും ചെയ്തു. ദിലീപ് മലയാള സിനിമയില്‍ റോക്കറ്റ് പോലെ ഉയരത്തിലേക്ക് പോയപ്പോള്‍ മഞ്ജു മകളെ നോക്കി വീട്ടമ്മയായി ഒതുങ്ങി. കാവ്യയുമായുള്ള ബന്ധം ഒടുവില്‍ വിവാഹമോചനത്തിലുമെത്തിച്ചു. അന്ന് മഞ്ജു പറഞ്ഞത് ഇതാണ്.

ദിലീപ് ജയിലില്‍..മഞ്ജു ദുബായില്‍..മീനാക്ഷി വീട്ടിലും ഹോസ്‌ററലിലും ഇല്ല...!! പിന്നെവിടെ..?

മഞ്ജുവിന്റെ ആ പോസ്റ്റ്

മഞ്ജുവിന്റെ ആ പോസ്റ്റ്

ദിലീപുമായി പിരിയാന്‍ തീരുമാനിച്ചതിന് ശേഷം 2014 ജൂലൈ 29ന് മഞ്ജു വാര്യര്‍ ഫേസ്ബുക്കില്‍ സ്വന്തം കൈപ്പടയില്‍ എഴുതിയ കുറിപ്പാണ് ഇപ്പോള്‍ വൈറലാകുന്നത്. മകള്‍ മീനാക്ഷിയെക്കുറിച്ചും ദിലീപിനെക്കുറിച്ചും മഞ്ജു ചിലതൊക്കെ പറയുന്നു.

തീവ്രമായ കുറിപ്പ്

തീവ്രമായ കുറിപ്പ്

സാധാരണ, സിനിമാ രംഗത്ത് പ്രത്യേകിച്ചും, വിവാഹ മോചനങ്ങള്‍ കഴിഞ്ഞാല്‍ പരസ്പരം ചെളി വാരി എറിയുക പതിവാണ്. എന്നാല്‍ മഞ്ജു അതിനൊന്നും നിന്നില്ല. മകളെക്കുറിച്ച് തീവ്രമായ വാക്കുകളാണ് ഒരമ്മ എന്ന നിലയില്‍ മഞ്ജുവിന്റേത്.

സ്വകാര്യത മാനിക്കുക

സ്വകാര്യത മാനിക്കുക

തന്റേയും ദിലീപിന്റെയും വിവാഹജീവിതം അവസാനിപ്പിക്കാന്‍ കാരണക്കാര്‍ ആരെന്ന തരത്തിലുള്ള ചര്‍ച്ചകളെക്കുറിച്ച് മഞ്ജു പറയുന്നത് ഇതാണ്. അത് തങ്ങളുടെ സ്വകാര്യതയാണ്. ദയവ് ചെയ്ത് അത് മാനിക്കുക.

അവരല്ല കാരണക്കാർ

അവരല്ല കാരണക്കാർ

തന്റെ വ്യക്തി ജീവിതത്തില്‍ സംഭവിച്ച കാര്യങ്ങള്‍ക്ക് സുഹൃത്തുക്കളായ ഗീതു മോഹന്‍ദാസ്, പൂര്‍ണിമ, സംയുക്ത എന്നിവരടക്കമുള്ളവരാണ് കാരണം എന്ന പ്രചാരണങ്ങളേയും മഞ്ജു തള്ളിക്കളയുന്നു. തന്റെ തീരുമാനങ്ങളുടെ ഉത്തരവാദിത്തം തനിക്ക് മാത്രമാണ്.

വ്യക്തി വൈരാഗ്യം

വ്യക്തി വൈരാഗ്യം

അവരാരും ഇതിന്റെ പേരില്‍ പഴി കേള്‍ക്കുകയോ ആരുടെയെങ്കിലും ശത്രുതയ്ക്ക് ഇരയാവുകയോ ചെയ്യരുതെന്ന് തനിക്ക് നിര്‍ബന്ധമുണ്ടെന്നും മഞ്ജു പറയുന്നു. ദിലീപ് നടിയെ ആക്രമിക്കാന്‍ ഗൂഢാലോചന നടത്തിയത് തങ്ങളുടെ കുടുംബ പ്രശ്‌നത്തില്‍ ഇടപെട്ടത് മൂലമാണ് എന്നാണ് പോലീസ് പറയുന്നത്.

ദിലീപേട്ടനെ കുറിച്ച്

ദിലീപേട്ടനെ കുറിച്ച്

ദിലീപേട്ടന്റെ ജീവിതത്തില്‍ അദ്ദേഹം എടുക്കുന്ന തീരുമാനങ്ങളെല്ലാം നല്ലതാവട്ടെ എന്നും മഞ്ജു ആശംസിക്കുന്നു. കലാജീവിതത്തില്‍ ഇനിയും ഉയരങ്ങള്‍ കീഴടക്കാന്‍ സാധിക്കട്ടെ എന്നും മഞ്ജു എഴുതിയിരിക്കുന്നു.

മീനൂട്ടിയും അച്ഛനും

മീനൂട്ടിയും അച്ഛനും

മകളായ മീനൂട്ടിക്ക് അച്ഛനോടുള്ള സ്‌നേഹം മറ്റാരെക്കാളും തനിക്കറിയാം. അവള്‍ അദ്ദേഹത്തിന്റെ സംരക്ഷണയില്‍ എന്നും സന്തുഷ്ടയും സുരക്ഷിതയും ആയിരിക്കും. അവളുടെ പേരിലുള്ള അവകാശത്തിന് താന്‍ പിടിവലി നടത്തില്ലെന്നും മഞ്ജു പറഞ്ഞു.

കുറിപ്പ് വൈറൽ

കുറിപ്പ് വൈറൽ

പുതിയ സാഹചര്യത്തില്‍ മഞ്ജുവിന്റെ ഈ കത്ത് വളരെ പ്രസക്തമാണ്. മഞ്ജുവിന്റേയും ദിലീപിന്റേയും കുടുംബ പ്രശ്‌നത്തില്‍ ഇടപെട്ടതാണ് നടിയെ ആക്രമിക്കാന്‍ നടനെ പ്രേരിപ്പിച്ചത് എന്ന വെളിപ്പെടുത്തിലിന്റെ പശ്ചാത്തലത്തില്‍ പ്രത്യേകിച്ചും.

ഫേസ്ബുക്ക് പോസ്റ്റ്

മഞ്ജുവിന്റെ ആ ഫേസ്ബുക്ക് പോസ്റ്റ്

English summary
Manju Warrier's old facebook post is viral now
Please Wait while comments are loading...